Just In
- 17 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എംപിവി ശ്രേണിയില്‍ വിപണി വിഹിതം മെച്ചപ്പെടുത്തി മാരുതി; താങ്ങായി എര്‍ട്ടിഗ, XL6 മോഡലുകള്‍
ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കിയില്‍ നിന്നുള്ള ജനപ്രിയ പാസഞ്ചര്‍ യുവികളാണ് വിറ്റാര ബ്രെസയും എര്‍ട്ടിഗയും. ഇവ രണ്ടും എല്ലാ മാസവും സ്ഥിരമായ വില്‍പ്പന നേടിയെടുക്കുകയും ചെയ്യുന്നു.

ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹെര്‍ടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എര്‍ട്ടിഗ നിര്‍മ്മിക്കുന്നത്. രണ്ടാം തലമുറ അവതരിപ്പിച്ചപ്പോള്‍ അകത്തും പുറത്തും സമഗ്രമായ ഒരു പുനര്‍രൂപകല്‍പ്പനയ്ക്ക് വിധേയമായി.

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മാസത്തില്‍, എര്‍ട്ടിഗയില്‍ മൊത്തം 9,177 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. 2019-ല്‍ ഇതേ കാലയളവില്‍ ഇത് 6,650 യൂണിറ്റായിരുന്നു. ഏകദേശം 38 ശതമാനമാണ് വില്‍പ്പന വളര്‍ച്ച കൈവരിക്കാനായത്.
MOST READ: നിരത്തുകളില്‍ അവേശമാവാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

എന്നാല്‍ 2020 നവംബറിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എംപിവി വില്‍പ്പനയില്‍ 4 ശതമാനം പിന്നോട്ട് പോയതായും രേഖപ്പെടുത്തി. എര്‍ട്ടിഗയുടെ ജനപ്രീതി മുതലാക്കി മാരുതി സുസുക്കി XL6 എന്നൊരു പ്രീമിയം മോഡലിനെയും അവതരിപ്പിച്ചു.

ബ്രാന്‍ഡിന്റെ നെക്സ പ്രീമിയം ഡീലര്‍ഷിപ്പുകളിലൂടെ മാത്രം വില്‍പ്പനയ്ക്ക് എത്തുന്ന XL6 വ്യത്യസ്തമായ ഫ്രണ്ട് ഫാസിയയും മറ്റ് സ്റ്റൈലിംഗ് മാറ്റങ്ങളോടെയാണ് എത്തുന്നത്. ആറ് സീറ്റുകള്‍ക്ക് മധ്യനിര ക്യാപ്റ്റന്‍ സീറ്റിംഗ് ക്രമീകരണമുണ്ട്, എര്‍ട്ടിഗയുടെ അതേ പവര്‍ട്രെയിന്‍ ഓപ്ഷന് ഉപയോഗിച്ച് വില്‍പ്പന നടത്തുന്നത്.
MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

2020 ഡിസംബറില്‍ 3,088 യൂണിറ്റുകളുടെ വില്‍പ്പന നേടാനും XL6-ന് കഴിഞ്ഞു. 2019-ല്‍ ഇതേ കാലയളവില്‍ ഇത് 2,521 യൂണിറ്റായിരുന്നു. 22 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. രണ്ട് എംപിവികളും കഴിഞ്ഞ മാസം ബ്രാന്‍ഡിനായി 50 ശതമാനം എംപിവി മാര്‍ക്കറ്റ് ഷെയര്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

എര്‍ട്ടിഗയുടെ 5.5 ലക്ഷത്തിലധികം യൂണിറ്റുകള്‍ നാളിതുവരെ വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. 2012 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ എര്‍ട്ടിഗ ലഭ്യമാണ്. അതേ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
MOST READ: മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

തുടക്ക നാളില്‍ ഡീസല്‍ എഞ്ചിന് ഉപയോഗിച്ചാണ് എംപിവി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.

നിലവില്‍ ഇത് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന് ഉപയോഗിച്ചാണ് വില്‍ക്കുന്നത്. 1.5 ലിറ്റര്‍ SHVS യൂണിറ്റ് 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും.

അഞ്ച് സ്പീഡ് മാനുവലാണ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്സ്. നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി നല്കിയിരിക്കുന്നു. രണ്ടാം തലമുറ അവതരിപ്പിച്ചപ്പോള്‍ അകത്തും പുറത്തും സമഗ്രമായ ഒരു പുനര്‍രൂപകല്‍പ്പനയ്ക്ക് വിധേയമായി.

ക്രോം ആവരണത്തോടുകൂടിയ വലിയ ഗ്രില്‍, എല്‍ഇഡി പ്രൊജക്ട് ഹെഡ്ലാമ്പുകള്‍, ഒഴുകിയിറങ്ങുന്ന ശൈലിയിലുള്ള റൂഫ്, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. പിന്നിലും കമ്പനി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

L ആകൃതിയിലുള്ള ടെയില്‍ ലാമ്പാണ് പിന്നിലെ പുതുമ. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളുള്ള 7.0 ഇഞ്ച് സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫംഗ്ഷന് സ്റ്റിയറിങ് വീല്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നിവയും വാഹനത്തിലുണ്ട്.

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്സ്, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

7.59 ലക്ഷം രൂപ മുതല്‍ 10.13 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്സ്ഷോറൂം വില. അതേസമയം XL6-ന് 9.85 ലക്ഷം രൂപ മുതല്‍ 11.52 ലക്ഷം രൂപ വരെയാണ് വിപണിയില്‍ എക്സ്ഷോറൂം വില.