മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

പുതുവര്‍ഷത്തിലും മോഡലുകള്‍ക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഡാറ്റ്സന്‍. വില വര്‍ധനവിന് മുന്നോടിയായി മോഡലുകളില്‍ കൈ നിറയെ ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

2021 ജനുവരി 31 വരെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുക. 31 വരെ പറഞ്ഞിട്ടുണ്ടെങ്കിലും സ്റ്റോക്ക് തീരുന്നതുവരെ മാത്രമാകും ഈ ഓഫറുകള്‍ ലഭിക്കുകയെന്നാണ് ഡീലര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

ബ്രാന്‍ഡിലെ എന്‍ട്രി ലെവല്‍ മോഡലായ റെഡി-ഗോയില്‍ 35,000 രൂപ വരെ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കുന്നു. ഇതില്‍ 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു.

MOST READ: മോഡലുകള്‍ക്ക് വില വര്‍ധനവുമായി റെനോ; പുതിയ വില വിരങ്ങള്‍ അറിയാം

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

5,000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറുകളും വാഹനത്തില്‍ ലഭ്യമാണ്. പോയ വര്‍ഷമാണ് വാഹനത്തിന് നിര്‍മ്മാതാക്കള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സമ്മാനിച്ചത്. നിരവധി പുതുമകളോടും, സവിശേഷതകളും പുതിയ പതിപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. 2.88 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 67 bhp കരുത്തും 91 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ഉപയോഗിച്ച കാറുകളും ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

ഹാച്ച്ബാക്ക് മോഡലായ ഗോ-യില്‍ 40,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ഉള്‍പ്പടെ 20,000 രൂപയൂടെ ആനുകൂല്യങ്ങള്‍ ഡാറ്റ്‌സന്‍ ഗോയിലെ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരുമോഡലിന്റെയും കരുത്ത്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി (CVT) ഗിയര്‍ ഓപ്ഷനില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

5,000 rpm -ല്‍ 68 bhp കരുത്തും 4,000 rpm -ല്‍ 104 Nm torque ഉം ആണ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ എത്തുന്ന വാഹനത്തിന്റെ കരുത്തും ടോര്‍ഖും.

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

എന്നാല്‍ സിവിടി ഗിയര്‍ബോക്സില്‍ എത്തുന്ന വാഹനത്തിന്റെ ടോര്‍ഖിലും കരുത്തിലും വ്യത്യാസമുണ്ട്. ഇത് 6,000 rpm -ല്‍ 77 bhp കരുത്തും 4,400 rpm -ല്‍ 104 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

MOST READ: ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

3.99 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില. വിപണിയില്‍ ടാറ്റ ടിയാഗോ, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവരാണ് എതിരാളികള്‍.

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

എംപിവി മോഡലായ ഗോ പ്ലസിന് 40,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങളുണ്ട്. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളും, 20,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

ഹാച്ച്ബാക്ക് മോഡലിന്റെ അതേ എഞ്ചിന്‍, ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് ഗോ പ്ലസ് മുന്നോട്ട് കൊണ്ടുപോകുന്നത്. 4.20 ലക്ഷം രൂപയാണ് ഡാറ്റ്സണ്‍ ഗോ പ്ലസിന്റെ പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. റെനോ ട്രൈബര്‍ ആണ് വിപണിയില്‍ മുഖ്യഎതിരാളി.

More from DriveSpark

Article Published On: Monday, January 11, 2021, 19:10 [IST]
English summary
Attractive Discount On Datsun Models In January 2021. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X