മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ആഢംബര എംപിവി ശ്രേണിയിലേക്ക് ഫെബ്രുവരി മാസത്തിലാണ് ടൊയോട്ട വെല്‍ഫയറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 79.5 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചതിന് പിന്നാലെ മലയാളത്തിലെ പ്രിയ താരം മോഹന്‍ലാല്‍ വാഹനം സ്വന്തമാക്കുകയും ചെയ്തു. അത് പിന്നീട് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. മോഹന്‍ലാലിന് ശേഷം പ്രിയ താരം സുരേഷ് ഗോപിയും ഈ ആഢംബര വാഹനം സ്വന്തമാക്കിയിരുന്നു.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ഇപ്പോഴിതാ ഇവരുടെ കൂട്ടത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലും പുതിയ വെല്‍ഫെയര്‍ സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

MOST READ: ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

കഴിഞ്ഞ മാസമാണ് ടൊയോട്ടയുടെ ഈ ആഡംബര വാഹനം താരം സ്വന്തമാക്കിയതെങ്കിലും വാര്‍ത്തകളില്‍ നിറയുന്നത് ഇപ്പോള്‍ മാത്രമാണ്. അടുത്തിടെ നടന്ന പരിപാടികളില്‍ താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും ഒന്നിച്ച് ഈ വാഹനത്തില്‍ വന്ന് ഇറങ്ങുന്ന ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെയാണ് പുതിയ വാഹനം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നത്.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

അതേസമയം വാഹനത്തിന്റെ വിവരങ്ങള്‍, മറ്റ് കാര്യങ്ങളോ ഒന്നും തന്നെ താരം വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ എക്‌സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വകഭേദത്തില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്.

MOST READ: അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ആറാം വിവാഹ വാര്‍ഷിക വേളയിലാണ് ഇരുവരും ജര്‍മ്മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ 911 കരേര S സ്വന്തമാക്കിയത്. നിരവധി ആളുകള്‍ക്ക് ഇതേ കാര്‍ സ്വന്തമാണെങ്കിലും, ഫഹദ്-നസ്‌റിയ ദമ്പതികളുടെ കാറിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ സവിശേഷ നിറമാണ്.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ഇവരുടെ ഉടമസ്ഥതയിലുള്ള ഈ പോര്‍ഷ 911 പൈതണ്‍ ഗ്രീന്‍ എന്ന നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ഈ നിറത്തിലുള്ള ഒരേയൊരു പോര്‍ഷ 911 മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്.

MOST READ: സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ആഗോള വിപണിയില്‍ ഇതിനോടകം തന്നെ ടൊയോട്ട വെല്‍ഫയര്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് എത്തുന്നത് ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ്. ഇന്ത്യയിലെ ആഢംബര വാഹനങ്ങളുടെ ശ്രേണിയില്‍ എത്തുന്ന വെല്‍ഫയര്‍ മെഴ്‌സിഡീസ് ബെന്‍സ് V-ക്ലാസുമായാണ് മത്സരിക്കുന്നത്.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് മോഡലിനെ കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി മാരുതി ബലേനോ; ഹൈബ്രിഡ് ആണോ എന്ന് വാഹനപ്രേമികള്‍

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

മികച്ച യാത്രാ സുഖമാണ് വാഹനത്തിന്റെ മുഖമുദ്ര. സ്പോര്‍ട്ടി ഭാവത്തില്‍ ബോക്‌സി ഡിസൈനിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ മനോഹരമാക്കുന്ന ചില ഘടകങ്ങള്‍.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

4,935 mm നീളവും 1,850 mm വീതിയും 1,895 mm ഉയരവുമുള്ള ഈ വാഹനത്തിന് 3,000 mm ആണ് വീല്‍ബേസ്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക്-വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം ഒരുങ്ങുന്നത്.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 87 bhp കരുത്തും 198 Nm torque ഉം സൃഷ്ടിക്കും.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് 196 bhp ആണ് മൊത്തം ഉത്പാദിപ്പിക്കുന്നത്. 16.35 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Malayalam Actor Fahadh Faasil Bought Toyota Vellfire MPV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X