പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

പുതുതലമുറ i20-യുടെ കയറ്റുമതി ആരംഭിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ പുതുതലമുറ മോഡല്‍ ആഭ്യന്തര വിപണിയില്‍ വലിയ സ്വീകാര്യതയാണ് നേടിയെടുത്തിരിക്കുന്നത്.

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ഈ സ്വീകാര്യത മറ്റ് വിപണികളില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍. i20 ഒരു ആഗോള നെയിംപ്ലേറ്റാണ്. ഏറ്റവും പുതിയ തലമുറ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് വിപണികളില്‍ എത്തുന്നതിനുമുമ്പ് ആദ്യമായി യൂറോപ്യന്‍ ഭൂഖണ്ഡത്തിലാണ് അവതരിപ്പിച്ചത്.

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

2007-ല്‍ ആദ്യമായി മോഡല്‍ അവതരിപ്പിച്ചതിന് ശേഷം 2020 നവംബര്‍ വരെ 5.16 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. പുതിയ ഹ്യുണ്ടായി i20-യുടെ ആദ്യ ബാച്ചില്‍ 180 കാറുകളാണുള്ളത്. ഇത് ദക്ഷിണാഫ്രിക്ക, ചിലി, പെറു എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

MOST READ: "ലവ്ബേർഡ്" ഇന്ത്യയിലെ ആദ്യത്തെ ഇല‌ക്‌ട്രിക് കാർ

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകള്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി 88 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഹാച്ച്ബാക്ക് ഏറ്റവും പുതിയ സെന്‍സസ് സ്‌പോര്‍ട്ടിനെസ് ഡിസൈന്‍ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ്.

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മോഡലില്‍ നിന്നും മറ്റങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഈ മോഡലുകളും കയറ്റുമതി ചെയ്യുന്നത്. പോയ വര്‍ഷം വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡല്‍ കൂടിയാണ്.

MOST READ: എല്ലാവരും വില കൂട്ടിയപ്പോൾ ഫോർഡ് വില കുറച്ചു; 2021 ഇക്കോസ്പോർട്ട് വിപണിയിൽ

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

വിപണിയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് 35,000-ല്‍ അധികം ബുക്കിംഗുകള്‍ സ്വന്തമാക്കാന്‍ വാഹനത്തിന് സാധിച്ചു. പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റങ്ങളോടെയാണ് മൂന്നാംതമുറ വിപണിയില്‍ എത്തിയത്.

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ഇന്ത്യന്‍ വിപണിയില്‍ 6.80 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറും വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 11.17 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

MOST READ: ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

മാഗ്‌ന, സ്പോര്‍ട്സ്, ആസ്ത, ആസ്ത (O) എന്നീ നാല് വേരിയന്റുകളിലും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലുമാണ് വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ T-GDi ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ CRDi ഡീസല്‍ എന്നിവയാണ് 2020 ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിലെ എഞ്ചിന്‍ ഓപ്ഷനുകള്‍.

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ഇതില്‍ യഥാക്രമം അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് iMT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ഉള്‍പ്പെടുന്നു.

MOST READ: ബൈക്ക് റൈഡുകള്‍ ആസ്വദിക്കുന്നു; ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

നവീകരിച്ച ഡിസൈന്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, R16 ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പുതിയ ഫ്രണ്ട് ഗ്രില്‍ എന്നിവ i20-യുടെ മുന്നിലെ സവിശേഷതകളാണ്.

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

നേര്‍ത്ത ക്രോം റിഫ്‌ലക്ടര്‍ സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ Z ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്.

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

മൗണ്ട് കണ്‍ട്രോളുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീല്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹ്യുണ്ടായി ബ്ലൂ ലിങ്ക് കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയെല്ലാം അകത്തളത്തെ സവിശേഷതകളാണ്.

പുതുതലമുറ i20-യുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ഇവയോടൊപ്പം പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയല്‍, വയര്‍ലെസ് ചാര്‍ജിംഗ്, സീറ്റുകള്‍ക്കായുള്ള പ്രീമിയം അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, മറ്റ് ലൈഫ്‌സ്‌റ്റൈല്‍ സുഖസൗകര്യങ്ങളും കൊറിയന്‍ ബ്രാന്‍ഡ് 2020 മോഡലിന്റെ ക്യാബിനില്‍ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Made-In-India New Hyundai i20 Export Begins. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X