2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി. 42.34 ലക്ഷം രൂപയുടെ എക്സ്ഷഓറൂം വിലയ്ക്കാണ് ആഢംബര വാഹനത്തെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

കഴിഞ്ഞ മാസം തന്നെ എല്ലാ അംഗീകൃത ഡീലർഷിപ്പുകൾ വഴിയും മോഡലിനായുള്ള ബുക്കിംഗ് ഔഡി ആരംഭിച്ചിരുന്നു. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ ടോക്കൺ തുക നൽകി A4 ഫെയ്‌സ്‌ലിഫ്റ്റ് പ്രീ-ബുക്ക് ചെയ്യാം.

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

2021 മോഡലായി മുഖംമിനുക്കിയപ്പോൾ A4 സെഡാന് നിരവധി പുതിയ മാറ്റങ്ങളും പരിഷ്ക്കരണങ്ങളുമാണ് ജർമൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. ഇത് പ്രധാന എതിരാളികളായ മെർസിഡീസ് ബെൻസ് സി ക്ലാസ്, ബി‌എം‌ഡബ്ല്യു 3 സീരീസ്, ജാഗ്വർ XE തുടങ്ങിയ ജനപ്രിയ മോഡലുകളുമായാണ് മാറ്റുരയ്ക്കുന്നത്.

MOST READ: കാത്തിരിപ്പിന് വിരാമം; ഹെക്ടർ പ്ലസ് ഏഴ് സീറ്ററിന്റെ ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തി എംജി

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

A4 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഉത്പാദനം ഔറംഗബാദിലെ ഔഡിയുടെ പ്ലാന്റില്‍ ആരംഭിച്ചതായി കമ്പനി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ആഗോളതലത്തില്‍ ഇതിനോടകം തന്നെ പുതിയ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആഢംബര സെഡാനുകളിലൊന്നാണ് A4. മുമ്പുണ്ടായിരുന്ന ചെറിയ പോരായ്മകൾ പുതിയ ഫെയ്‌സ്‌ലി‌ഫ്റ്റ് മോഡലിലൂടെ മറികടക്കാനാണ് കമ്പനി പ്രധാനമായും പദ്ധതിയിട്ടത്.

MOST READ: വരാനിരിക്കുന്ന ആൾട്രോസ് ഇവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

190 bhp കരുത്തിൽ 320 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള പുതിയ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് 2021 ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൃദയം. ഇതിനർത്ഥം പഴയ 1.4 ലിറ്റർ പെട്രോൾ എഞ്ചിൻ കമ്പനി പൂർണമായും ഒഴിവാക്കിയെന്ന് ചുരുക്കം.

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

ഏഴ് സ്പീഡ് എസ്-ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതിനാൽ തന്നെ വെറും 7.3 സെക്കൻഡിനുള്ളിൽ കാറിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് ഔഡി അഭിപ്രായപ്പെടുന്നു.

MOST READ: ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

സ്റ്റൈലിംഗിന്റെ കാര്യത്തിൽ തികച്ചും പുതിയ ഫ്രണ്ട് ഗ്രില്ലാണ് കമ്പനി അവതരിപ്പിക്കുന്നത്. അതോടൊപ്പം സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകളും കൂടി ഇടംപിടിച്ചതോടെ ആഢംബര സെഡാന്റെ മുൻവശത്തിന് ഒരു പുതുമ നൽകാൻ സഹായിച്ചു.

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

ബോണറ്റ് മികച്ച രീതിയിൽ സ്‌കൾപ്പഡ് ശൈലി സ്വീകരിച്ചപ്പോൾ കാറിന്റെ താഴ്ന്ന സ്ലൈംഗ് പ്രൊഫൈൽ വശത്ത് നിന്ന് ഒരു സ്പോർട്ടി ടച്ച് നൽകുന്നു. 17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്റെ മറ്റൊരു ശ്രദ്ധേയ ഘടകം. ക്ലീൻ പ്രൊഫൈലും സ്റ്റാറി എൽഇഡി ടെയിൽ ലൈറ്റുകളും ഉപയോഗിച്ച് പിൻവശം പൂർത്തിയാക്കി.

MOST READ: പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

അകത്തളത്തിൽ പുതിയ A4 ഫെയ്‌സ്‌ലിഫ്റ്റിന് ഔഡി MMI യൂസർ ഇന്റർഫേസിനൊപ്പം 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും വെർച്വൽ കോക്ക്പിറ്റും സജ്ജമാക്കിയതിനാൽ ക്യാബിനുള്ളിൽ വളരെയധികം പുതുമകൾ കാണാം.

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

വെർച്വൽ കോക്ക്പിറ്റിനായി 12.3 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് പാനൽ, ത്രീ സോൺ ഓട്ടോമാറ്റിക് എസി, പവർഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഹാൻഡ്‌സ്ഫ്രീ പാർക്കിംഗ്, ഹാൻഡ്‌സ്ഫ്രീ ബൂട്ട് റിലീസ്, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ തുടങ്ങിയവയും കാറിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.മതിയായ ഇടമുള്ള ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ പ്രീമിയം ഗുണനിലവാരമുള്ളതുമാണ്.

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

2021 A4 ഫെയ്‌സ്‌ലിഫ്റ്റ് പുതിയ വർഷത്തിൽ കമ്പനിക്ക് മികച്ച വിൽപ്പനയും സ്വീകാര്യത ഒരുക്കുമെന്നും ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ-ട്രോൺ ഉൾപ്പെടെ വരും സമയങ്ങളിൽ കൂടുതൽ മോഡലുകളിലൂടെ വിപണിപിടിക്കാമെന്നുമാണ് ഔഡിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
New 2021 Audi A4 Facelift Launched In India. Read in Malayalam
Story first published: Tuesday, January 5, 2021, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X