Just In
- 11 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 17 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 22 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുത്തൻ മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ എത്തും
മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റ് കോംപാക്‌ട് ഹാച്ച്ബാക്കിനെ മാരുതി സുസുക്കി ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും. ജനപ്രിയ മോഡലിനെ പുതുമയോടെ നിലനിർത്തുന്നതിന് നിരവധി കോസ്മെറ്റിക് മാറ്റങ്ങളാണ് കമ്പനി പരിചയപ്പെടുത്തുന്നത്.

എന്നാൽ ഏറ്റവും ശ്രദ്ധേയമായ നവീകരണം 90 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള K12N ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യമായിരിക്കും. ഇത് പുതിയ ഡിസയറിൽ കണ്ട അതേ യൂണിറ്റാണ്.

നിലവിൽ 83 bhp പവർ വികസിപ്പിക്കുന്ന 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിന് തുടിപ്പേകുന്നത്. 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്കിനൊപ്പമാകും എത്തുക. ഇത് കൂടുതൽ മൈലേജ് കൈവരിക്കാൻ വാഹനത്തെ സഹായിക്കും.
MOST READ: പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

മുമ്പത്തെപ്പോലെ തന്നെ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷനുകൾ തന്നെയാകും 2021 സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുക.

പുതിയ എഞ്ചിൻ ഉപയോഗിച്ച് 2021 സ്വിഫ്റ്റിന്റെ ARAI സാക്ഷ്യപ്പെടുത്തിയ നിലവിലെ 21.21 കിലോമീറ്റർ മൈലേജിൽ നിന്ന് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതിയുടെ കോംപാക്‌ട് സെഡാനായ ഡിസയറിൽ ഇടംപിടിച്ചിരിക്കുന്ന ഈ എഞ്ചിൻ നിലവിൽ ARAI റേറ്റുചെയ്ത ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ പെട്രോൾ കാറാണ്.

മാരുതിയുടെ നിരയിൽ നിന്ന് ഡീസൽ എഞ്ചിൻ കാലം ചെയ്തതിന്റെ വിടവ് നികത്താനാണ് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് യൂണിറ്റിനെ കമ്പനി പരിചയപ്പെടുത്തുന്നത്. ഇന്ത്യയ്‌ക്കായുള്ള സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന് കാര്യമായ ഡിസൈൻ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

എങ്കിലും റേഡിയേറ്റർ ഗ്രില്ലിനായി പുതിയ ഹണികോമ്പ് മെഷ് രൂപകൽപ്പനയോടൊപ്പം അൽപ്പം വളഞ്ഞ മുൻവശവും ഗ്രില്ലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ഒരു ക്രോം സ്ട്രിപ്പും മാറ്റങ്ങളിൽ ഉൾപ്പെടാം. അപ്ഹോൾസ്റ്ററിക്കായുള്ള പുതിയ മാറ്റങ്ങൾ കൂടാതെ സ്വിഫ്റ്റിന്റെ ഇന്റീരിയറിലും പ്രത്യേക പരിഷ്ക്കരണങ്ങളൊന്നും ഉണ്ടാകില്ല.
MOST READ: ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ഹ്യുണ്ടായി

ടോപ്പ് എൻഡ് വേരിയന്റിൽ ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, റിയർ ക്യാമറ, 7.0 ഇഞ്ച് സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കീലെസ് എൻട്രി എന്നിവയെല്ലാം വാഹനത്തിന്റെ പ്രധാന സവിശേഷതകളായിരിക്കും.

പുതിയ എഞ്ചിൻ, കോസ്മെറ്റിക് ട്വീക്കുകൾ എന്നിവ ഉപയോഗിച്ച് മാരുതി ഡിസയർ അപ്ഡേറ്റ് ചെയ്തപ്പോൾ വേരിയന്റിനെ ആശ്രയിച്ച് വില 6,000 മുതൽ 22,000 രൂപ വരെ വില ഉയർന്നിരിന്നു. അതിനാൽ തന്നെ സ്വിഫ്റ്റിനും സമാനമായ വർധനവ് പ്രതീക്ഷിക്കാം.

നിലവിലെ മോഡലിന് 5.19 ലക്ഷം മുതൽ 8.02 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. സ്വിഫ്റ്റിന്റെ വില വർധനവ് 15,000 മുതൽ 20,000 രൂപ വരെയാകുമെന്ന് ഡീലർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ഫോർഡ് ഫിഗൊ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ തുടങ്ങിയ മോഡലുകൾ തന്നെയാകും പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് പിതിപ്പിന്റെ പ്രധാന എതിരാളികൾ.