Just In
- 10 min ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 33 min ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 2 hrs ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 3 hrs ago
MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- News
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
- Sports
IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്‍കണം'- ആകാശ് ചോപ്ര
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Movies
ഫിറോസും സജ്നയും 13ാം സ്ഥാനത്ത്, ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നേടിയെടുത്ത് രമ്യ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കളംനിറയാൻ ഹ്യുണ്ടായിയും; ജനുവരിയിൽ 1.50 ലക്ഷം രൂപ വരെയുള്ള കിടിലൻ ഓഫറുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി പുതുവത്സരത്തിൽ തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകൾക്കായി കിടിലൻ കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

2021 ജനുവരിയിലെ വില വർധനവിൽ അസ്വസ്ഥരായിരിക്കുന്ന ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ് ഈ പുതിയ വാഗ്‌ദാനം എൻട്രി ലെവൽ മോഡലായ സാൻട്രോ മുതൽ പ്രീമിയം കോന ഇവി വരെ ലഭ്യമായ എല്ലാ കിഴിവുകളോടെ ഇപ്പോൾ സ്വന്തമാക്കാം.

1. സാൻട്രോ
ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായിയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് സാൻട്രോ. 20,000 രൂപ കിഴിവാണ് ഹാച്ച്ബാക്കിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. എറ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കും.
MOST RAED: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

അതേസമയം എറയിൽ 10,000 രൂപ ഡിസ്‌കൗണ്ടാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. വേരിയന്റ് പരിഗണിക്കാതെ സാൻട്രോ നിരയിലുടനീളം 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉണ്ട്.

2. ഗ്രാൻഡ് i10 നിയോസ്
ഗ്രാൻഡ് i10 നിയോസിൽ 5,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്പനിയുടെ വാഗ്‌ദാനം. ഇത് കോംപാക്‌ട് ഹാച്ചിന്റെ 1.2 ലിറ്റർ പെട്രോൾ, സിഎൻജി വേരിയന്റുകളിലാണ് ലഭിക്കുന്നത്. അതോടൊപ്പം 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്.
MOST RAED: ഇന്ത്യൻ വിപണിയിൽ ഉടൻ എത്താനൊരുങ്ങുന്ന നാല് എസ്‌യുവികൾ

നിയോസിന്റെ 1.0 ലിറ്റർ ടർബോ-പെട്രോൾ വേരിയന്റിലാണ് കിഴിവ് ഏറ്റവും കൂടുതൽ ലഭിക്കുക. അതിൽ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഉൾപ്പെടുന്നത്.

3. ഓറ
ഹ്യൂണ്ടായിയുടെ സബ്-4 മീറ്റർ സെഡാനായ ഓറയുടെ 1.0 ലിറ്റർ ടർബോ-പെട്രോൾ മോഡലിൽ പരമാവധി 30,000 രൂപ വരെ കിഴിവാണ് ലഭിക്കുക. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ വേരിയന്റുകളിൽ ഓഫർ 10,000 രൂപയായി കുറയുമ്പോൾ സിഎൻജി മോഡലുകളിൽ ക്യാഷ് ഡിസ്‌കൗണ്ട് ഒന്നുമില്ല.
MOST RAED: കൈ നിറയെ ആനുകൂല്യങ്ങളുമായി നിസാന്‍ കിക്‌സ് ഇപ്പോള്‍ സ്വന്തമാക്കാം

എന്നാൽ വേരിയന്റുകൾ പരിഗണിക്കാതെ തന്നെ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് കൊറിയൻ ബ്രാൻഡിന്റെ സെഡാനിൽ ലഭിക്കും എന്നത് സ്വാഗതാർഹമായ തീരുമാനമാണ്.

4. കോന ഇലക്‌ട്രിക്
ദക്ഷിണ കൊറിയൻ കമ്പനിയുടെ ഇന്ത്യയിലെ ഒരേയൊരു ഇലക്ട്രിക് വാഹനമാണ് ഹ്യുണ്ടായി കോന. അന്താരാഷ്ട്ര തലത്തിൽ ഇത് ഒരു ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമായി. എന്നാൽ പുതിയ ജനുവരിയിലെ ഓഫറിൽ ഈ കാറിന് 1.5 ലക്ഷം രൂപയുടെ കിഴിവാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഹ്യുണ്ടായി നിരയിലെ മറ്റ് മുൻനിര മോഡലുകളായ വെന്യു, ക്രെറ്റ, ട്യൂസോൺ, എലാൻട്ര പോലുള്ളവയ്ക്ക് ഒന്നും പുതുവർഷത്തിൽ കിഴിവുകളോ ആനുകൂല്യങ്ങളോ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കാറുകളുടെ വിലയിൽ ഉടൻ തന്നെ വില വർധനവ് പ്രതീക്ഷിക്കാം.

ഇൻപുട്ടിന്റെയും മെറ്റീരിയൽ ചെലവുകളുടെയും വർധനവാണ് വില പരിഷ്ക്കരണത്തിന് കാരണമാകുന്നത്. മോഡൽ, ഫ്യുവൽ ടൈപ്പ്, വേരിയൻറ് എന്നിവയെ ആശ്രയിച്ച് വിലയിലെ മാറ്റം വ്യത്യാസപ്പെടും. പുതിയ വിലകൾ 2021 ജനുവരിയിൽ നടപ്പിലാകുമെങ്കിലും കൃത്യമായ കണക്കുകൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.