ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

മലയാള സിനിമയിലെ ജനപ്രീയ താരമാണ് നടനും നിര്‍മ്മാതാവുമായ ജോജു ജോര്‍ജ്. വാഹനങ്ങളോട് താരത്തിനുള്ള കമ്പം ഒന്നു വേറെ തന്നെയാണ്.

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

കാറുകളുടെ ഒരു വലിയ ശേഖരം തന്നെ താരത്തിന്റെ പക്കലുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് പുതിയൊരു മോഡലിനെക്കുടി താരം എത്തിച്ചിരിക്കുകയാണ്.

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

കാറുകള്‍ക്ക് പകരം ഇത്തവണ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ R-നെയാണ് താരം ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. പോയ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ബൈക്കിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

MOST READ: മിനി കണ്‍ട്രിമാന്‍ S JCW സ്വന്തമാക്കി യുവരാജ്; ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

8.84 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. ആക്രമണാത്മക ശൈലിയിലുള്ള ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്യുവല്‍ ടാങ്ക്, സ്ലൈക്കര്‍ ടെയില്‍ സെക്ഷന്‍ എന്നിവ 2020 സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സവിശേഷതകള്‍.

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

ഇന്ത്യയില്‍ വില്‍പ്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിള്‍ S അടുത്തിടെ വിപണിയില്‍ എത്തിയ RS -നും ഇടയിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സ്ഥാനം.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

RS മോഡലിലെ 765 സിസി എഞ്ചിന്‍ തന്നെയാണ് പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R മോഡലിലും ഇടംപിടിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 12,000 rpm -ല്‍ 116 bhp കരുത്തും 9,400 rpm-ല്‍ 77 Nm torque ഉം ഉത്പാദിപ്പിക്കും.

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

RS മോഡലിലെ എഞ്ചിന്‍ ആണെങ്കിലും ട്യൂണിങില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത് കാണാം. RS മോഡലില്‍ ഇതേ എഞ്ചിന്‍ 11,750 rpm -ല്‍ 121 bhp പവറും 9,350 rpm -ല്‍ 79 Nm torque ഉം സൃഷ്ടിക്കും.

MOST READ: മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

ഉയര്‍ന്ന വകഭേദങ്ങളില്‍ ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേ, മൂന്ന് റൈഡിംഗ് മോഡുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടു-വേ ക്വിക്ക് ഷിഫ്റ്റര്‍ എന്നീ സവിശേഷതകളും ലഭിക്കും.

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

മുന്നില്‍ 41 mm ഫോര്‍ക്കുകളും പിന്നില്‍ പൂര്‍ണമായും ക്രമീകരിക്കാവുന്ന മോണോ-ഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. മുന്നില്‍ 310 mm ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളുമാണ് ലഭിക്കുന്നത്.

MOST READ: കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

ഡ്യുവല്‍-ചാനല്‍ എബിഎസും ബൈക്കില്‍ നല്‍കിയിട്ടുണ്ട്. പിരേലി ടയറുകളാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. ബിഎംഡബ്ല്യു F 900 R, യമഹ MT-09, കവസാക്കി Z900, കെടിഎം 790 ഡ്യൂക്ക്, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 എന്നിവരാണ് വിപണിയില്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R-ന്റെ എതിരാളികള്‍.

Source: modz_own_kerala / Instagram

Most Read Articles

Malayalam
English summary
Malayalam Actor Joju George Bought Triumph Street Triple R. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X