നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

ഇന്ത്യക്കാരെ എസ്‌യുവി എന്തെന്നു പഠിപ്പിച്ചവരാണ് ടാറ്റയും സഫാരിയും. അന്നത്തെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാന വാക്കും സഫാരിയുടേതായിരുന്നു. 2019-ൽ ഉത്‌പാദനം നിർത്തിയങ്കിലും ഇപ്പോഴും വാഹന പ്രേമികൾക്കിടിയിൽ ഒരു പ്രത്യേക സ്ഥാനം തന്നെയാണ് ഇവനുള്ളത്.

നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

അതുകൊണ്ടു തന്നെയാണ് വരാനിരിക്കുന്ന ഏഴ് സീറ്റര്‍ എസ്‌യുവി സഫാരി എന്ന് പേരിടാനും ടാറ്റയെ പ്രേരിപ്പിച്ചത്. ഗ്രാവിറ്റാസ് എന്ന പേരില്‍ 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തിയ വാഹനമാണ് സഫാരിയായി നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്.

നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

ടാറ്റ സഫാരിയായി എസ്‌യുവിയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി കമ്പനി പൂനെയിലെ കമ്പനി പ്ലാന്റിൽ വാഹനത്തിന്റെ ഉത്പാദനവും ആരംഭിച്ചിരിക്കുകയാണ്. അതിന്റെ സ്പൈ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.

Image Courtesy: Gaadify

MOST READ: കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്; വിജയഗാഥ ഇങ്ങനെ

നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

1998 ൽ ആദ്യമായി അവതരിപ്പിച്ച ഒറിജിനൽ സഫാരിയുടെ പിൻഗാമിയായി ഗ്രാവിറ്റാസ് മാറും. ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യവും ഒമേഗ പ്ലാറ്റ്ഫോമും കൂടി ഒത്തുചേരുന്നതോടെ പുതിയ അവതാരത്തിൽ വരുന്ന എസ്‌യുവി അഡ്വഞ്ചർ റൈഡിംഗും ദീർഘദൂര യാത്രകളും ആസ്വദിക്കുന്ന ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.

നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

ടാറ്റ സഫാരി ഡിസൈൻ

ഒറ്റ നോട്ടത്തിൽ ടാറ്റ ഹാരിയറിനു സമാനമായി തോന്നിയേക്കാം പുതിയ ഏഴ് സീറ്റർ സഫാരി. ഹാരിയറിനേക്കാൾ 63 മില്ലീമീറ്റർ നീളവും 80 മില്ലീമീറ്റർ ഉയരവുമുണ്ടെങ്കിലും 1,894 മില്ലിമീറ്റർ വീതിയും അതേ 2,741 മില്ലീമീറ്റർ നീളമുള്ള വീൽബേസായിരിക്കും മോഡലിനുണ്ടാവുക.

MOST READ: കളംനിറയാൻ ഹ്യുണ്ടായിയും; ജനുവരിയിൽ 1.50 ലക്ഷം രൂപ വരെയുള്ള കിടിലൻ ഓഫറുകൾ

നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

ഹാരിയറിൽ നിന്ന് വേറിട്ട് നിർത്തുന്നതിന് സ്റ്റെപ്പ്ഡ് റൂഫ്, നേരായ ടെയിൽ‌ഗേറ്റ് എന്നിവയ്ക്ക് പുറെ കൂടാതെ പുതിയ കളർ ഓപ്ഷനുകളും പുതിയ വീൽ ഡിസൈനുകളും സഫാരിക്ക് ലഭിക്കും.

നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

ഇന്റീരിയറിൽ ക്യാപ്റ്റൻ സീറ്റുകളുള്ള 6 സീറ്റർ അല്ലെങ്കിൽ ബെഞ്ച് സീറ്റുകളുള്ള 7 സീറ്റർ ലേഔട്ടായിരിക്കും ടാറ്റ വാഗ്‌ദാനം ചെയ്യുക. അതോടൊപ്പം 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ജെബിഎൽ സൗണ്ട് സിസ്റ്റം, 7 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിലുണ്ടാകും.

MOST READ: ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, 6 എയർബാഗുകളുടെ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സുരക്ഷാ ഉപകരണങ്ങൾ, ക്യാമറയുള്ള പിൻ പാർക്കിംഗ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ഇബിഡി എന്നിവയും പുത്തൻ സഫാരിക്ക് ലഭിക്കും.

നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

പുതിയ ടാറ്റ സഫാരി അതിന്റെ എഞ്ചിൻ ലൈനപ്പും ഹാരിയറുമായി പങ്കിടും. അതായത് 170 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയിള്ള 2.0 ലിറ്റർ ക്രയോടെക് ടർബോ ഡീസൽ എഞ്ചിനാകും വാഹനത്തിന് കരുത്തേകുക.

നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

പുതിയതലമുറ ടാറ്റ സഫാരിയോടൊപ്പം 4×4 അല്ലെങ്കിൽ AWD ഓഫർ ഉണ്ടായിരിക്കില്ല. പ്ലാറ്റ്ഫോം 4×4, വൈദ്യുതീകരണം എന്നിവയ്ക്ക് അനുയോജ്യമാണെന്ന് കമ്പനി വ്യക്തമാക്കി. വിപണി ആവശ്യകത അനുസരിച്ച് ഭാവിയിൽ ഇവ പരിചയപ്പെടുത്തിയേക്കാം.

Most Read Articles

Malayalam
English summary
Tata Safari Production Starts Ahead Of Launch. Read in Malayalam
Story first published: Saturday, January 9, 2021, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X