പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് സ്വിഫ്റ്റ്. വര്‍ഷങ്ങളായി അതിന്റെ ശ്രേണിയില്‍ മോഡല്‍ ആധിപത്യം തുടരുകയും ചെയ്യുന്നു.

പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

B-സെഗ്മെന്റ് ഹാച്ച്ബാക്കിന് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ ഒരു മിഡ്-ലൈഫ് പുതുക്കല്‍ ലഭിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. മാത്രമല്ല ഈ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സമയമായി എന്നുവേണം പറയാന്‍.

പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇത് ആദ്യമായിട്ടാണ് 2021 സ്വിഫ്റ്റ് സ്വിഫ്റ്റിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്.

MOST READ: മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

ഭാഗികമായി മറച്ചിരിക്കുന്ന വാഹനം ഗുജറാത്തിലാണ് പരീക്ഷണയോട്ടം നടത്തിവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറച്ചുവെച്ചിരിക്കുന്ന റേഡിയേറ്റര്‍ ഗ്രില്‍ അതിന്റെ ആകൃതി നിലനിര്‍ത്തുന്നു.

പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

പക്ഷേ, അന്താരാഷ്ട്ര പതിപ്പിനനുസരിച്ച്, ഒരു ക്രോം ബാറും ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഫോഗ്‌ലാമ്പുകളും എന്‍ക്ലോസറുകളും ബമ്പറും നിലവിലുള്ള പതിപ്പിന് സമാനമാണ്. പുറത്തുവന്ന ചിത്രങ്ങളില്‍ കോണ്‍ട്രാസ്റ്റ് ബ്ലാക്ക് റൂഫുള്ള ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ തീം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: വിപണിയിലെത്തും മുമ്പ് പുത്തൻ സഫാരിയുടെ അനൗദ്യോഗിക ബുക്കിംഗ് ആംഭിച്ച് ടാറ്റ

പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

ഈ ഓപ്ഷന്‍ ഉയര്‍ന്ന വേരിയന്റുകള്‍ ലഭ്യമാകുമെന്നാണ് സൂചന. പുതിയ അലോയി വീലുകളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ സവിശേഷതയാണ്. അകത്തളത്തിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

പുതിയ സവിശേഷതകളോടെ അപ്ഡേറ്റുചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തില്‍ അവതരിപ്പിക്കും. അന്താരാഷ്ട്ര പതിപ്പ് 360 ഡിഗ്രി കാഴ്ചയുള്ള റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യ-സ്പെക്ക് മോഡല്‍ ഇത് വാഗ്ദാനം ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് സംശയമാണ്.

MOST READ: പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

ബാക്കി ഫീച്ചറുകള്‍ നിലവിലെ പതിപ്പിന് സമാനമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുക. ഏറ്റവും പുതിയ അവതാരത്തില്‍, ഈ എഞ്ചിന്‍ 90 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ISG) ഉപയോഗിച്ച് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും മാരുതി ഉപയോഗിക്കും. നിലവിലുള്ള 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തന്നെയാകും മുന്നോട്ട് കൊണ്ടുപോകുക.

MOST READ: വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ, സമാന വിലയുള്ള മൈക്രോ ക്രോസ്ഓവറുകള്‍ എന്നിവരാകും വിപണിയില്‍ എതിരാളികള്‍. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നായി സ്വിഫ്റ്റ് തുടരുന്നു.

പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

സ്വിഫ്റ്റ് 14 വര്‍ഷത്തില്‍ അധികമായി വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്നു, ഇന്നുവരെ 23 ലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കാനും വാഹനത്തിന് സാധിച്ചു. അതേസമയം വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ നവീകരിച്ച പതിപ്പാണോ എന്നത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

Source: MotorBeam

Most Read Articles

Malayalam
English summary
2021 Maruti Swift Facelift Spied In India. Read in Malayalam.
Story first published: Tuesday, January 12, 2021, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X