സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

കിഗര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ റെനോ. നിലവില്‍ ഏറ്റവും വലിയ മത്സരം നടക്കുന്ന സബ്-4 മീറ്റര്‍ എസ്‌യുവി ശ്രേണിയിലേക്കാണ് മോഡല്‍ എത്തുന്നത്.

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

മാഗ്നൈറ്റ് എന്നൊരു മോഡലിനെ ഈ ശ്രേണിയില്‍ അടുത്തിടെയാണ് നിസാന്‍ അവതരിപ്പിക്കുന്നത്. എതിരാളികളുമായി തട്ടിച്ചുനോക്കുമ്പോള്‍ വിലയില്‍ വന്‍ മാറ്റങ്ങളുമായി എത്തി ശ്രേണിയില്‍ തരംഗം തീര്‍ത്തിരിക്കുയാണ് മോഡല്‍.

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

കിഗര്‍ എന്നു പേരിട്ടിരിക്കുന്ന മോഡലിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ ബ്രാന്‍ഡ് ഇതിനോടകം തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഈ മോഡലിനെയുമായി റെനോ വിപണിയില്‍ എത്തുന്നതും.

MOST READ: വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

നിലവില്‍ ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ എന്നിങ്ങനെ മൂന്ന് വാഹനങ്ങളാണ് ബ്രാന്‍ഡ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുക്കുന്നത്. ക്വിഡ്, ട്രൈബര്‍ മോഡലുകള്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയും സമ്മാനിക്കുന്നു.

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

ഈ ശ്രേണിയില്‍ കൂടി പുതിയ മോഡലിനെ അവതരിപ്പിച്ച് വിപണി വിഹിതം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍. ഇന്ത്യയ്ക്കായി ആദ്യം വികസിപ്പിച്ചതും പിന്നീട് ലോകമെമ്പാടും കിഗര്‍ വില്‍പ്പനയ്ക്ക് എത്തിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2021-ഓടെ വിപണിയില്‍ എത്തുന്ന വാഹനത്തിന്റെ ഏതാനും നവീനമായ ഫീച്ചറുകളും ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

മൂന്ന് വാഹനങ്ങളുടെ ചിത്രങ്ങളാണ് കാണാന്‍ സാധിക്കുന്നത്. പൂര്‍ണമായും വാഹനം മറച്ചിട്ടുണ്ടെങ്കിലും അവയിലൊന്നിന്റെ റൂഫില്‍ അധിക ക്ലാഡിംഗ് ഉള്ളതായി തോന്നുന്നു, മാത്രമല്ല ഒരു ഇലക്ട്രിക് സണ്‍റൂഫും കാണാന്‍ സാധിക്കും.

MOST READ: ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

ലഭിക്കുന്ന സൂചന അനുസരിച്ച് ഇത് മോഡലിന്റെ ഉയര്‍ന്ന വേരിയന്റ് ആയിരിക്കാമെന്നും സൂചന നല്‍കുന്നു. സെഗ്മെന്റിലെ മിക്കവാറും എല്ലാ കാറുകളിലും സണ്‍റൂഫുകള്‍ വളരെ ജനപ്രിയമായ ഒരു സവിശേഷതയായി മാറി കഴിഞ്ഞു.

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

കിയ സോനെറ്റ്, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സണ്‍ എന്നിവയുള്‍പ്പെടെ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മിക്ക മോഡലുകളിലും ഈ സവിശേഷത ലഭ്യമാണ്. എന്നിരുന്നാലും, അടുത്തിടെ അവതരിപ്പിച്ച നിസാന്‍ മാഗ്നൈറ്റില്‍ ഈ ഫീച്ചര്‍ കാണാന്‍ സാധിച്ചില്ല.

MOST READ: അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

CMF-A+ പ്ലാറ്റ്ഫോം ട്രൈബറുമായി പങ്കിടുന്ന കിഗര്‍, ഫ്രാന്‍സിലെ കോര്‍പ്പറേറ്റ് ഡിസൈന്‍ ടീമുകളുമായും ബ്രാന്‍ഡിന്റെ ഇന്ത്യന്‍ ഡിവിഷനുമായും സഹകരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്പോര്‍ട്ടി ഭാവമായിരിക്കും കിഗറിനെന്നാണ് ആദ്യ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

ചിറകുകളോട് സാമ്യമുള്ള ഗ്രില്ല്, നേര്‍ത്ത ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, റൂഫ് റെയില്‍, C-ആകൃതിയിലുള്ള ടെയില്‍ലാമ്പ്, സ്റ്റൈലിഷ് ബംമ്പര്‍ എന്നിവയാണ് കിഗറിന്റെ പുറമേയുള്ള സവിശേഷതകള്‍.

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

ട്രൈബറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്റീരിയര്‍ ഡിസൈന്‍. സ്‌പേസാണ് ഇതിലെ പ്രധാന ഹൈലൈറ്റ്. എസി വെന്റുകളുടെ ഡിസൈന്‍ പുതുമയുള്ളതാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും ഉണ്ടാകും.

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ ഇടംപിടിച്ചേക്കും. മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാകും എഞ്ചിന്‍ ജോടിയാക്കുക. 1.0 ലിറ്റര്‍ ഗ്യാസോലിന്‍ യൂണിറ്റിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ പതിപ്പും ഓഫറിലുണ്ടാകും.

സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

ഇവ യഥാക്രമം 72 bhp കരുത്ത് 96 Nm torque, 99 bhp കരുത്ത് 160 Nm torque എന്നിവ പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യും. ടര്‍ബോ-പെട്രോള്‍ വേരിയന്റുകള്‍ക്കായിരിക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുക.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kiger With Sunroof Spied Testing Ahead Of Launch. Read in Malayalam.
Story first published: Monday, December 28, 2020, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X