Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ്‍ ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജന്മനാട്ടിലും തരംഗം തീര്‍ക്കാനൊരുങ്ങി ഹൈനെസ് CB350; പേരില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന
കഴിഞ്ഞ വര്‍ഷം അവസാനം പ്രാദേശികമായി നിര്‍മ്മിച്ച പ്രീമിയം റെട്രോ-സ്റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിച്ചുകൊണ്ട് ഹോണ്ട വാഹന പ്രേമികളെ ഞെട്ടിച്ചു. 2020-ലെ ഏറ്റവും വലിയ ഇരുചക്ര വാഹന ലോഞ്ചുകളില്‍ ഒന്നായിരുന്നു ഹൈനസ് CB350-യുടേത്.

ഇപ്പോള്‍, നിര്‍മ്മാതാവ് ഈ ബൈക്ക് ഉടന്‍ തന്നെ ജാപ്പനീസ് വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. ഒരു ജാപ്പനീസ് മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഹോണ്ട ജപ്പാനില്‍ ക്ലാസിക് റോഡ്സ്റ്റര്‍ ഉടന്‍ പുറത്തിറക്കുമെന്നും അത് GB350 എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും വ്യക്തമാക്കുന്നു.

ഹോണ്ട ഇതിനകം തന്നെ ജപ്പാനില്‍ മോട്ടോര്‍ സൈക്കിള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2020 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ CB350-യുടെ 100 യൂണിറ്റുകള്‍ ഏതാനും രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു. ജന്മനാടായ ജപ്പാന് വിപണിയാണ് അതിലൊന്ന്.
MOST READ: എംപിവി ശ്രേണിയില്‍ വിപണി വിഹിതം മെച്ചപ്പെടുത്തി മാരുതി; താങ്ങായി എര്‍ട്ടിഗ, XL6 മോഡലുകള്‍

ഇന്ത്യയില്‍ വിറ്റഴിക്കുന്ന CB350 ഇതിനകം തന്നെ ബിഎസ് VI നിലവാരത്തിലുള്ളതാണ്. ഇത് യൂറോ 5 മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് തുല്യമാണ്. അതിനാല്‍, എഞ്ചിന് നവീകരിക്കുന്നതിന് ഹോണ്ടയ്ക്ക് കൂടുതല്‍ നിക്ഷേപം നടത്തേണ്ടതില്ല. ഇന്ത്യ-സ്പെക്ക് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡായി എബിഎസും ഇതിലുണ്ട്. ജപ്പാന്-സ്പെക്ക് GB350 ഇന്ത്യ-സ്പെക്ക് CB350-ന് തുല്യമാണ്. ഇന്ത്യയില്‍ നിര്‍മ്മിച്ച് സിബിയുവായി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ലെങ്കിലും ഏകദേശം JPY 499,000 (3.50 ലക്ഷം രൂപ) എക്സ്ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെയാണ് മോഡലിന്റെ വിലയില്‍ കമ്പനി വര്‍ധനവ് വരുത്തിയത്.
MOST READ: പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

അടിസ്ഥാന DLX വേരിയന്റിന് 1,500 രൂപ ഉയര്‍ത്തിയപ്പോള്‍ ഉയര്‍ന്ന DLX പ്രോ വേരിയന്റിന് 2,500 രൂപയാണ് ഹോണ്ട വര്‍ധിപ്പിച്ചത്. വിപണിയില്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ഹൈനസിന്റെ ബേസ് പതിപ്പിന് 1.85 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് മോഡലിന് 1.90 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില.

നിലവില്‍ ബിഗ് വിംഗ് റീട്ടെയില്‍ ചാനല്‍ വഴി മാത്രമാണ് ഹൈനസ CB350-യുടെ വില്‍പ്പന നടക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് CB350 വിപണിയില്‍ എത്തുന്നത്. മോഡലിന്റെ പ്രധാന എതിരാളി റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ആണ്.
MOST READ: നിരത്തുകളില്‍ അവേശമാവാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രോം ഫിനിഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്ക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് പ്രധാന ഡിസൈന്‍ സവിശേഷതകള്‍.

പുതിയ 348 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഹൈനസിന് കരുത്തേകുന്നത്. ഇത് 20.78 bhp പവറില്‍ 30 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ചും ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.
MOST READ: 965 കിലോമീറ്റർ ശ്രേണി; ET7 ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് നിയോ

മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്പെന്ഷന് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. പ്രേഷ്യസ് റെഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് DLX വേരിയന്റ് എത്തുന്നത്.

അത്ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക് വിത്ത് പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ വിത്ത് മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലാണ് DLX പ്രോ എത്തുന്നത്.