ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മൊത്ത വിൽപ്പന വർധിപ്പിക്കാൻ ടാറ്റ മോട്ടോർസിന് സാധിച്ചിരുന്നു. അതിന്റെ ഭാഗമായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിൽ‌പന കൂടുതൽ‌ ഉയർത്തുന്നതിനുമായി ജനുവരിയിൽ പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

എൻട്രി ലെവൽ മോഡലായ ടിയാഗൊ ഹാച്ച്ബാക്ക് മുതൽ പ്രീമിയം ഹാരിയർ എസ്‌യുവി വരെയാണ് ഓഫറുകൾ നീണ്ടുകിടക്കുന്നത്. 2021 ജനുവരിയിൽ ടാറ്റ കാറുകളിൽ ലഭ്യമായ ഓഫറുകളും ഡിസ്കൗണ്ടുകളും ഇങ്ങനെ.

ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

1. ടാറ്റ ടിയാഗൊ

ടാറ്റയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന പാസഞ്ചർ കാറാണ് ടിയാഗൊ. കോംപാക്‌ട് ഹാച്ച്ബാക്ക് ശ്രേണിയിലെ ജനപ്രിയ മോഡലിന് ജനുവരിയിൽ 15,000 രൂപയുടെ ക്യാഷ്‌ ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാം.

MOST READ: ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

അതോടൊപ്പം 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപയുടെ ഒരു കോർപ്പറേറ്റ് കിഴിവുമാണ് ടിയാഗൊയിൽ ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്.

ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

2. ടാറ്റ ടിഗോർ

ഇപ്പോൾ ഇന്ത്യൻ കാർ നിർമാതാക്കളുടെ ശ്രേണിയിലെ ഏക സെഡാൻ ഓഫറായ ടിഗോർ ഇപ്പോൾ 15,000 രൂപയുടെ കിഴിവോടെ വീട്ടിലെത്തിക്കാം. ഇതുകൂടാതെ വാങ്ങുന്നവർക്ക് 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും സബ്-4 മീറ്റർ സെഡാനിൽ ലഭ്യമാകും.

MOST READ: ഫോർഡ് കാറുകളുടെ വില കൂടി; ഇനി മുതൽ അധികം മുടക്കേണ്ടത് 4,000 മുതൽ 35,000 രൂപ വരെ

ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

3. നെക്സോൺ

സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ടാറ്റയുടെ സാന്നിധ്യമാണ് നെക്സോൺ. മോഡലിന്റെ പെട്രോൾ വേരിയന്റുകൾ 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവുകളോടെ ലഭ്യമാണെങ്കിലും നെക്‌സോണിൽ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമല്ല.

ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

ഡീസൽ മോഡലുകളിൽ കോർപ്പറേറ്റ് കിഴിവ് 5,000 രൂപയായി ഉയരും. അതോടൊപ്പം 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ടാറ്റ ഒരുക്കിയിട്ടുണ്ട്. നെക്സോണിന്റെ ഇലക്ട്രിക് പതിപ്പിൽ 15,000 രൂപയുടെ ഒരു എക്‌സ്‌ചേഞ്ച് ബോണസ് മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

MOST READ: നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

4. ടാറ്റ ഹാരിയർ

ബ്രാൻഡിന്റെ മുൻനിര പ്രീമിയം എസ്‌യുവിയായ ഹാരിയറിൽ ടാറ്റ മോട്ടോർസ് 25,000 രൂപയുടെ ക്യാഷ്‌ ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്. XZ +, XZA +, ക്യാമോ എഡിഷൻ, ഡാർക്ക് എഡിഷൻ എന്നിവ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഈ ഓഫർ ലഭ്യമാണ്.

ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

എന്നാൽ വേരിയന്റ് പരിഗണിക്കാതെ തന്നെ 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും പുതിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും.

MOST READ: കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്; വിജയഗാഥ ഇങ്ങനെ

ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

കഴിഞ്ഞ വർഷം തുടക്കത്തോടെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ എത്തി ജനഹൃദയം കീഴടക്കിയ ആൾട്രോസിൽ ടാറ്റ ഒരു ആനുകൂല്യങ്ങളോ ഓഫറുകളോ ലഭ്യമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Tata Motors Announced Attractive Offers And Deals In January 2021. Read in Malayalam
Story first published: Sunday, January 10, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X