കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

കബീര മൊബിലിറ്റി തങ്ങളുടെ KM 3000, KM 4000 ഇലക്ട്രിക് ബൈക്കുകൾ 2021 ഫെബ്രുവരിയിൽ വിപണിയിലെത്തിക്കും. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ഹൈ-സ്‌പീഡ് മോട്ടോർസൈക്കിളുകളാണ് ഇവ.

കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

മോഡലുകൾക്കായുള്ള പ്രീ-ബുക്കിംഗ് ഇപ്പോൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. കോംബി-ബ്രേക്കുകൾ, ബെസ്റ്റ്-ഇൻ-ക്ലാസ് ശ്രേണി, ഫാസ്റ്റ് ചാർജിംഗ് എന്നിവയെല്ലാം ബൈക്കുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് കബീര പറയുന്നു.

കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

സ്റ്റൈലും പെർഫോമൻസും പരിഗണിക്കുന്ന ഇന്റേർണൽ കമ്പഷൻ എഞ്ചിൻ ബൈക്കുകളുടെ അപ്പീലിനിനോട് കിടപിടിക്കുന്നതാണ് കബീര KM 3000, KM 4000 മോഡലുകൾ. ഈ ഇലക്ട്രിക് ബൈക്കുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്‌ദാനം ചെയ്യും.

MOST READ: മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

ആധുനിക ഡിസൈൻ സൂചകങ്ങൾ ആകർഷകമായ എയറോഡൈനാമിക്‌സിനൊപ്പം ഇഴചേർന്നാണ് നിർമിക്കുന്നത്. ഇതിന് ഫയർപ്രൂഫ് ബാറ്ററി, പാർക്ക് അസിസ്റ്റ്, മറ്റ് മികച്ച ആവേശകരമായ സവിശേഷതകൾ എന്നിവ കബീര മൊബിലിറ്റി ഘടിപ്പിച്ചിരിക്കുന്നു.

കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

ഉപയോഗത്തിലുള്ള ഡെൽറ്റഇവി BLDC മോട്ടോർ 120 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു. പൂർണ ചാർജിൽ 150 കിലോമീറ്റർ ശ്രേണിയാണ് കബീര ഇലക്ട്രിക് ബൈക്കുകൾ വാഗ്‌ദാനം ചെയ്യുന്നത്. KM 3000 ഒരു ഇലക്ട്രിക് സ്പോർട്സ് ബൈക്കായാണ് കരുതപ്പെടുന്നത്.

MOST READ: അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകള്‍ക്കും വില വര്‍ധനവുമായി ബജാജ്

കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

അതേസമയം KM 4000 ഒരു ഇ-സ്ട്രീറ്റ് ബൈക്ക് ആയാകും അരങ്ങേറുക. 2020 ഓട്ടോഎക്സ്പോയിൽ കബീര മൊബിലിറ്റി ആറ് ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കിയിരുന്നു. കോളേജ് വിദ്യാർഥികൾ, എക്സിക്യൂട്ടീവുകൾ, ലാസ്റ്റ് മൈൽ ഡെലിവറി എന്നിവയുടെ ആവശ്യങ്ങൾക്കനുസൃതമായാണ് ഈ ശ്രേണി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

അതിലൊന്ന് അംഗവൈകല്യമുള്ളവർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‌തിട്ടുള്ളതാണ്. എക്സ്പോയിൽ പ്രദർശിപ്പിച്ച ആറ് സ്കൂട്ടറുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

MOST READ: ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

അടുത്ത കാലത്തായി അതിവേഗം ശ്രദ്ധ നേടുന്ന ഒന്നാണ് ഇലക്ട്രിക് സ്കൂട്ടറുകൾ. പുതിയ കാല നിർമാതാക്കൾ എല്ലാം ഇപ്പോൾ വിപണിയിലേക്ക് പ്രവേശിക്കുകയാണ്. എങ്കിലും ഇലക്ട്രിക് സ്കൂട്ടർ ശ്രേണി നിലവിൽ കാര്യമായ വിൽപ്പന കണക്കുകൾ ഒന്നും നേടുന്നില്ലെങ്കിലും ഭാവിയിൽ ഈ സാഹചര്യം മാറുമെന്നതിൽ സംശയമൊന്നുമില്ല.

കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

വരാനിരിക്കുന്ന രണ്ട് മോട്ടോർസൈക്കിളുകളും ‘2021 ലെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ ഏറ്റവും വലിയ മുന്നേറ്റമായാണ് കമ്പനി കണക്കാക്കുന്നത്. ഇ-കൊമേഴ്‌സ്, ഡീലർഷിപ്പ് എന്നിവയിലൂടെ വിൽപ്പന നടത്താനാണ് കബീര ലക്ഷ്യമിടുന്നത്.

കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

അതോടൊപ്പം രാജ്യവ്യാപകമായി വിപുലീകരിക്കാനും ആഗോളതലത്തിലേക്ക് പ്രവേശിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കബീര മൊബിലിറ്റി ഗോവയിലും കർണാടകയിലെ ധാർവാഡിലുമാണ് തങ്ങളുടെ ഉത്‌പാദന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്.

കബീര ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഫെബ്രുവരിയിൽ എത്തും; ബുക്കിംഗ് ആരംഭിച്ച് കമ്പനി

ഇന്ത്യൻ വിപണിയിൽ പ്രായോഗികവും താങ്ങാവുന്നതും സുസ്ഥിരവുമായ ഇലക്ട്രിക് ബൈക്കുകൾ നിർമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിപണിക്ക് അനുയോജ്യമായ ഒരു ഉൽ‌പ്പന്നം വികസിപ്പിക്കുന്നതിന് R&D ടീം രണ്ട് വർഷത്തോളം ചെലവഴിച്ചു.

Most Read Articles

Malayalam
English summary
Kabira Electric Motorcycles To Launch In February 2021. Read in Malayalam
Story first published: Saturday, January 16, 2021, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X