2021 മോഡൽ Z650 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കവസാക്കി
2021 മോഡൽ Z650 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് സൂപ്പർ ബൈക്ക് നിർമാതാക്കളായ കവസാക്കി. പുതിയ പതിപ്പിന്റെ പരിഷ്ക്കരണം കളർ ഓപ്ഷനിലേക്ക് മാത്രമായാണ് കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നത്.

എങ്കിലും മിഡിൽവെയ്റ്റ് റോഡ്‌സ്റ്റർ മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് ഉപയോഗിക്കുന്നത് തുടരുന്നു. എന്നാൽ അതിന്റെ റിമ്മുകളിൽ ഫ്ലൂറസെന്റ് ഗ്രീൻ നിറം കവസാക്കി നൽകിയിട്ടുണ്ട്.

2021 മോഡലിന് 6,04,000 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. കവസാക്കി Z650 ബൈക്കിന് മസ്ക്കുലർ രൂപകൽപ്പന നൽകുന്ന Z "സുഗോമി" സ്റ്റൈലിംഗ് തന്നെയാണ് മോട്ടോർസൈക്കിളിൽ മുന്നോട്ടു കൊണ്ടുപോകുന്നത്.
MOST READ: 2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

പൂർണ എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റ്, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ്, ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ 4.3 ഇഞ്ച് കളർ ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവയും റോഡ്‌സ്റ്റർ നിലനിർത്തിയിട്ടുണ്ട്.

കവസാക്കിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാനും റൈഡറിന് സാധിക്കും എന്നതും മികച്ച കാര്യമാണ്.

2021 മോഡലിന്റെ ഹാർഡ്‌വെയറിൽ മുൻവശത്തുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകൾ, പിന്നിൽ മോണോ-ഷോക്ക്, രണ്ട് വീലുകളിലും പെറ്റൽ-ടൈപ്പ് ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയാണ് ഉൾപ്പെടുന്നു.

അലോയ് വീലുകൾ ഡൺലോപ്പ് സ്പോർട്സ്മാക്സ് റോഡ്സ്പോർട്ട് 2 ടയറുകളിലാണ് എത്തുന്നത്. മെക്കാനിക്കൽ സവിശേഷതകളിൽ ബിഎസ്-VI/ യൂറോ 5-കംപ്ലയിന്റ് 649 സിസി, ഇൻലൈൻ ടു-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ Z650 നിലനിർത്തുന്നു.
MOST READ: ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന യൂണിറ്റ് 8,000 rpm-ൽ 67.3 bhp കരുത്തും 6,700 rpm-ൽ 64 Nm torque ഉം ഉതപാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 2021 ജനുവരി ഒന്നു മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കുമെന്ന് കവസാക്കി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഓഫ്-റോഡിംഗ് ബൈക്കുകളായ KX, KLX പതിപ്പുകൾ പുതുവർഷത്തിലും നിലവിലെ വിലയ്ക്ക് വിൽക്കുന്നത് തുടരും എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ജനപ്രിയ മോഡലായ നിഞ്ച 300-ന്റെ ബിഎസ്-VI പതിപ്പും ബ്രാൻഡ് പുറത്തിറക്കും.
MOST READ: എക്‌സ്‌പൾസ് 200 മോഡൽ കൂടുതൽ ചെലവേറും; വില വർധനവ് 1500 രൂപയോളം

2020 ഏപ്രിലിൽ ബിഎസ്-VI ചട്ടങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയതു മുതൽ കമ്പനി മോഡലിന്റെ വിൽപ്പന അവസാനിപ്പിച്ചിരുന്നു. കവസാക്കി മോട്ടോർസൈക്കിളിൽ പ്രാദേശിക ഉള്ളടക്കം വർധിപ്പിക്കാൻ ഒരുങ്ങുന്നതിനാലാണ് 300 മോഡലിന്റെ അരങ്ങേറ്റം വൈകിയത്.

അതിനാൽ തന്നെ ബിഎസ്-VI മോട്ടോർസൈക്കിളിന്റെ വില 2.50 ലക്ഷം രൂപയായി കുറയുമെന്നാണ് ഇപ്പോൾ കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലുണ്ടായിരുന്ന ബിഎസ്-IV മോഡലിന് 2.98 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








