മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

മാരുതി സുസുക്കിയുടെ പ്രീമിയം കാർ ഡീലർഷിപ്പായ നെക്‌സ വഴി ആദ്യം വിൽപ്പനയ്ക്കെത്തിയ വാഹനമായിരുന്നു എസ്-ക്രോസ്. തുടക്കത്തിൽ ഡീസൽ എഞ്ചിനുമായി കളംനിറഞ്ഞ ഈ ക്രോസ്ഓവർ ശൈലിയുള്ള മോഡൽ അത്ര ജനപ്രിയമല്ലെങ്കിലും മോശമല്ലാത്ത വിൽപ്പന എല്ലാമാസവും സ്വന്തമാക്കുന്നുണ്ട്.

മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

എന്നാൽ ഇത് കൂടുതൽ മെച്ചപ്പെടുത്താനായി ഒരു ശ്രമം നടത്തുകയാണ് മാരുതി സുസുക്കി. അതായത് എസ്-ക്രോസിന് ഒരു തലമുറ മാറ്റം ലഭിക്കാൻ പോകുന്നുവെന്ന് സാരം. 2015-ൽ ഇന്ത്യയിലെത്തിയ ഈ കാറിന് രണ്ട് വർഷത്തിന് ശേഷം ഒരു ഫെയ്‌സ്‌ലിഫ്റ്റും ലഭിച്ചിരുന്നു.

മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

തുടക്കകാലത്ത് 1.3 ലിറ്റർ ഡീസൽ, 1.6 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായിരുന്നു എസ്-ക്രോസ് നിരത്തിലെത്തിയിരുന്നത്. 2017-ൽ പരിഷ്ക്കരിച്ചപ്പോൾ കമ്പനി 1.6-ലിറ്റർ ഡീസൽ യൂണിറ്റിനെ ശ്രേണിയിൽ നിന്നും ഒഴിവാക്കുകയും ചെയ്‌തു.

MOST READ: ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപവുമായി ജീപ്പ്; ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

പിന്നീട് ബിഎസ്-VI കാലഘട്ടത്തിൽ ഡീസൽ എഞ്ചിനുകളോട് ബൈ-ബൈ പറഞ്ഞ മാരുതി തങ്ങളുടെ ക്രോസ്ഓവറിനെ ഒരു പെട്രോൾ എഞ്ചിൻ കാറാക്കി മാറ്റുകയായിരുന്നു. പുതുതലമുറയിലെ എസ്-ക്രോസിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന കമ്പനി വാഹനത്തിന് YFG എന്ന രഹസ്യനാമമാണ് നൽകിയിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ.

മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

2023-ൽ ഇത് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ കൊറിയൻ എതിരാളികളുമായി മത്സരിക്കുന്നതിന് പുതിയ എസ്-ക്രോസ് ധാരാളം ഫീച്ചറുകൾ ഉൾക്കൊള്ളിച്ചായിരിക്കും കളംനിറയുക.

MOST READ: 2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

പുതുതലമുറ എസ്-ക്രോസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വിരളമാണെങ്കിലും ഒന്നിലധികം എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ വാഹനത്തിന് ലഭിച്ചേക്കാം. പ്രത്യേകിച്ച് സെഗ്മെന്റിലെ എതിരാളികൾ നിരവധി പെട്രോൾ, ഡീസൽ എഞ്ചിനുകളും അതോടൊപ്പം വ്യത്യസ്‌ത ഗിയർബോക്സ് ഓപ്ഷനുളും വാഗ്ദാനം ചെയ്യുന്നതിനാൽ.

മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

നിലവിലെ എസ്-ക്രോസിന് ബി‌എസ്-VI നിലവാരത്തിലുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. ഇതേ യൂണിറ്റാണ് മാരുതി സുസുക്കി സിയാസ്, എർട്ടിഗ, XL6, വിറ്റാര ബ്രെസ എന്നീ മോഡലുകളെ ശക്തിപ്പെടുത്തുന്നതും.

MOST READ: 'ടാറ്റ സഫാരി' എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

എസ്-ക്രോസിൽ മൈൽഡ്-ഹൈബ്രിഡ് സംവിധാനവുമായി എത്തുന്ന എഞ്ചിൻ 6,000 rpm-ൽ പരമാവധി 103 bhp കരുത്തും 4,400 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോർഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് എസ്-ക്രോസ് തെരഞ്ഞെടുക്കാം.

മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലിഥിയം അയൺ ഡ്യുവൽ ബാറ്ററി ഉപയോഗിക്കുന്നു. കൂടാതെ ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ്, ടോർഖ് അസിസ്റ്റ്, ബ്രേക്ക് എനർജി റീജനറേഷൻ ഫംഗ്ഷനുകൾ എന്നീ സംവിധാനങ്ങളെല്ലാം മാരുതി സുസുക്കി ക്രോസ്ഓവറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: വരാനിരിക്കുന്ന ആൾട്രോസ് ഇവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

ഹൈബ്രിഡ് സംവിധാനം എസ്-ക്രോസില്‍ ഉള്‍പ്പെടുത്തിയതോടെ കാറിന്റെ മൊത്തത്തിലുള്ള ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ മാരുതിക്ക് സാധിച്ചിട്ടുണ്ട്. 18.55 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

ഇടക്കാലത്ത് എസ്-ക്രോസിന് ഒരു പുതിയ ബേസ് മോഡലും മാരുതി അവതരിപ്പിച്ചിരുന്നു. എസ്-ക്രോസ് പ്ലസ് എന്ന് വിളിക്കുന്ന പുതിയ എന്‍ട്രി ലെവല്‍ മോഡലിന് 8.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് വകഭേദത്തിനായി 12.39 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില മുടക്കേണ്ടി വരും.

Most Read Articles

Malayalam
English summary
Maruti Suzuki Will Launch Next-Gen S-Cross Soon. Read in Malayalam
Story first published: Tuesday, January 5, 2021, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X