ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

വർഷങ്ങളായി ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മോഡലാണ് ഗ്രോം. പല തവണ വാഹനം എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇതൊന്നും യാഥാർഥ്യമായില്ല.

ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്‌കൂട്ടർ ശൈലിയിലുള്ള ഗ്രോം ബൈക്കിനായി ഹോണ്ട പേറ്റന്റ് സമർപ്പിച്ചിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യകൾക്കും വരാനിരിക്കുന്ന ഉൽപ്പന്നങ്ങൾക്കുമായി കമ്പനികൾ പേറ്റന്റ് നൽകുന്നത് പതിവാണ്.

ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

എന്നിരുന്നാലും ഇവയെല്ലാം യാഥാർഥ്യമാകണമെന്നുമില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഗ്രോമിനായുള്ള പേറ്റന്റ് കമ്പനി നേടിയിരുന്നെങ്കിലും നവി എന്ന മോഡലാണ് വിപണിയിൽ എത്തിയത്.

MOST READ: പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

എന്നാൽ വീണ്ടും പ്രതീക്ഷ നൽകി ഇന്ത്യയിലെ ഏറ്റവും പുതിയ ആവർത്തനത്തിനായി കമ്പനി വീണ്ടും പേറ്റന്റ് ഫയൽ ചെയ്‌തിരിക്കുകയാണ്. ഹോണ്ട ഇന്ത്യയിലെ നവി മോണിക്കറെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ചെറിയ സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്.

ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

2016 ഓട്ടോ എക്സ്പോയിലാണ് നവിയെ കമ്പനി പ്രദർശിപ്പിക്കുന്നത്. വളരെ കൗതുകമായ ശൈലിയുള്ള മോഡൽ ഏറെ ശ്രദ്ധനേടുകയും ചെയ്‌തു. എന്നിരുന്നാലും വിൽ‌പനയ്‌ക്ക് എത്തിയപ്പോൾ ആ താളം കണ്ടെത്താൻ നവിക്ക് സാധിച്ചതുമില്ല.

MOST READ: അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വർഷം ആദ്യം ഹോണ്ട ഇന്ത്യയുടെ നിരയിൽ‌ നവി കളമൊഴിഞ്ഞു. എന്നാൽ കയറ്റുമതി വിപണികൾക്കായി ഹോണ്ട നവിയുടെ നിർമ്മാണം ഇന്ത്യയിൽ തുടരുകയാണ്.

ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

ആക്ടിവയിൽ നിന്ന് കടമെടുത്ത 110 സിസി എഞ്ചിനാണ് നവി ഉപയോഗിച്ചിരുന്നത്. ഇത് 8,000 rpm-ൽ 7.8 bhp കരുത്തും 5,500 rpm-ൽ 8.96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഒരു സിവിടി ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്.

MOST READ: ജന്മനാട്ടിലും തരംഗം തീര്‍ക്കാനൊരുങ്ങി ഹൈനെസ് CB350; പേരില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന

ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

18 നും 25 നും ഇടയിൽ പ്രായമുള്ള ഒരു ചെറിയ ഉപഭോക്താക്കളെയാണ് നവി ലക്ഷ്യമിട്ടത്. അതിനാൽ ലഡാക്ക് ബ്രൗൺ, സ്പാർക്കി ഓറഞ്ച്, ബ്ലാകക്, ശാസ്ത വൈറ്റ്, റേഞ്ചർ ഗ്രീൻ, പാട്രിയറ്റ് റെഡ് എന്നിങ്ങനെ നിരവധി വർണാഭമായ കളർ ഓപ്ഷനുകളിൽ മങ്കി ബൈക്ക് ഒരുങ്ങി.

ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

മെക്കാനിക്കലുകളുടെ കാര്യത്തിൽ മങ്കി ബൈക്കിൽ ടെലിസ്‌കോപ്പിക് ഫോർക്കുകൾ മുന്നിലും ഒരു ഹൈഡ്രോളിക് മോണോ ഷോക്ക് പിന്നിലും ഇടംപിടിച്ചു. 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് വീലുകളിൽ ഇരുവശത്തും ഡ്രം ബ്രേക്കുകളുപയോഗിച്ചാണ് നവി നിരത്തിലെത്തിയിരുന്നത്.

ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ അപൂർവ ബൈക്കുകളിൽ ഒന്നായിരുന്നു ഇത്. നവിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഹോണ്ട തീരുമാനിക്കുകയാണെങ്കിൽ ആക്ടിവ 125-ൽ നിന്നുള്ള 124 സിസി യൂണിറ്റ് സജ്ജീകരിച്ചാൽ മികച്ച വിൽപ്പന കണക്കുകൾ നേടിയെടുക്കാൻ ബ്രാൻഡിന് സാധിച്ചേക്കും.

Most Read Articles

Malayalam
English summary
Honda Filed Patent For The Grom 125. Read in Malayalam
Story first published: Friday, January 15, 2021, 14:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X