Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫോർഡ് കാറുകളുടെ വില കൂടി; ഇനി മുതൽ അധികം മുടക്കേണ്ടത് 4,000 മുതൽ 35,000 രൂപ വരെ
തങ്ങളുടെ എല്ലാ മോഡലുകളുടെയെല്ലാം വിലയിൽ വർധനവ് നടപ്പിലാക്കിയതായി പ്രഖ്യാപിച്ച് ഫോർഡ് ഇന്ത്യ. എന്നാൽ ബ്രാൻഡിന്റെ നിരയിലെ ജനപ്രിയ മോഡലായ ഇക്കോസ്പോർട്ടിന്റെ വില അടുത്തിടെ കുറച്ചിരുന്നു.

അതിനാൽ ഇക്കോസ്പോർട്ടിന്റെ വിലയിൽ പരിഷ്ക്കരണമില്ല. മറ്റ് മോഡലുകളായ ഫോർഡ് ഫിഗൊ, ആസ്പയർ, ഫ്രീസ്റ്റൈൽ, എൻഡവർ എന്നീ വാഹനങ്ങളുടെ മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വില 4,000 രൂപ മുതൽ 35,000 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്.

ഫിഗൊ ഹാച്ച്ബാക്ക് ഓഫറിന്റെ അടിസ്ഥാന ആംബിയന്റ് വേരിയന്റിനായി ഇനി മുതൽ 15,000 രൂപയോളം അധികം മുടക്കേണ്ടി വരും. അതേസമയം ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ വേരിയന്റുകൾക്ക് യഥാക്രമം 19,000 രൂപയും 4,000 രൂപയുമാണ് ഉയർന്നത്.
MOST READ: നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

ക്രോസ്ഓവർ മോഡലായ ഫ്രീസ്റ്റൈലിന്റെ എല്ലാ പെട്രോൾ, ഡീസൽ വേരിയന്റുകൾക്കും വില 2021 മുതൽ 5,000 രൂപയാണ് കൂട്ടിയിരിക്കുന്നത്. അതുപോലെ തന്നെ കോംപാക്‌ട് സെഡാൻ ആസ്പയറിന്റെ എല്ലാ വകഭേദങ്ങളിലും 5,000 രൂപയുടെ വർധനവും നടപ്പിലാക്കിയിട്ടുണ്ട്.

അമേരിക്കൻ കാർ നിർമാതാക്കളിൽ നിന്നുള്ള ഫുൾ-സൈസ് എസ്‌യുവിയുടെ ടൈറ്റാനിയം 4X2 ഓട്ടോമാറ്റിക് പതിപ്പിന് വില വർധനവ് നേരിടേണ്ടിവരില്ലെങ്കിലും തുടർന്നുള്ള വേരിയന്റുകളുടെ വില 35,000 രൂപ ഉയർന്നിട്ടുണ്ട്.
MOST READ: നെക്സോൺ ഇവിക്ക് വെല്ലുവിളിയായി ഇലക്ട്രിക് കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി എംജി

ഇപ്പോൾ ഒരു ബിഎസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ ഡീസൽ എഞ്ചിനിലാണ് വാഹനം നിരത്തിലെത്തുന്നത്. രണ്ട്, നാല്-വീൽ ഡ്രൈവ് കോൺഫിഗറേഷനോടുകൂടിയ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ മാത്രമാണ് എൻഡവർ വാഗ്ദാനം ചെയ്യുന്നത്.

2021 ജനുവരി മുതൽ മോഡൽ നിരയിലുടനീളം വില വര്‍ധനവ് ഉണ്ടാകുമെന്ന് അമേരിക്കന്‍ ബ്രാൻഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അസംസ്‌കൃത ഘടകങ്ങളുടെ വില ക്രമാതീതമായി ഉയരുന്നതോടെയാണ് വാഹനങ്ങളിലും വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.
MOST READ: കളംനിറയാൻ ഹ്യുണ്ടായിയും; ജനുവരിയിൽ 1.50 ലക്ഷം രൂപ വരെയുള്ള കിടിലൻ ഓഫറുകൾ

എന്നിരുന്നാലും 2020-ല്‍ നടന്ന ബുക്കിംഗുകള്‍ വില വര്‍ധനവിന്റെ ഭാഗമാകില്ലെന്ന് ഫോര്‍ഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് സെയില്‍സ് ആന്‍ഡ് സര്‍വീസ് വിനയ് റെയ്‌ന പറഞ്ഞു.

ഫോർഡ് മാത്രമല്ല രാജ്യത്തെ മുൻനിര ബ്രാൻഡുകളെല്ലാം ചെലവ് നികത്തുന്നതിനായി തങ്ങളുടെ മോഡലുകളിലാകെ വില വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു.
MOST READ: 2020 ഡിസംബറിൽ അരങ്ങ് വാണ 10 മികച്ച കാറുകൾ

കൂടാതെ വാഹന വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഫോര്‍ഡിന്റെയും മഹീന്ദ്രയുടെയും കൂട്ടുകെട്ടിനും കഴിഞ്ഞ വർഷം അവസാനത്തോടെ തിരശീലവീണിരുന്നു. കഴിഞ്ഞ 15 മാസത്തിനിടെ ആഗോള സാമ്പത്തിക, വ്യാപാര സാഹചര്യങ്ങളിലെ മാറ്റങ്ങളാണ് പങ്കാളിത്തത്തിൽ നിന്നും പിൻവാങ്ങാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഫോർഡ് അറിയിച്ചു.

ഫോർഡ് ഇന്ത്യയിൽ തങ്ങളുടെ സ്വതന്ത്ര പ്രവർത്തനങ്ങൾ വിപണിയിൽ തുടരും. അതേസമയം ഈ വേർപിരിയൽ തങ്ങളുടെ ഭാവി ഉൽപ്പന്ന പദ്ധതികളെ ഒന്നും ബാധിക്കില്ലെന്ന് മഹീന്ദ്രയും അറിയിച്ചിട്ടുണ്ട്.