ബുക്കിംഗ് വാരി 24.11 ലക്ഷത്തിൻ്റെ വേരിയൻ്റ്, പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ ഡിമാൻ്റ് കണ്ട് കണ്ണുതള്ളി വാഹനലോകം

നല്ല ഒന്നാന്തരം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ നിർമിച്ച് ഇന്ത്യക്കാർക്കിടയിൽ പ്രശസ്‌തിയാർജിച്ചവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. XUV 3XO മുതൽ XUV 7XO വരെ നീളുന്ന മോഡൽ നിരയിൽ ജനപ്രിയരല്ലാത്തവർ വളരെ ചുരുക്കമാണെന്ന് വേണം പറയാൻ. സ്കോർപിയോ N, ബൊലേറോ, ഥാർ എന്നിവരെല്ലാം ആഞ്ഞ് വിൽപ്പന പിടിക്കുമ്പോൾ പല മാസങ്ങളിലും മാരുതി സുസുക്കിക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണക്കമ്പനിയായി മാറാൻ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഹ്യുണ്ടായി, ടാറ്റ എന്നിവരെ പിന്തള്ളിയാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നുകൂടി കണക്കിലെടുക്കുമ്പോൾ മഹീന്ദ്രയുടെ റേഞ്ച് എന്താണെന്ന് മനസിലാക്കാമല്ലോ.

പുതുതായി കൊണ്ടുവന്ന XUV700 എസ്‌യുവിയുടെ പിൻഗാമി XUV 7XO വമ്പൻ ഡിമാൻ്റാണ് നേടിയെടുക്കുന്നത്. അതിൽ മോഡലിൻ്റെ ടോപ്പ് വേരിയൻ്റുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളതെന്നും മഹീന്ദ്ര പറയുന്നു. അതായത് ബുക്കിംഗിൽ 70 ശതമാനത്തിൽ കൂടുതലും ടോപ്പ് മോഡലുകൾക്കാണ്. X7L ബുക്കിംഗ് വാരിക്കൂട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താഴ്ന്ന വകഭേദങ്ങൾ മത്സരാധിഷ്ഠിതമായി വിലയിലാണ് എത്തുന്നതെങ്കിലും ഭൂരിഭാഗം ആളുകളും ഇപ്പോൾ കൂടുതൽ ഫീച്ചർ റിച്ചായ വേരിയൻ്റുകൾ സ്വന്തമാക്കുവാനാണ് താത്പര്യം കാണിക്കുന്നത്.

Mahindra s XUV 7XO Top Variants Getting More Demand

AX, AX3, AX5, AX7, AX7T, AX7L എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിലാണ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി വിപണിയിലെത്തുന്നത്. മോഡലിനായുള്ള ഡെലിവറി 2026 ഏപ്രിൽ മാസം മുതലായിരിക്കും ആരംഭിക്കുക. ഡ്യുവൽ-പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബ്രഷ്‌ഡ് സിൽവർ, ഗ്ലോസ് ഘടകങ്ങളുള്ള പുതിയതും കൂടുതൽ ആധുനികവുമായ ഗ്രിൽ, റീഡിസൈൻ ചെയ്‌ത ബംബറുകൾ, ഫോഗ് ലൈറ്റുകൾ, കോർണറിംഗ് ലാമ്പുകൾ, മോട്ടോറൈസ്ഡ് ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള സ്റ്റൈലിംഗ് ഏവർക്കും ഇഷ്ടമായിട്ടുണ്ട്.

കൂടാതെ ഗ്ലോസ് ബ്ലാക്ക് ക്ലാഡിംഗുകൾ, പുതിയ 19 ഇഞ്ച് ബ്ലാക്ക് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയും കൂടി എസ്‌യുവിയിലേക്ക് ചേരുന്നതോടെ ഒരു ആഡംബര എസ്‌യുവി ഫീലാണ് ലഭിക്കുന്നത്. ച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്രണ്ട് പാസഞ്ചർ എൻ്റർടൈൻമെൻ്റ് എന്നിവയ്ക്കായി മൂന്ന് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പനോരമിക് സൺറൂഫ് പോലുള്ള അത്യാധുനിക സജ്ജീകരണങ്ങളെല്ലാം യാതൊരു മടിയും കൂടാതെ മഹീന്ദ്ര കുത്തിനിറച്ചിട്ടുമുണ്ട്.

Mahindra s XUV 7XO Top Variants Getting More Demand

540-ഡിഗ്രി ക്യാമറ, ഡോൾബി അറ്റ്‌മോസുള്ള നവീകരിച്ച 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, രണ്ടാം നിര സീറ്റുകൾക്കായി വയർലെസ് ചാർജർ, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള മറ്റ് നിരവധി സവിശേഷതകളും മഹീന്ദ്ര XUV 7XO എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അന്യായ യാത്രാസുഖം ലഭിക്കുവാനായി വാഹനത്തിൽ പുതിയ DAVINCI വാൽവ് അധിഷ്ഠിത ഡാംപിംഗ് സാങ്കേതികവിദ്യ വരെ അവതരിപ്പിക്കുന്നുണ്ട് കേട്ടോ.

മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷനോടുകൂടിയ ഫ്രീക്വൻസി-സെലക്ടീവ് ഡാംപിംഗും ഉള്ളതിനാൽ ഗംഭീര യാത്രാസുഖമാണ് വാഹനം സമ്മാനിക്കുകയെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് XUV 7XO തെരഞ്ഞെടുക്കാനാവുന്നത്. ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം നവീകരണങ്ങൾ ഉണ്ടെങ്കിലും മിടുക്കരായ പഴയ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് വാഹനത്തിൽ നിലനിർത്തിയിരിക്കുന്നത്.

Mahindra s XUV 7XO Top Variants Getting More Demand

അതായത് 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഫാമിലി എസ്‌യുവിക്ക് ഇപ്പോഴും ഹൃദയത്തുടിപ്പ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ എഞ്ചിൻ 197 bhp കരുത്തിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ എഞ്ചിൻ 183 bhp പവറിൽ 450 Nm ടോർക്ക് വരെയാണ് നൽകുന്നത്. രണ്ടിലും 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഉണ്ട്.

ഡീസലിനൊപ്പം ഓപ്ഷണൽ AWD ഡ്രൈവ് സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ടെന്നത് ഓഫ്-റോഡ് പ്രേമികളെ പോലും ആകർഷിക്കും. 13.66 ലക്ഷം രൂപ മുതൽ 24.11 ലക്ഷം രൂപ വരെയാണ് XUV 7XO എന്ന ന്യൂജെൻ എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 5-സീറ്റർ അല്ലെങ്കിൽ 7 സീറ്റർ കോൺഫിഗറേഷനിൽ വാങ്ങിക്കാനാവുന്നതിനാൽ ഈ ബജറ്റിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫാമിലി എസ്‌യുവികളിൽ ഒന്നായി ഇത് മാറുന്നുമുണ്ട്.

More from DriveSpark

Article Published On: Thursday, February 26, 2026, 11:00 [IST]
English summary
Mahindra s xuv 7xo top variants getting more demand details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X