656 KM റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറിയും വേഗം തുടങ്ങുമെന്ന് മഹീന്ദ്ര

ഇലക്‌ട്രിക് വാഹന രംഗത്ത് മഹീന്ദ്രയുടെ തലവര തന്നെ മാറ്റി എഴുതിയവരാണ് BE6, XEV 9e എന്നീ ബോൺ ഇലക്ട്രിക് എസ്‌യുവികൾ. അതുവരെ ഇവി രംഗത്ത് കാര്യമായി പിടിച്ചുനിൽക്കാനാവാതെ പതറി നിന്നിരുന്ന മഹീന്ദ്രയ്ക്ക് രണ്ട് മോഡലുകളുടേയും വരവോടെ ബ്രേക്ക്ത്രൂ ലഭിക്കുകയായിരുന്നു. ഇന്ത്യക്കാരുടെ മാത്രമല്ല, വിദേശികളുടെയും മനസ് കീഴടക്കാൻ സാധിച്ച ഇവയ്ക്ക് വാഹനലോകം ഇന്ത്യൻ ടെസ്‌ലകൾ എന്ന ഓമനപ്പേരും നൽകുകയുണ്ടായി. ഈ ഇമേജ് അതേപടി നിലനിർത്തുന്നതിനായി ചില സ്പെഷ്യൽ എഡിഷൻ മോഡലുകളും കമ്പനി കൊണ്ടുവരുന്നു. എന്നാൽ BE6 ഇവിക്ക് മാത്രമായിരുന്നു ഇതെല്ലാം ലഭിച്ചിരുന്നത്.

മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായി സ്ഥാനംപിടിച്ചിരിക്കുന്ന XEV 9e ഇവിക്ക് ഇതൊന്നു നൽകിയില്ലെന്ന് ചിലർ പരാതി പറയുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനെല്ലാം പരിഹാരം നൽകിക്കൊണ്ട് കമ്പനി ഇക്കഴിഞ്ഞ ഞായറാഴ്ച്ച XEV 9e സിനലക്‌സ് എഡിഷൻ എന്നൊരു പുത്തൻ പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. സ്റ്റാൻഡേർഡ് വേരിയൻ്റുകളേക്കാൾ എക്‌സ്‌ക്ലൂസീവും കൂടുതൽ ആകർഷകവുമായ രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന മോഡൽ അന്നേ പലരുടേയും മനംകവർന്നിരുന്നു.

New Mahindra XEV 9e Cineluxe Edition Bookings Started

29.35 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. XEV 9e സിനലക്‌സ് എഡിഷൻ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് അംഗീകൃത ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും പ്രീ-ബുക്ക് ചെയ്യാനാവുന്നതാണ്. 2026 മാർച്ച് 10 മുതലായിരിക്കും ഈ സ്പെഷ്യൽ എഡിഷനായുള്ള ഉപഭോക്തൃ ഡെലിവറികൾ ആരംഭിക്കുക.

സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാനാവുക. പുതിയ നിറങ്ങൾക്കൊപ്പം കസ്റ്റമൈസ്‌ഡ് സ്റ്റൈലിംഗും മെച്ചപ്പെടുത്തിയ ഇൻ-ക്യാബിൻ അനുഭവവും കൂടിച്ചേരുമ്പോൾ സിനലക്‌സ് എഡിഷൻ വാങ്ങാൻ ആർക്കായാലും തോന്നിപ്പോവും. ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് സ്പെക്ക് പായ്ക്ക് ത്രീ വേരിയൻ്റിനെ അടിസ്ഥാനമാക്കിയാണ് XEV 9e സിനലക്സ് എഡിഷൻ നിർമിച്ചിരിക്കുന്നതെന്ന് മഹീന്ദ്ര പറയുന്നു.

