Just In
- 26 min ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
- 41 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 1 hr ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 2 hrs ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
Don't Miss
- Movies
അനു സിത്താര ഷൂട്ടില്‍ സെറ്റില്‍ വഴക്കിടുന്നത് ഇക്കാര്യത്തില്‍; വെളിപ്പെടുത്തി നടി
- Lifestyle
ശരീരം കൃത്യമായ ആരോഗ്യത്തിലാണോ, അറിയാന്‍ ഈ ടെസ്റ്റുകള്‍
- News
ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബൈക്ക് റൈഡുകള്‍ ആസ്വദിക്കുന്നു; ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്
യുവാക്കള്‍ക്കിടയില്‍ ഉണ്ണി മുകുന്ദനോടുള്ള ഇഷ്ടം ഒന്നു വേറെ തന്നെയാണ്. അതിനെല്ലാം പലപ്പോഴും പല കാരണങ്ങള്‍ ഉണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്.

മിക്ക സംഭവങ്ങളും താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

മറ്റൊന്നുമല്ല, പാനിഗാലെ V2 സ്വന്തമാക്കിയെന്ന വിവരമാണ് പോസ്റ്റിലൂടെ താരം ആരാധകരെ അറിയിച്ചത്. നേരത്തെയും ബൈക്കുകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചു ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
MOST READ: ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

എല്ലാക്കാലത്തും തന്നെ മോഹിപ്പിച്ചിട്ടുള്ളതു ടൂവീലറുകളാണെന്നും ബൈക്ക് റൈഡുകള്‍ താന്‍ വളരെയധികം ആസ്വദിക്കാറുണ്ടെന്നും നേരത്തെ തന്നെ താരം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പാനിഗാലെ V2 കൂടാതെ പള്‍സറും റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടിയും ക്ലാസിക്ക് ഡസേര്‍ട്ട് സ്റ്റോമും ജാവ പെറാക്കും താരത്തിന് സ്വന്തമായിട്ടുണ്ട്.

ഓണത്തിന് തന്റെ ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹയുടെ R15 V3എന്ന ബൈക്ക് നല്കി ഉണ്ണി മുകുന്ദന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
MOST READ: ഫോര്‍ച്യൂണര്‍ ഫെയ്സ്ലിഫ്റ്റ്, ലെജന്‍ഡര്‍ വേരിയന്റുകളുടെ ടീസര്‍ പങ്കുവെച്ച് ടൊയോട്ട

മാമാങ്കം എന്ന സിനിമയ്ക്ക് മുന്നോടിയായി ഒരു സഹോദരന്റെ സ്ഥാനത്തു നിന്നാണ് നിങ്ങള്‍ എനിക്ക് ആവശ്യമായി പരിശീലനങ്ങള്‍ നല്‍കിയത്. ആ അധ്വാനിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സമ്മാനം ഒന്നുമല്ലെന്നായിരുന്നു അന്ന് ഉണ്ണി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

പോയ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ആഢംബര ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി, പാനിഗാലെ V2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 16.99 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
MOST READ: 35,000 ബുക്കിംഗുകളും കടന്ന് പുത്തൻ ഹ്യുണ്ടായി i20

ബിഎസ് VI എഞ്ചിനൊപ്പം കൂടുതല്‍ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ബൈക്ക് ഇത്തവണ വിപണിയില്‍ എത്തുന്നത്. ഡ്യുക്കാട്ടി ഇന്ത്യ പുറത്തിറക്കിയ ആദ്യത്തെ ബിഎസ് VI മോട്ടോര്‍സൈക്കിളാണ് ഡ്യുക്കാട്ടി പാനിഗാലെ V2.

ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള 959 പാനിഗെല മോഡലുകളെ ഇത് മാറ്റിസ്ഥാപിക്കുന്നു. ബിഎസ് VI -ലേക്ക് നവീകരിച്ച 955 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ മോഡലിന് കരുത്തേകുന്നത്. ഈ എഞ്ചിന് 152 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കും.
MOST READ: ഗ്രാവിറ്റാസ് മുതല്‍ കോമ്പസ് ഫെയ്സ്ലിഫ്റ്റ് വരെ; ഈ മാസം വിപണിയിലെത്തുന്ന എസ്യുവികള്

ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. മുന്‍ മോഡലിനെക്കാള്‍ 5 bhp കരുത്തും 2 Nm torque ഉം പുതിയ മോഡലില്‍ അധികമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരേസമയം വലിപ്പമുള്ളതും കോംപാക്ടുമായി ബോഡിയാണ് ഇത്തവണ പാനിഗാലെയുടെ സവിശേഷത.

പാനിഗാലെ V4-നോട് സാമ്യമുള്ള ഡിസൈനിലാണ് പുതിയ V2 -ഉം വിപണിയില്‍ എത്തുന്നത്. V -ആകൃതിയിലുള്ള ട്വിന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, പുതുക്കിയ ഫ്യുവല്‍ ടാങ്ക്, പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പ്, 4.3 ഇഞ്ച് ടിഎഫ്ടി കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

മികച്ച യാത്രാസുഖം ഒരുക്കുന്നതിനായി നവീകരിച്ച സസ്പെന്ഷന് സംവിധാനമാണ് പാനിഗാലെ V2 -വില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുള്ളത്. മുന്നില്‍ പൂര്‍ണമായും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന 43 mm ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കും പിന്നില്‍ സൈഡ് മൗണ്ടഡ് സാച്ച് മോണോഷോക്കുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്.

എക്സ്ഹോസ്റ്റ് യൂണിറ്റും പുതിയതാണ്, ഇത് എഞ്ചിന് താഴെയായി ക്രമീകരിച്ചിരിക്കുന്നു. സുരക്ഷയ്ക്കായി മുന്നില്‍ ഇരട്ട 320 mm ഡിസ്കുകളുള്ള ബ്രെംബോ M 4.32 മോണോബ്ലോക്ക് കാലിപ്പറുകളും ബ്രെംബോ മാസ്റ്റര്‍ സിലിണ്ടറുകളും ലഭിക്കുന്നു.
Image Courtesy: Unni Mukundan Fans Alappuzha District Conmitte