അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

മുതിർന്ന രണ്ട് പേർക്ക് ഇരിക്കാൻ ശേഷിയുള്ള ഒരു 'അൾട്രാ കോംപാക്‌ട്' ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട. C+പോഡ് എന്ന് പേരുള്ള ഇതൊരു മൈക്രോ ഇലക്ട്രിക് വാഹനമാണ്.

അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

തുടക്കത്തിൽ ജപ്പാനിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് ഉപഭോക്താക്കൾ, ഇലക്ട്രിക് വാഹനങ്ങൾ തങ്ങളുടെ ശ്രേണിയിലേക്ക് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന മറ്റ് ഓർഗനൈസേഷനുകൾ എന്നിവയിലേക്കാണ് കമ്പനി വിൽപ്പന ഇപ്പോൾ പരിമിതപ്പെടുത്തിയിരിക്കുന്നത്.

അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

തുടർന്ന് 2022-ഓടെ C+പോഡിന്റെ സമ്പൂർണ അവതരണം നടത്താനാണ് ടൊയോട്ട പദ്ധതിയിട്ടിരിക്കുന്നത്. വെറും 2,490 മില്ലീമീറ്റർ നീളം, 1,550 മില്ലീമീറ്റർ ഉയരം, 1,290 മില്ലീമീറ്റർ വീതി എന്നിങ്ങനെയാണ് ഈ ഇലക്‌ട്രിക് വാഹനത്തിന്റെ അളവുകൾ.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

കേവലം 3.9 മീറ്റർ ടേണിംഗ് റേഡിയസാണ് C+പോഡിനുള്ളത് എന്നതും വളരെ ശ്രദ്ധേയമാണ്. ഇത് ടോക്കിയോ പോലുള്ള നഗരങ്ങൾക്ക് അനുയോജ്യമായ ഒരു തെരഞ്ഞെടുപ്പാകുമെന്നതിൽ ഒരു സംശയവുമില്ല.

അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

9.06 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് മൈക്രോ ഇലക്ട്രിക് വാഹനത്തിന്റെ ഹൃദയം. റിയർ ആക്‌സിലിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ബാറ്ററി ശക്തിപ്പെടുത്തുന്നു. മൊത്തം 12 bhp പവറും 56 Nm torque ഉം വികസിപ്പിക്കാൻ ഈ കാർ പ്രാപ്‌തമാണ്.

MOST READ: പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

ടൊയോട്ടയുടെ അവകാശവാദമനുസരിച്ച് C+പോഡിന് 150 കിലോമീറ്റർ മൈലേജാണുള്ളത്. 200V/16A വൈദ്യുതി വിതരണത്തിൽ അഞ്ച് മണിക്കൂറിനുള്ളിൽ കാറിന്റെ മുഴുവൻ ശേഷിയും ചാർജ് ചെയ്യാൻ കഴിയും. അതേസമയം സ്റ്റാൻഡേർഡ് 100V/6A പവർ സപ്ലൈയിൽ ചാർജിംഗ് സമയം 16 മണിക്കൂർ വരെ വേണ്ടിവരും.

അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

X,G എന്നീ രണ്ട് വേരിയന്റുകളിലാണ് C+പോഡ് വിൽപ്പനയ്ക്ക് എത്തുന്നത്. ബേസ് പതിപ്പിന് 1.65 യെൻ ആണ് മുടക്കേണ്ടത്. അതായത് ഏകദേശം 11.75 ലക്ഷം രൂപ. G വകഭേദത്തിന് 1.71 യെന്നാണ് വില. ഇത് ഏകദേശം 12.15 ലക്ഷം രൂപയോളം വരും.

MOST READ: പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

X വേരിയന്റിന് 670 കിലോഗ്രാം ഭാരവും G വേരിയന്റിന് 690 കിലോഗ്രാം ഭാരവുമാണുള്ളത്. വാഹനത്തിന്റെ ഭാരം കുറയ്ക്കാൻ ടൊയോട്ടയെ സഹായിച്ചത് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ബാഹ്യ പാനലുകളാണ്.

അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

നിലവിൽ ടൊയോട്ട സ്വന്തം ഉൽപ്പന്ന നിരയിൽ നിന്നുള്ള കാറുകളേക്കാൾ കൂടുതൽ മാരുതിയുടെ പുനർനിർമച്ച കാറുകളാണ് ഇന്ത്യയിൽ വിൽക്കുന്നത്. നെക്സോൺ ഇവി, ZS ഇവി, കോന ഇലക്ട്രിക് തുടങ്ങിയ നല്ല പ്രായോഗിക മോഡലുകളുമായി പതുക്കെ പക്വത പ്രാപിക്കുന്നത് കഴിഞ്ഞ 18 മാസത്തിനുള്ളിൽ ഇന്ത്യൻ ഇലക്ട്രിക് വിപണി സാക്ഷ്യംവഹിച്ചു.

MOST READ: ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

അതിനാൽ തന്നെ C+പോഡ് അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിച്ചാൽ ടൊയോട്ടയ്ക്ക് തിളങ്ങാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. കാരണം രാജ്യത്ത് നിലവിൽ ഇവി വിപണിയിൽ ഇത്തരമൊരു മോഡൽ ലഭ്യമല്ല എന്നതുതന്നെയാണ്.

അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

കുറഞ്ഞ ചെവിൽ സിറ്റി യാത്രകളും ഹ്രസ്വദൂര യാത്രകൾക്കും അനുയോജ്യമാണ് ടൊയോട്ട C+പോഡ്. കാറിന്റെ വലിപ്പവും ഒതുക്കവും വാഹനം ജനപ്രിയമാകാൻ സഹായിക്കും. എന്നിരുന്നാലും, ടൊയോട്ടയ്ക്ക് നിലവിൽ അൾട്രാ കോംപാക്റ്റ് ഇവി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതികളൊന്നുമില്ലെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Launched C+Pod Small Electric Car In Japan. Read in Malayalam
Story first published: Monday, December 28, 2020, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X