Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 12 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര് 350; അവതരണം ഉടനെന്ന് റോയല് എന്ഫീല്ഡ്
Don't Miss
- News
രാജ്യസഭ തിരഞ്ഞെടുപ്പ്; യുഡിഎഫിന് 2 വോട്ട് കുറയും, ജോണ് ബ്രിട്ടാസും സിപിഎം പരിഗണയില്
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്രാവിറ്റാസ് മുതല് കോമ്പസ് ഫെയ്സ്ലിഫ്റ്റ് വരെ; ഈ മാസം വിപണിയിലെത്തുന്ന എസ്യുവികള്
ഇന്ത്യന് വിപണിയില് ഇന്ന് എസ്യുവി ശ്രേണിയിലും ആവശ്യക്കാര് ഏറിവരുകയാണ്. ഈ വര്ഷം ഈ ശ്രേണിയില് കണ്ണുവെച്ചിരിക്കുന്ന ഏതാനും ബ്രാന്ഡുകള് കൂടിയുണ്ട്.

ടാറ്റ, ടൊയോട്ട, എംജി, ജീപ്പ് ബ്രാന്ഡുകളാണ് ഈ വര്ഷം ഈ ശ്രേണി നോട്ടമിട്ടിരിക്കുന്നത്. ഈ മാസത്തില് (2021 ജനുവരി) ഇന്ത്യയില് അവതരിപ്പിക്കാന് പോകുന്ന എസ്യുവികളെ പരിചയപ്പെടാം.

ജീപ്പ് കോമ്പസ് ഫെയ്സ്ലിഫ്റ്റ്
ജീപ്പ് ഇന്ത്യയ്ക്ക് അതിന്റെ നിരയില് കോമ്പസ് എന്ന ഒരു സാധാരണ മോഡല് മാത്രമാണുളളത്. 2017-ല് വിപണിയിലെത്തിയതിനുശേഷം ഇത് മാറ്റമില്ലാതെ തുടരുന്നു.
MOST READ: ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള് R സ്വന്തമാക്കി ജോജു ജോര്ജ്

നിര്മ്മാതാവ് അടുത്തിടെ എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അന്താരാഷ്ട്രതലത്തില് പുറത്തിറക്കി. അപ്ഡേറ്റ് ചെയ്ത മോഡല് ഈ മാസം ഇന്ത്യയില് അരങ്ങേറ്റം കുറിക്കും. പുതുക്കിയ ഇന്റീരിയര്, എക്സ്റ്റീരിയര് സ്റ്റൈലിംഗ് എന്നിവ വാഹനത്തിന് ലഭിക്കും, എന്നാല് എഞ്ചിനുകള് നിലവിലെ മോഡലിന് സമാനമായിരിക്കും.

ടാറ്റ ഗ്രാവിറ്റാസ്
ടാറ്റ മോട്ടോര്സ് വളരെക്കാലമായി ഗ്രാവിറ്റാസിന്റെ പണിപ്പുരയിലാണ്. നിരവധി തവണ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള് പുറത്തുവന്നു. 2021 ജനുവരി 26-ന് വാഹനത്തെ നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് ഇപ്പോള് നിര്മ്മാതാക്കള്.
MOST READ: ആള്ട്രോസ് ടര്ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

ആറ്, ഏഴ് സീറ്റര് വേരിയന്റുകളില് മോഡല് ലഭ്യമാകും. 2.0 ലിറ്റര് ക്രയോടെക് ഡീസല് എഞ്ചിനില് മാത്രമാകും വാഹനം വിപണിയില് എത്തുക. എന്നാല് ഭാവിയില് 1.5 ലിറ്റര് ടര്ബോചാര്ജ്ഡ് പെട്രോള് എഞ്ചിനും കമ്പനി സമ്മാനിച്ചേക്കും.

എംജി ഹെക്ടര് ഫെയ്സ്ലിഫ്റ്റ് & ഹെക്ടര് പ്ലസ് 7 സീറ്റര്
എംജി ഹെക്ടര് 2019 ജൂണില് ഇന്ത്യയില് ചുവടുവെച്ചു. 2020 ജൂലൈയില് നിര്മ്മാതാവ് അതിന്റെ 3-വരി (6-സീറ്റര്) പതിപ്പ് അവതരിപ്പിച്ച് ഹെക്ടര് പ്ലസ് എന്ന് അതിനെ നാമകരണം ചെയ്യുകയും ചെയ്തു.
MOST READ: ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ഇപ്പോള്, നിര്മ്മാതാക്കള് ഹെക്ടറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും, ഹെക്ടര് പ്ലസിന്റെ 7 സീറ്റര് പതിപ്പും പുറത്തിറക്കാനൊരുങ്ങുകയാണ്. ഈ മാസം അവസാനത്തോടെ മോഡലിനെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ടൊയോട്ട ഫോര്ച്യൂണര് & ഫോര്ച്യൂണര് ലെജന്ഡര്
ടൊയോട്ട ഫോര്ച്യൂണര് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം ലാന്ഡര്-ഫ്രെയിം എസ്യുവിയാണ്, ഇത് 2021 ജനുവരി 6-ന് ഇന്ത്യന് വിപണിയില് അരങ്ങേറ്റം കുറിക്കും.
MOST READ: കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള് പുറത്ത്

അപ്ഡേറ്റുചെയ്ത മോഡലിന് ഒരു പുതിയ 'ലെജന്ഡര്' വേരിയന്റും ലഭിക്കുമെന്നാണ് റിപ്പോര്ട്ട്. ഇത് സാധാരണ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള് വ്യത്യസ്ത സ്റ്റൈലിംഗ് അവതരിപ്പിക്കുന്നു.