ഒരാഴ്ച്ച വാങ്ങുന്നത് 2 ലക്ഷം രൂപ ശമ്പളം, ഐഎസ്‌എൽ താരത്തിന്റെ പുത്തൻ ആഡംബര എസ്‌യുവി കണ്ടോ
ക്രിക്കറ്റ് മതമായി കൊണ്ടുനടക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും ക്രിക്കറ്റ് പോലെ തന്നെ ഫുട്‌ബോളിനും ഏറെ പ്രാധാന്യം കൊടുക്കുന്ന കാലമാണ് ഇപ്പോഴുള്ളത്. കേരളത്തിൽ പണ്ടേ ഏറ്റവും കൂടുതൽ ആരാധകരുള്ളതും കാൽപന്തുകളിക്കാണ്. പ്രീമിയർ ലീഗ്, ലാലിഗ, സീരീ എ പോലുള്ള യൂറോപ്യൻ ക്ലബ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഇവിയുള്ള പിന്തുണയും സമാനതകളില്ലാത്തതാണ്. വേൾഡ് കപ്പ് ഇങ്ങുവന്നാൽ മെസിയുടേയും റൊണാൾഡോയുടേയുമെല്ലാം കൂറ്റൻ ഫ്ലക്‌സുകൾ കെട്ടിപ്പൊക്കുന്നതുമെല്ലാം കേരളത്തിന്റെ പ്രധാന വിനോദങ്ങളിൽ ഒന്നാണ്. അതുപോലെയാണ് രാജ്യത്ത് ഫുട്ബോളിന്റെ സാധ്യതകൾക്ക് വഴിതെളിച്ച ഐഎസ്എൽ എന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ കാര്യവും.
കേരള ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനുമെല്ലാം രാജ്യത്ത് വലിയ സ്വീകാര്യതയാണ് ഇപ്പോഴുള്ളത്. വളർന്നു വരുന്ന ഇന്ത്യൻ താരങ്ങളെയെല്ലാം അടുത്തറിനായാതും ഐഎസ്എല്ലിലൂടെയാണ് സാധിച്ചത്. സുനിൽ ഛേത്രിയുടെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന താരമാണ് ലാലിയന്സുവാല ഛാങ്തേ. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി കിരീടമുയർത്തിത് ലാലിയന്സുവാലയുടെ മികവിലും കൂടിയാണ്. സെമിയിലെ മുംബൈയുടെ തിരിച്ചുവരവിൽ മടക്കിയ രണ്ട് സുപ്രധാന ഗോളുകൾ തന്നെ പറഞ്ഞാൽ ഫാൻസിനെ ആളെ പിടികിട്ടും.

ഐഎസ്എല്ലിൽ മുംബൈ സിറ്റിക്കായി കളിക്കുന്നതിന് ഒരാഴ്ച്ച 2 ലക്ഷം രൂപ ശമ്പളമാണ് ലാലിയൻസുവാല ഛാങ്തേയ്ക്ക് ലഭിക്കുന്നത്. ചൈന്നൈയിൻ എഫ്‌സിയിൽ നിന്നും 2022 സീസണിലാണ് താരം മുംബൈയിൽ എത്തുന്നതും. ക്ലബ്ബ് തലത്തിൽ ആകെ 185 മത്സരങ്ങൾ കളിച്ച താരം 44 ഗോളുകളും നേടിയിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടീമിനായി 33 മത്സരങ്ങൾ കളിച്ച ഛാങ്തേ നീലപ്പടയ്ക്കായി ഏഴ് ഗോളുകളും നേടിയിട്ടുണ്ട്.
ഡിഎസ്‌കെ ശിവാജിയൻസിനൊപ്പം തൻ്റെ പ്രൊഫഷണൽ സീനിയർ കരിയർ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യൻ ദേശീയ ടീമിലെ ഒഴിവാക്കാനാവാത്ത താരം കൂടിയാണ്. ഇപ്പോഴിതാ ലാലിയൻസുവാല ഛാങ്തേ പുത്തനൊരു ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ്. മെർസിഡീസ് ബെൻസിന്റെ GLC 300 ലക്ഷ്വറി എസ്‌യുവിയാണ് ഫുട്ബോൾ താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ പ്രമുഖ വിതരണക്കാരായ ഓട്ടോഹാംഗറിൽ നിന്നുമാണ് തന്റെ പുതിയ പങ്കാളിയെ ലാലിയൻസുവാല കൂടെക്കൂട്ടിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഡീലർഷിപ്പിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. പുതിയ ലക്ഷ്വറി എസ്‌യുവിയുടെ ഡെലിവറി എടുക്കുന്ന മുഴുവൻ വീഡിയോയും ഇക്കൂടെ പുറത്തുവിട്ടിട്ടുണ്ട്.