New Mahindra XEV 9e Cineluxe Edition Bookings Started

ആയതിനാൽ 79 kWh ബാറ്ററി പായ്ക്കാണ് മഹീന്ദ്ര XEV 9e സിനലക്‌സ് എഡിഷനിലും ഉപയോഗിച്ചിരിക്കുന്നത്. ARAI പറയുന്നത് 656 കിലോമീറ്ററാണെങ്കിലും ഇത് 500 കിലോമീറ്ററിലധികം റിയൽ വേൾഡ് ഡ്രൈവിംഗ് റേഞ്ചും നൽകാൻ യോഗ്യമാണ്. എക്സ്ക്ലൂസീവ് ഡിസൈൻ ഘടകങ്ങൾക്ക് പുറമെ പായക്ക് ത്രീ വേരിയന്റിൽ നിന്നുള്ള എല്ലാ ഫീച്ചളും സിനലക്‌സ് എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. സ്‌ട്രെയിറ്റ്അഹെഡ് വിഷൻഎക്സ് AR ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഐഡെന്റിറ്റി ഡ്രൈവർ ആൻഡ് ഒക്യുപന്റ് മോണിറ്ററിംഗ് എന്നിവയെല്ലാം വാഹനത്തിന് ലക്ഷ്വറി ഫീൽ സമ്മാനിക്കും.

അതേസമയം ഹാൻഡ്‌സ്ഫ്രീ പാർക്ക് (ഓട്ടോ പാർക്ക് അസിസ്റ്റ്), സെക്യുർ360 ക്യാമ്പ്, കീപ്പ്, പാവ്പാൽ HVAC മോഡുകൾ, കസ്റ്റം ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ കീ, സെക്യുർ360 പ്രോ, കസ്റ്റമൈസ്‌ഡ് യൂസർ പ്രൊഫൈലുകൾ തുടങ്ങിയ ചിന്തനീയമായ പുതിയ സാങ്കേതിക സവിശേഷതകളും സിനലക്‌സ് എഡിഷൻ അവതരിപ്പിക്കുന്നുണ്ട്. ഒരു കോസ്മെറ്റിക് അപ്ഡേറ്റ് എന്നതിലുപരി കൂടുതൽ തിയേറ്റർ-പ്രചോദിത ആഡംബര അനുഭവമായാണ് മഹീന്ദ്ര സിനലക്സിനെ സ്ഥാനപ്പെടുത്തുന്നത്.

New Mahindra XEV 9e Cineluxe Edition Bookings Started

XEV 9e സിനിലക്സ് എഡിഷന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ ഇമ്മേഴ്‌സീവ് ക്യാബിൻ സജ്ജീകരണമാണെന്നും പറയാം. കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ HD ഡിസ്‌പ്ലേയും ഡോൾബി അറ്റ്‌മോസ് സജ്ജീകരിച്ച 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റവും ഇതിലുണ്ട്. ഇൻഫിനിറ്റി റൂഫും ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റവും 16 ദശലക്ഷത്തിലധികം കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും മഹീന്ദ്ര അവകാശപ്പെടുന്നു.

ഇത് വ്യത്യസ്ത മാനസികാവസ്ഥകൾക്കും അവസരങ്ങൾക്കും അനുയോജ്യമായ രീതിയിൽ ക്യാബിൻ അന്തരീക്ഷം വ്യക്തിഗതമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. അകത്തളത്തിൽ പുതിയ ചെസ്റ്റ്നട്ട് ബ്രൗൺ, നോക്റ്റേൺ ബ്ലാക്ക് സ്മൂത്ത്-ഗ്രെയിൻ ലെതറെറ്റ് ഇൻ്റീരിയറും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്. പ്രീമിയം ടെക്സ്ചറുകളിലും പുതുക്കിയ ഡീറ്റെയിലിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ ലോഞ്ച് പോലുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായാണ് അകത്തളം ഇത്തരത്തിൽ പുനർനിർച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, March 3, 2026, 14:45 [IST]
English summary
New mahindra xev 9e cineluxe edition bookings started deliveries from march 10
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X