പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

വിദേശ വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന ZS പെട്രോള്‍ പതിപ്പിനെ ഇന്ത്യന്‍ വിപണിയിലും എത്തിക്കാനൊരുങ്ങുകയാണ് എംജി മോട്ടോര്‍സ്. 2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

ഇതിന് പിന്നാലെ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ക്യാമറ കണ്ണില്‍ പെട്ടിരിക്കുകയാണ് ഈ വാഹനം. പുതിയ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. രൂപകല്‍പ്പന അതിന്റെ ഇലക്ട്രിക് മോഡലിന് സമാനമായി തുടരുന്നു. മൂടിക്കെട്ടലുകള്‍ ഉണ്ടെങ്കിലും ഇതിന്റെ 10 സ്പോക്ക് അലോയ് വീലുകള്‍, സൈഡ് ഒആര്‍വിഎമ്മുകള്‍, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ ചിത്രങ്ങളില്‍ കാണാം.

MOST READ: പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

ഇലക്ട്രിക് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും വലിയ മാറ്റം വശത്തെ ഇന്ധന ഫില്ലറാണ്. പിന്നിലെ ബൂട്ടിലുള്ള എംജി ലോഗോ തിരിച്ചറിയാന്‍ കഴിയും, അതുപോലെ തന്നെ എല്‍ഇഡി ടെയില്‍ ലാമ്പും കാണാന്‍ കഴിയും, ഇത് ബൂട്ടിലേക്കും മറ്റ് ഭാഗങ്ങളിലേക്കും തിരിച്ചിരിക്കുന്നു.

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

2021-ഓടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍, അതിന്റെ മുന്‍ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

MOST READ: മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

നിലവില്‍ ZS-ന്റെ ഇലക്ട്രിക് പതിപ്പ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. കാറിന്റെ ഇലക്ട്രിക് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാകും വാഹനത്തിന് ലഭിക്കുക.

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

മുന്‍വശത്ത് എല്‍ഇഡി ഹെഡ്‌ലാമ്പുകളും കറുത്ത നിറത്തില്‍ ഒരുങ്ങിയിരിക്കുന്ന ഗ്രില്ലും വാഹനത്തെ ആകര്‍ഷകമാക്കും. നവീകരിച്ച ഫോഗ് ലാമ്പുകള്‍, സെന്‍ട്രല്‍ എയര്‍ഡാം എന്നിവ ഉപയോഗിച്ച് ബമ്പര്‍ പുനസ്ഥാപിച്ചു.

MOST READ: 80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

ഈ മാറ്റങ്ങള്‍ പെട്രോള്‍ ZS -നെ അതിന്റെ ഇലക്ട്രിക് പതിപ്പില്‍ നിന്നും വ്യത്യസ്തവും ആധുനികവുമാക്കുന്നു. വാഹനത്തിന്റെ അളവുകളിലും ബ്രാന്‍ഡ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിച്ചില്ല.

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

10.1 ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ആറ് എയര്‍ബാഗുകള്‍, ഓട്ടോ എസി, എന്നിവ പെട്രോള്‍ പതിപ്പിലും ഇടംപിടിക്കും. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക.

MOST READ: പോളോ, വെന്റോ മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

ഈ എഞ്ചിന്‍ പരമാവധി 111 bhp കരുത്തും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കും. അതേസമയം അന്താരാഷ്ട്ര വിപണികളില്‍, ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം ZS -ല്‍ ലഭ്യമാണ്.

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

12.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് എംജി അവകാശപ്പെടുന്നു. കൂടാതെ പരമാവധി 180 കിലോമീറ്റര്‍ വേഗത പുറത്തെടുക്കാനും വാഹനത്തിന് സാധിക്കും.

പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, റെനോ ഡസ്റ്റര്‍, മാരുതി എസ്-ക്രോസ് എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS Petrol SUV Spotted Testing Ahead Of Launch. Read in Malayalam.
Story first published: Sunday, December 27, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X