വലിയ ദൂരങ്ങൾ ഇനി അനായാസം പറന്ന് കടക്കാം; രാജ്യത്തെ ആദ്യ എയർ ടാക്സി സേവനം ഹരിയാനയിൽ ആരംഭിച്ചു
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ ചണ്ഡിഗഡിനും ഹിസാറിനുമിടയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമയാന സർവീസുകൾ തുടക്കം കുറിച്ചു.

ആദ്യ യാത്രക്കാരന് ബോർഡിംഗ് പാസ് കൈമാറിയാണ് അദ്ദേഹം സർവ്വീസിന്റെ ഉത്ഘാടനം നിർവ്വഹിച്ചത്. എയർ ടാക്സി ഏവിയേഷൻ കമ്പനിയാണ് ഈ സേവനം ആരംഭിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

നാല് സീറ്റർ വിമാനങ്ങൾക്ക് എയർ ടാക്സി ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റിന് പുറമെ മൂന്ന് യാത്രക്കാർക്ക് ഈ എയർ ടാക്സികളിൽ യാത്ര ചെയ്യാൻ കഴിയും.

ചണ്ഡിഗഡിൽ നിന്ന് ഹിസാറിലേക്കുള്ള ദൂരം 45 മിനിറ്റിനുള്ളിൽ ഈ വിമാനം കവർ ചെയ്യും. കേന്ദ്രത്തിന്റെ ഉദാൻ പദ്ധതി പ്രകാരമാണ് സേവനം ആരംഭിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. വിമാനയാത്ര താങ്ങാനാകുന്നതാക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു.

ഹിസാർ മുതൽ ചണ്ഡിഗഡ് വരെ എക്കണോമിക്കലായ 1,755 രൂപ നിരക്ക് കമ്പനി നിശ്ചയിച്ചിട്ടുണ്ട്.
MOST READ: ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

ബുക്കിംഗ് ഓൺലൈനായി നടത്താം. സ്വകാര്യ ബുക്കിംഗിന്റെ സൗകര്യവും കമ്പനി നൽകിയിട്ടുണ്ട്, ഇതിന്റെ നിരക്ക് വ്യത്യസ്തമായിരിക്കും.

ഒരു യാത്രക്കാരൻ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളൂവെങ്കിലും, നിശ്ചിത സമയത്ത് ഹിസാറും ചണ്ഡിഗഡും തമ്മിൽ ദിവസേന ഫ്ലൈറ്റ് ഉണ്ടാകും.
MOST READ: കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

ചണ്ഡിഗഡ്-ഹിസാർ വിമാന സർവീസ് ആരംഭിച്ച ശേഷം കമ്പനി ജനുവരി 18 മുതൽ ഹിസാർ മുതൽ ഡെറാഡൂൺ വരെയും, ജനുവരി 23 -ന് ഹിസാർ മുതൽ ധർമ്മശാല വരെയും വിമാന സർവീസ് ആരംഭിക്കും.


Click it and Unblock the Notifications








