Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Movies
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്‍ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: അവന് കെകെആറിന്റെ തുറുപ്പീട്ടാണ്, ലേലത്തില്‍ കൈവിടാതിരുന്നത് അതുകൊണ്ടെന്ന് ഓജ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൈ നിറയെ ആനുകൂല്യങ്ങളുമായി നിസാന്‍ കിക്സ് ഇപ്പോള്‍ സ്വന്തമാക്കാം
മാഗ്നൈറ്റ് എന്നൊരു മോഡലിലൂടെ ഇന്ത്യന്‍ വിപണിയില്‍ ശക്തരായി മാറിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ നിസാന്‍. ഇതിനൊപ്പം തന്നെ കിക്സിന്റെ വില്‍പ്പനയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി.

ഇതിന്റെ ഭാഗമായി ഏതാനും മാസങ്ങളായി മോഡലിന് കൈ നിറയെ ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ പുതുവര്‍ഷത്തിലും വില വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി ഏതാനും ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിസാന്‍.

2020 മെയ് മാസത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച കിക്സിനെ നിസാന്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് മിഡ്-സൈസ് എസ്യുവി വിപണിയില്‍ എത്തിയത്.
MOST READ: ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

പഴയ പതിപ്പില്‍ നിന്ന് മാറ്റങ്ങളുമായി വന്നെങ്കിലും വേണ്ടത്ര വില്‍പ്പന സംഖ്യ കണ്ടെത്താന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. പുതുവര്‍ഷ കിഴിവുകളുടെ ഭാഗമായി കിക്സിന് ഇപ്പോള്‍ 80,000 രൂപ വരെയുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ എക്സ്ചേഞ്ച് ആനുകൂല്യമായി 50,000 രൂപയും, ലോയല്‍റ്റി ആനുകൂല്യമായി 20,000 രൂപയും ക്യാഷ് ഡിസ്കൗണ്ടായി 10,000 രൂപ വരെയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരി 31 വരെ മാത്രമാകും ഈ ഓഫര്‍.
MOST READ: 2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്സയും എത്തുന്നു

പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് നവീകരിച്ച കിക്സ് വിപണിയില്‍ എത്തുന്നത്. 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന് ഓപ്ഷനുകളാണ് കിക്സില്‍ വാഗ്ദാനം ചെയ്യുന്നത്.

1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 154 bhp കരുത്തില്‍ 254 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 105 bhp പവറും 142 Nm torque ഉം വികസിപ്പിക്കും.
MOST READ: ക്ലിക്ക് ടു ബൈ ഹിറ്റായി! ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹ്യുണ്ടായി

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയാണ് ഗിയര്‍ബോക്സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്. XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ നാല് വേരിയന്റുകളിലായി എട്ട് മോഡലുകളാണ് കിക്സില്‍ നിസാന്‍ വാഗ്ദാനം ചെയ്യുന്നത്.

പ്രാരംഭ പതിപ്പിന് 9.49 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 14.15 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. വിപണിയില്‍ റെനോ ഡസ്റ്റര്‍, കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയവരാണ് എതിരാളികള്‍.

കാസ്കേഡിംഗ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മസ്കുലര്‍ ബോണറ്റ്, സില്‍വര്‍ നിറമുള്ള സ്കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, ബ്ലാക്ക്-ഔട്ട് B-പില്ലറുകള്‍, വീല്‍ ആര്‍ച്ചുകള്‍, ഇന്‍ഡിക്കേറ്റര്‍ ഘടിപ്പിച്ച ഒആര്‍വിഎം, അലോയ് വീലുകള്‍ എന്നിവയെല്ലാം സവിശേഷതകളാണ്.

ഫാബ്രിക് അപ്ഹോള്‍സ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ മനോഹരമാക്കുന്നു.

വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്ട്രോള് എന്നിവ സുകക്ഷാ ഫീച്ചറുകളായും ഇടംപിടിക്കുന്നു.