Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
സമ്പല്‍ സമൃദ്ധിയിലേക്ക് കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി വിഷു ദിനം
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പോളോ, വെന്റോ മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗണ്
ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണില് നിന്നുള്ള ജനപ്രീയ മോഡലുകളാണ് പോളോ ഹാച്ച്ബാക്കും, വെന്റോ സെഡാനും. ഇരുമോഡലുകള്‍ക്കും ജനുവരി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

മോഡല്‍ ശ്രേണിയിലൂടനീളം 2.5 ശതമാനം വരെ വില പരിഷ്കരണം പ്രഖ്യാപിച്ചു. വിലക്കയറ്റം 2021 ജനുവരി മുതല്‍ ബാധകമാകും, വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ വര്‍ദ്ധനവാണ് വില പരിഷ്കരത്തിന് കാരണമായതെന്ന് കമ്പനി അറിയിച്ചു.

മാരുതി സുസുക്കി, ഹ്യുണ്ടായി, ഫോര്‍ഡ്, മഹീന്ദ്ര, കൂടാതെ മറ്റ് പല നിര്‍മ്മാതാക്കളും പുതുവര്‍ഷത്തോടെ മോഡലുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്ന് വ്യക്തമാക്കി കഴിഞ്ഞു. ഫോക്സ്വാഗണ് പോളോയും വെന്റോയും പ്രാദേശികമായി നിര്‍മ്മിച്ച ഉത്പ്പന്നങ്ങളാണ്, അതേസമയം T-റോക്ക്, ടിഗുവാന് ഓള്‍സ്പേസ് എന്നിവ കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റുകളായി (CBU) രാജ്യത്തേക്ക് കൊണ്ടുവരുന്നു.
MOST READ: ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

വാഹന നിര്‍മ്മാതാക്കള്‍ സാധാരണയായി വര്‍ഷത്തിന്റെ തുടക്കത്തില്‍ വിലകള്‍ പരിഷ്കരിക്കും, ഇത് വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഒരു മാനദണ്ഡമാണ്. ഈ വര്‍ഷം, ബിഎസ് VI മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തിനൊപ്പം വിലകള്‍ ശക്തമായ മുന്നേറ്റം നടത്തി.

തുടര്‍ന്ന് ലോക്ക്ഡൗണും, കൊവിഡ് മഹാമാരിയും, അസംസ്കൃത വസ്തുക്കള്‍ക്കും സപ്ലൈ-ചെയിന്‍ തടസ്സമുണ്ടാക്കി, ഇത് വാഹനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിര്‍മ്മാതാക്കളെ നയിച്ചു.
MOST READ: മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

ഫോക്സ്വാഗണ് പാസഞ്ചര്‍ കാറുകള്‍ക്ക് പുറമെ ഗ്രൂപ്പിന്റെ ആഢംബര ബ്രാന്‍ഡായ ഔഡിയും ഈ വര്‍ഷം നവംബറില്‍ വില വര്‍ധന പ്രഖ്യാപിച്ചു. ഇപ്പോള്‍ ഇത് വ്യക്തമല്ലെങ്കിലും പ്രാദേശികമായി നിര്‍മ്മിച്ച റാപ്പിഡ് സെഡാന് മറ്റൊരു ഗ്രൂപ്പ് കമ്പനിയായ സ്കോഡ ഓട്ടോ ഇന്ത്യയില്‍ നിന്ന് സമാനമായ വില വര്‍ദ്ധനവ് കാണാന്‍ കഴിഞ്ഞു.

ഫോക്സ്വാഗണ് 2021-ല്‍ നിരവധി മോഡലുകളാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുന്നത്. അതില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൈഗണ്‍ കോംപാക്ട് എസ്യുവിയും ഉള്‍പ്പെടുന്നു.
MOST READ: MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

അതിനുശേഷം വെന്റോയുടെ പിന്‍ഗാമിയും ഇന്ത്യയ്ക്കായി ഒരു പുതിയ സബ് കോംപാക്ട് എസ്യുവിയും ഉള്‍പ്പെടുന്നു. 2020 മാര്‍ച്ച് മാസത്തിലാണ് ബിഎസ് VI-ലേക്ക് നവീകരിച്ച പോളോ, വെന്റോ മോഡലുകളെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

ബിഎസ് VI അപ്ഡേറ്റോടെ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ഡീസല്‍ യൂണിറ്റ് മൊത്തത്തില്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. പഴയ പെട്രോള്‍ യൂണിറ്റുകള്‍ക്ക് പകരം 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI എഞ്ചിനാണ് പുതിയ മോഡലുകള്‍ക്ക് കരുത്ത് നല്‍കുന്നത്.
MOST READ: 90 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ഷൈൻ

നേരത്തെ വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനെക്കാള്‍ ഭാരം കുറഞ്ഞതും ശക്തതിയേറിയതുമാണ് പുതിയ എഞ്ചിനെന്നും കമ്പനി അവകാശപ്പെടുന്നു. പുതുക്കിയ എഞ്ചിനില്‍ കൂടുതല്‍ ഇന്ധനക്ഷത ലഭിക്കുമെന്നും ഫോക്സ്വാഗണ് അറിയിച്ചു.

ഈ എഞ്ചിന് 110 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നു. തുടക്കത്തില്‍ രണ്ട് മോഡലുകളും സിംഗിള്‍ മാനുവല്‍ ട്രാന്സ്മിഷന് ഓപ്ഷനില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

എന്നാല്‍ ഇടക്കാലത്ത് ഇരുമോഡലുകളിലെയും ടോപ്പ്-സ്പെക്ക് പതിപ്പുകളില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ യൂണിറ്റിന്റെ രൂപത്തില്‍ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സും സമ്മാനിച്ചു.