ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

മുഖംമിനുക്കിയെത്തിയ ഫെയ്‌സ്‌ലിഫ്റ്റഡ് ഫോർച്യൂണറിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട. 29.98 ലക്ഷം മുതൽ 37.58 ലക്ഷം രൂപ വരെ എക്സ്ഷോറൂം രൂപ വില വരുന്ന എസ്‌യുവിക്കായുള്ള ഡെലിവറിയും ഉടൻ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

അതായത് 2021 ജനുവരിയിൽ തന്നെ പുതിയ ഫോർച്യൂണർ, ലെജൻഡർ മോഡലുകൾ ഉപഭോക്താക്കൾക്ക് കൈമാറുമെന്നാണ് സൂചന. കോസ്‌മെറ്റിക് നവീകരണങ്ങളുടെ കാര്യത്തിൽ ലെജൻഡർ വേരിയന്റിനായും സ്റ്റാൻഡേർഡ് ഫോർച്യൂണറിനയും ലെക്‌സസ് പോലുള്ള പ്രീമിയം സ്റ്റൈലിംഗിനുമുള്ള മിതമായ സ്‌പോർട്ടി അപ്‌ഡേറ്റുകൾ ഉപയോഗിച്ചാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

പുതിയ മാറ്റങ്ങളിൽ ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, പുനക്രമീകരിച്ച ഗ്രില്ല്, കൂടുതൽ അഗ്രസ്സീവ് ഫ്രണ്ട് ബമ്പർ എന്നിവയെല്ലാം പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയിൽ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: വിപണി കീഴടക്കി ഹോണ്ട ആക്‌ടിവയുടെ ജൈത്രയാത്ര; പിന്നിട്ടത് 2.5 കോടി യൂണിറ്റ് വിൽപ്പന

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

അതോടൊപ്പം പുതിയ ഫോഗ് ലാമ്പ് ഹൗസിംഗ്, വിശാലമായ സെൻട്രൽ എയർ ഇൻലെറ്റ്, പുതിയ സെറ്റ് അലോയി വീലുകൾ, പുതിയ കോമ്പിനേഷൻ ലാമ്പുകൾ എന്നിവയും ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിൽ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

അതേസമയം 2021 ടൊയോട്ട ഫോർച്യൂണർ ലെജൻഡറിനെ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാകുന്നതിന് നിരവധി വിഷ്വൽ മെച്ചപ്പെടുത്തലുകളാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ബമ്പറുകൾ, പുതിയ റേഡിയേറ്റർ ഗ്രില്ല്, ബെസ്‌പോക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, സീക്വൻഷൽ ടേൺ ഇൻഡിക്കേറ്ററുകൾ, മെഷീൻ കട്ട് 18 ഇഞ്ച് അലോയി വീലുകൾ, ഡ്യുവൽ-ടോൺ ബ്ലാക്ക് റൂഫ് ഫിനിഷ് എന്നിവ ഇതിൽ കാണാം.

MOST READ: സ്കോഡ വിഷൻ ഇൻ എസ്‌യുവി ‘കുഷാഖ്' എന്നറിയപ്പെടും

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

സ്റ്റാൻഡേർഡ് ഫോർച്യൂണറിനായുള്ള പരിഷ്ക്കരണത്തിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കണക്റ്റുചെയ്‌ത കാർ ടെക്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം ഉൾപ്പെടുന്നു.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, കിക്ക്-ടു-ഓപ്പൺ പവർഡ് ടെയിൽ‌ഗേറ്റ് എന്നിവയാണ് പുതിയ ലെജൻഡർ വേരിയന്റിൽ ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. 2.8 ലിറ്റർ ഡീസൽ എഞ്ചിൻ കൂടുതൽ പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി കൂടുതൽ മെച്ചപ്പെടുത്തിയതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

MOST READ: പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

ഇപ്പോൾ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ 204 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് തെരഞ്ഞെടുത്താൽ 204 bhp പവറും 420 Nm torque ഉം ആകും പവർ ഔട്ട്പുട്ട്.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

അതേസമയം 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ പവർ കണക്കുകൾ പഴയ യൂണിറ്റിന് സമാനമായി തുടരുന്നു. അതായത് 166 bhp കരുത്തും 245 Nm torque ഉം സൃഷ്‌ടിക്കാൻ ഇത് പ്രാപ്‌തമാണെന്ന് സാരം. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാകും.

MOST READ: 2021 മോഡൽ Z650 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

ഈ വേരിയന്റിലെ ഫോർവീൽ ഡ്രൈവ് ഓപ്ഷൻ ഇലക്ട്രോണിക് റിയർ ഡിഫറൻഷ്യൽ ലോക്കിനൊപ്പം വരുന്നു. എങ്കിലും ഡീസലിൽ പ്രവർത്തിക്കുന്ന ഫോർച്യൂണറിലേക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ലെജൻഡർ വേരിയന്റ് 4x2 ഡീസൽ-ഓട്ടോമാറ്റിക് പതിപ്പായും മാത്രമാണ് ലഭിക്കുക.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു; പുത്തൻ ഫോർച്യൂണറിനായുള്ള ഡെലിവറിയും ഉടൻ

പുതിയ ഫോർച്യൂണർ ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ പല ഡ്രൈവിംഗ് മോഡുകളും ഉൾക്കൊള്ളുന്നു. വിപണിയിൽ ഫോർഡ് എൻഡവർ, മഹീന്ദ്ര ആൾട്യുറാസ് G4, എംജി ഗ്ലോസ്റ്റർ തുടങ്ങിയ മോഡലുകളാണ് എസ്‌യുവിയുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2021 Toyota Fortuner Deliveries To Begin Soon And Bookings Are Open Now. Read in Malayalam
Story first published: Thursday, January 7, 2021, 14:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X