ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ഹ്യുണ്ടായി
ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. കാറിന്റെ ഉത്പാദനം നിര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗ്രാന്‍ഡ് i10-നെ പിന്‍വലിച്ചെങ്കിലും സാന്‍ട്രോ, ഗ്രാന്‍ഡ് i10 നിയോസ്, i20 എന്നിങ്ങനെ മൂന്ന് ഹാച്ച്ബാക്കുകള്‍ ബ്രാന്‍ഡ് നിരയില്‍ നിലവില്‍ ലഭ്യമാണ്.

മോഡലിന്റെ ഡീസല്‍ പതിപ്പിനെ നേരത്തെ പിന്‍വലിച്ചിരുന്നെങ്കിലും, ബിഎസ് VI-ലേക്ക് നവീകരിച്ച പെട്രോള്‍, സിഎന്‍ജി പതിപ്പിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.
MOST READ: 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് അവതരിപ്പിച്ച് ഹോണ്ട; വില 15.96 ലക്ഷം രൂപ

1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ കരുത്തു. ഈ എഞ്ചിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിച്ചിരുന്നു. അഞ്ച് സ്പീഡ് മാനുവലായിരുന്നു ഗിയര്‍ബോക്സ്.

സിഎന്‍ജി കരുത്തില്‍ എത്തുന്ന ഗ്രാന്‍ഡ് i10, 64 bhp കരുത്തും, 98 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നത്. മാഗ്ന, സ്പോര്‍ട്സ്, മാഗ്‌ന സിഎന്‍ജി എന്നിങ്ങനെ മൂന്ന് പതിപ്പുകളിലായിരുന്നു വാഹനം ലഭ്യമായിരുന്നത്.

രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയോസിനെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. പുതുതലമുറ വിപണിയില്‍ എത്തിയതോടെ i10 -ന്റെ ഡീസല്‍ പതിപ്പിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. നിലവിലില്‍ വിപണിയിലുള്ള ഗ്രാന്‍ഡ് i10 -നിലും കൂടുതല്‍ വിശാലവും, പ്രീമിയവുമാണ് ഗ്രാന്‍ഡ് i10 നിയോസ്.

2013 -ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡല്‍, പിന്നീട് 2017 -ലാണ് ഫെയ്‌സ്‌ലിഫ്റ്റില്‍ വിപണിയില്‍ എത്തുന്നത്. ഇതിന് പിന്നാലെയാണ് പുതുതലമുറ നിയോസിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.
MOST READ: പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

അതോടൊപ്പം തന്നെ, വെന്യു, സാന്‍ട്രോ മോഡലുകളുടെ ഏതാനും വേരിയന്റുകളെയും ഒഴിവാക്കുമെന്ന് അടുത്തിടെ ഹ്യുണ്ടായി അറിയിച്ചിരുന്നു. നിര്‍ത്തലാക്കാനുള്ള കൃത്യമായ കാരണം ഹ്യുണ്ടായി വ്യക്തമാക്കിയിട്ടില്ല.

വെന്യുവിന്റെ 1.0 ലിറ്റര്‍ S മാനുവല്‍, ഗ്രാന്‍ഡ് i10 നിയോസ് കോര്‍പ്പറേറ്റ് എഡിഷന്‍, സാന്‍ട്രോ കോര്‍പ്പറേറ്റ് എഡിഷന്‍ എന്നിവയാണ് വിപണിയില്‍ നിന്നും പിന്‍വലിച്ച വേരിയന്റുകള്‍.
MOST READ: മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

നിലവിലുള്ള സ്റ്റോക്കുകള്‍ അവസാനിക്കുന്നതുവരെ മാത്രമേ ഈ വേരിയന്റുകളുടെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുകയുള്ളൂവെന്നും കമ്പനി അറിയിച്ചു. 8.52 ലക്ഷം രൂപ വിലയുള്ള വെന്യുവിന്റെ ഏറ്റവും താങ്ങാവുന്ന ടര്‍ബോ പെട്രോള്‍ വേരിയന്റാണ് വിപണിയില്‍ നിന്നും പിന്‍വലിച്ച 1.0 ലിറ്റര്‍ ടര്‍ബോ S മാനുവല്‍.

ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഹ്യുണ്ടായി പുറത്തിറക്കിയ വേരിയന്റുകളായിരുന്നു ഗ്രാന്‍ഡ് i10, സാന്‍ട്രോ ഹാച്ച്ബാക്കുകളുടെ കോര്‍പ്പറേറ്റ് എഡിഷന്‍. 2020 ഒക്ടോബറില്‍ ആരംഭിച്ച ഹ്യൂണ്ടായി സാന്‍ട്രോ കോര്‍പ്പറേറ്റ് പതിപ്പും മിഡ് ലെവല്‍ മാഗ്‌ന വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.


Click it and Unblock the Notifications








