മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

ഥാറിനെ ഒന്നു ചെറുതായി മിനുക്കുകയാണ് മഹീന്ദ്ര. രണ്ട് പുതിയ കളർ ഓപ്ഷനുകളോടെ 2021 മോഡലിനെ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. അതോടൊപ്പം മുൻവശത്തേക്ക് തിരിഞ്ഞുള്ള പിൻ സീറ്റുകളും സ്റ്റാൻഡേർഡാകും.

മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

പുതിയ വൈറ്റ്, സിൽവർ കളർ ഓപ്ഷനുകളാകും ഥാറിന് ലഭിക്കുക. എന്നാൽ ശ്രദ്ധേയമായ മറ്റൊരു മാറ്റം കൂടി എസ്‌യുവിയിൽ ഉണ്ടാകുമെന്നാണ് പുതിയ വാർത്ത. അതായത് 180 എംസ്റ്റാലിയൻ പ്രോ എന്നറിയപ്പെടുന്ന ഒരു പുതിയ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ മഹീന്ദ്ര ഥാറിന് സമ്മാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

ഈ ഗ്യാസോലിൻ മോട്ടോർ 2021 മഹീന്ദ്ര ഥാറിൽ അരങ്ങേറാൻ സാധ്യതയുണ്ട്. പുതിയ എഞ്ചിന്റെ സാങ്കേതിക വിശദാംശങ്ങൾ‌ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ പെട്രോൾ എഞ്ചിനേക്കാൾ കൂടുതൽ കരുത്തുറ്റതാകും വരാനിക്കുന്ന 180 എംസ്റ്റാലിയൻ പ്രോ എന്നതിൽ സംശയമൊന്നും വേണ്ട.

MOST READ: ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

നിലവിൽ കോംപാക്‌ട് ഓഫ് റോഡറിന്റെ 2.0 ലിറ്റർ 4 സിലിണ്ടർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ 150 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ ഇതിന് പരമാവധി 150 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.

മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

പുതിയ 180 എംസ്റ്റാലിയൻ പ്രോ എഞ്ചിൻ പരമാവധി 180 കിലോമീറ്റർ വേഗതയായിരിക്കും വാഗ്ദാനം ചെയ്യുക. അടുത്തിടെ മഹീന്ദ്ര തങ്ങളുടെ ഓഫ് റോഡ് എസ്‌യുവിയുടെ വിലയും വർധിപ്പിച്ചിരുന്നു. 2021 ഥാർ മോഡൽ ലൈനപ്പിൽ കൺവേർട്ടിബിൾ, ഹാർഡ്‌ടോപ്പ് ഓപ്ഷനുകളുള്ള ഒമ്പത് വേരിയന്റുകൾ ഉൾപ്പെടുന്നു.

MOST READ: ആൾട്രോസ് ഐടർബോയുടെ ബുക്കിംഗ് ആരംഭിച്ച് ടാറ്റ

മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

എൻട്രി ലെവൽ AX (O) പെട്രോൾ മാനുവൽ കൺവെർട്ടബിളിന് 12.10 ലക്ഷം രൂപയുടെ ടോപ്പ് എൻഡ് LX പെട്രോൾ ഓട്ടോമാറ്റിക് ഹാർഡ്‌ടോപ്പ് വേരിയന്റിന് 13.95 ലക്ഷം രൂപയുമാണ് പുതുക്കിയ വില.

മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

അതേസമയം വാഹനത്തിന്റെ ഡീസൽ മോഡലുകൾക്ക് 12.30 ലക്ഷം രൂപ മുതൽ 14.05 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. 2020 ഡിസംബറിൽ 6,500-ലധികം ബുക്കിംഗുകൾ ലഭിച്ച ഥാറിന് വിപണിയിൽ വൻ ഡിമാൻഡാന്റാണുള്ളത്.

MOST READ: പുത്തൻ മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ എത്തും

മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

ഈ വർഷം മഹീന്ദ്ര ഇന്ത്യക്കായി പുതുതലമുറ മോഡലുകൾ പലതും വിപണിയിൽ എത്തിക്കും.അതിൽ ആദ്യം മഹീന്ദ്ര XUV500, സ്കോർപിയോ എന്നിവ പുറത്തിറക്കും. ആദ്യത്തേത് ഏപ്രിലിൽ എത്തുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ രണ്ടാമത്തേത് 2021 ജൂൺ മാസത്തോടെ വരും.

മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

രണ്ട് എസ്‌യുവികളും രൂപകൽപ്പനയിലും സവിശേഷതകളിലും കാര്യമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. അതിനു ശേഷം TUV300 മോഡലുകളുടെ ബിഎസ്-VI ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും നിരത്തുകളിൽ ഇടംപിടിക്കും.

മഹീന്ദ്ര ഥാറിന് കൂടുതൽ കരുത്തൻ എഞ്ചിൻ ഒരുങ്ങുന്നു; '180 എംസ്റ്റാലിയൻ പ്രോ'

മഹീന്ദ്ര XUV500 സ്കോർപിയോ എന്നിവയ്ക്ക് പുതിയ എംസ്റ്റാലിയൻ പെട്രോളും കൂടുതൽ കരുത്തുറ്റ ഡീസൽ എഞ്ചിനുകളും ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും എസ്‌യുവികളുടെ ഭാഗമാകും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Thar To Get More Powerful Turbocharged Petrol Engine. Read in Malayalam
Story first published: Thursday, January 14, 2021, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X