ലാലിയൻസുവാല ഛാങ്തേ തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമെത്തിയാണ് വാഹനത്തിന്റെ ഡെലിവറി ഏറ്റെടുത്തിരിക്കുന്നതും. മെർസിഡീസ് ബെൻസിന്റെ GLC 300 എസ്‌യുവിയുടെ ബ്ലാക്ക് കളർ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നതും. 75.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോൾ, 76.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന 220d 4MATIC ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് GLC ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ഇതിൽ ഫുട്ബോൾ താരം ഏത് വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നത് വ്യക്തമായിട്ടില്ല. ഇതിൽ GLC എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 90.24 ലക്ഷം രൂപയാണ് മുംബൈയിൽ വരുന്ന ഓൺ-റോഡ് വില. അതേസമയം ഡീസലാണെങ്കിൽ 92.99 ലക്ഷവും ഓൺ-റോഡ് വിലയായി ചെലവഴിക്കേണ്ടി വരും. സെലിബ്രിറ്റികൾക്കിടയിൽ ഡീസൽ കാറുകൾക്കാണ് ഡിമാന്റ് കൂടുതൽ എന്നത് കണക്കിലെടുക്കുമ്പോൾ മിക്കവാറും GLC എസ്‌യുവിയുടെ 90.11 ലക്ഷം വരുന്ന 220d 4MATIC ഡീസൽ തന്നെയാവും ലാലിയൻസുവാല ഗരാജിലെത്തിച്ചിട്ടുണ്ടാവുക.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മെർസിഡീസ് ബെൻസിന്റെ എസ്‌യുവി കൂടിയാണ് GLC എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിന്റെ ഏറ്റവും പുതിയ തലമുറ ആവർത്തനം കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെത്തിയത്. ഏതൊരു ബെൻസ് കാറും സമൃദ്ധിയുടെയും ആഡംബരത്തിൻ്റെയും പ്രതീകമാണെന്ന് നമുക്കറിയാം. അത്തരത്തിൽ എല്ലാ ലക്ഷ്വറി ഫീച്ചറുകളാലും സമ്പന്നമാണ് ലാലിയൻസുവാലയുടെ GLC എസ്‌യുവിയും.
MBUX മൾട്ടിമീഡിയ സിസ്റ്റം, വോയ്‌സ് കൺട്രോൾ, മെമ്മറി ഫംഗ്‌ഷനും ലംബർ സപ്പോർട്ടും ഇലക്‌ട്രോണിക് അഡ്ജസ്റ്റ്മെന്റുമുള്ള ഫ്രണ്ട് സീറ്റുകൾ, വിവിധ ഡ്രൈവ് മോഡുകൾ, മെർസിഡീസ് മീ കണക്റ്റ്, 64-നിറമുള്ള ആംബിയൻ്റ് ലൈറ്റിംഗ്, ബർമെസ്റ്ററിൽ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റം, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റോളർ സൺബ്ലൈൻഡ്, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ എന്നിവ പോലുള്ള മോഹിപ്പിക്കുന്ന ഫീച്ചറുകളെല്ലാം ബെൻസ് GLC എസ്‌യുവിയിലുണ്ട്.
മെർസിഡീസ് ബെൻസ് GLC 300 എസ്‌യുവിയുടെ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 254 bhp കരുത്തിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം GLC 220d പതിപ്പിലെ 2.0 ലിറ്റർ ഡീസൽ എഞ്ചിന് 194 bhp പവറിൽ പരമാവധി 440 Nm torque വരെയും നൽകും. രണ്ട് എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്.
അത് 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ എഞ്ചിനുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നുണ്ട്. സംയോജിത സ്റ്റാർട്ടർ ജനറേറ്റർ കൊണ്ടുവരുന്ന ഈ സംവിധാനത്തെ മെർസിഡീസ് ബെൻസ് EQ ബൂസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 6.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിനാവും. അതേസമയം എസ്‌യുവിയുടെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണ്.


Click it and Unblock the Notifications








