Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Movies
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്‍ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: അവന് കെകെആറിന്റെ തുറുപ്പീട്ടാണ്, ലേലത്തില്‍ കൈവിടാതിരുന്നത് അതുകൊണ്ടെന്ന് ഓജ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എക്‌സ്‌പൾസ് 200 മോഡൽ കൂടുതൽ ചെലവേറും; വില വർധനവ് 1500 രൂപയോളം
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളായ എക്‌സ്‌പൾസ് 200 മോഡലിന് വില വർധനവ്. വിപണിയിൽ വൻവിജയമായി തീർന്ന ബൈക്കിന് 1500 രൂപയോളമാണ് ഹീറോ ഉയർത്തിയിരിക്കുന്നത്.

അതായത് മോട്ടോർസൈക്കിളിന്റെ വില 113,730 രൂപയിൽ നിന്ന് 115,230 രൂപയായി ഉയർന്നു എന്ന് സാരം. 2021 ജനുവരി ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അഡ്വഞ്ചർ റൈഡിംഗ് ലോകത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ തെരഞ്ഞെടുപ്പാണ് ഹീറോ എക്‌സ്‌പൾസ് 200.
MOST READ: 2021 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷനും; സ്‌പൈ ചിത്രങ്ങള്‍

എക്‌സ്‌പൾസിന് പുറമെ ഇന്ത്യയിലെ കുറഞ്ഞ ബജറ്റ് അഡ്വഞ്ചർ ടൂററാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. എന്നിരുന്നാലും ഇവ തമ്മിൽ ഏകദേശം 76,000 രൂപയുടെ വ്യത്യസം ഉണ്ടെന്നതും ശ്രദ്ധേയമാണ്.

21-18 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷൻ, ഡ്യുവൽ പർപ്പസ് ടയറുകൾ, ലോംഗ് ട്രാവൽ സസ്‌പെൻഷൻ, ബെല്ലി പാൻ തുടങ്ങിയ അഡ്വഞ്ചർ കേന്ദ്രീകൃത ഘടകങ്ങളുമായാണ് ഹീറോ എക്‌സ്‌പൾസ് സജ്ജീകരിച്ചിരിക്കുന്നത്.
MOST READ: മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

220 മില്ലീമീറ്റർ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ബൈക്കിന്റെ പ്രത്യേകതയാണ്. 199.6 സിസി, ഓയിൽ-കൂൾഡ് എഞ്ചിനാണ് ഹീറോ എക്‌സ്‌പൾസ് 200-ന് കരുത്തേകുന്നത്. ഇത് പരമാവധി 17.8 bhp പവറും 16.45 Nm toque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പൂർണ എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള എക്‌സ്‌പൾസും തികച്ചും ഒരു ആധുനിക മോഡൽ തന്നെയാണ് എന്നതിൽ ആർക്കും തർക്കമില്ലാത്ത വിഷയമാണ്.
MOST READ: പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; ബജാജ് ചേത്ക് എതിരാളി

തങ്ങളുടെ എക്‌സ്‌പൾസ് കൂടുതൽ ഹാർഡ്‌കോർ ഓഫ്-റോഡറായി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് റാലി കിറ്റും ഹീറോ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ബിഎസ് VI മോട്ടർസൈക്കിളിന്റെ ഭാരം 157 കിലോഗ്രാം ആണെന്നത് ഓഫ്-റോഡിംഗിൽ ഏറെ സഹായകരമാകും.

സുരക്ഷയ്ക്കായി മുന്നില്‍ 276 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമാണ് ഹീറോ സജ്ജീകരിച്ചിരിക്കുന്നത്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും എക്സ്പള്‍സ് 200 മോഡലിലുണ്ട്. മാറ്റ് ഗ്രീന്‍, വൈറ്റ്, മാറ്റ് ഗ്രേ, സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

ഹീറോ നിരയില്‍ നിന്ന് പിന്‍വലിച്ച ഇംപള്‍സിന് പകരക്കാരനായാണ് എക്‌സ്‌പൾസ് 200 വിപണിയില്‍ എത്തുന്നത്. രൂപത്തിലും ഇംപള്‍സുമായി ഏറെ സാമ്യമുണ്ടായിരുന്നിട്ടും. വിൽപ്പനയിലും സ്വീകാര്യതയിലും മികച്ച വിജയമാണ് ബൈക്ക് നേടിയെടുത്തത്.

എക്‌സ്‌പൾസിന് പുറമെ ഹീറോ മോട്ടോകോര്‍പ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉത്പ്പന്ന നിരയിലുടനളം വില വർധിപ്പിച്ചിട്ടുണ്ട്. സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക്, വിലയേറിയ ലോഹങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്നതിനാലാണ് വിലകൾ പുതുക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.