മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

പൂര്‍ണ്ണമായും ഇലക്ട്രിക് കാര്‍ കമ്പനിയായി മാറുന്നതിനായി ഫോര്‍ഡ് തയ്യാറെടുക്കുകയാണ്. ഈ ശ്രമത്തിനായി, അത് അതിന്റെ ഏറ്റവും ജനപ്രിയ വാഹനങ്ങള്‍ വൈദ്യുതീകരിക്കുന്നു.

മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

അമേരിക്കന്‍ വിപണിയിലെ പിക്കപ്പ്-ട്രിക്ക് സെഗ്മെന്റിലെ താരമാണ് ഫോര്‍ഡിന്റെ F-150. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറുന്ന സാഹചര്യത്തില്‍ ജനപ്രിയ മോഡലിനെ വൈദ്യുതീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

2022-ഓടെ ഇലക്ട്രിക് പരിവേഷത്തില്‍ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗികമായി കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ F-150 ഇലക്ട്രിക്കിന്റെ പരീക്ഷണയോട്ടം കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

MOST READ: MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

ഇപ്പോഴിതാ മഞ്ഞിലൂടെ പരീക്ഷണയോട്ടം നടത്തുന്ന F-150 ഇലക്ട്രിക് പ്രോട്ടോടൈപ്പിന്റെ ഒരു വീഡിയോ കമ്പനി പങ്കുവെച്ചിരിക്കുകയാണ്. F-150 പിക്കപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പ് ഉടന്‍ വരുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പുതിയ ടീസര്‍ ഫോര്‍ഡ് നേരത്തെയും പുറത്തിറക്കിയിരുന്നു.

മിഷിഗനിലെ ഡെട്രോയിറ്റിലുള്ള അമേരിക്കന്‍ കമ്പനിയുടെ റൂജ് ഇലക്ട്രിക് വെഹിക്കിള്‍ സെന്ററിലാകും വാഹനം നിര്‍മിക്കുക. പുതിയ വീഡിയോ F-150 ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ശൈത്യകാല കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു.

MOST READ: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാക്ടര്‍ അവതരിപ്പിച്ച് സോനാലിക; വില 5.99 ലക്ഷം രൂപ

മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

ഇലക്ട്രിക് മോട്ടോറുകള്‍ ചെറുതാണ്, ഇരട്ട മോട്ടോറുകള്‍ ഉപയോഗിച്ച് ഇലക്ട്രിക് ഡ്രൈവ് ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിയും, ഇത് വളരെ വേഗത്തില്‍ ട്രാക്ഷന്‍ ഉപയോഗിച്ച് ഓള്‍-വീല്‍ ഡ്രൈവ് പ്രാപ്തമാക്കുന്നു. സാങ്കേതിക വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

നിലവില്‍ ലഭ്യമായ പെട്രോള്‍ എഞ്ചിന്‍ F-150 മോഡലിനെ അപേക്ഷിച്ച് ഇലക്ട്രിക് പതിപ്പ് കൂടുതല്‍ പവര്‍, ടോര്‍ഖ് ഔട്ട്പുട്ട് നല്‍കുമെന്ന് പറയപ്പെടുന്നു.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

റാപ്റ്ററില്‍ ഉപയോഗിക്കുന്ന 3.5 ലിറ്റര്‍ V6 ഇക്കോബൂസ്റ്റ് യൂണിറ്റിനേക്കാക്കാള്‍ 2022 ഫോര്‍ഡ് F-150 ഇവി കൂടുതല്‍ കരുത്തുറ്റതാകും. ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ പ്രാപ്തമാക്കിയ പെര്‍ഫോമന്‍സ് സവിശേഷതകള്‍ ഉയര്‍ന്ന തോയിംഗ് ശേഷിക്ക് കാരണമാകും.

മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

കൂടാതെ ട്രങ്ക് കപ്പാസിറ്റി കൂടുകയും F-150 ഇലക്ട്രിക്കിന് മെച്ചപ്പെട്ട കണക്റ്റിവിറ്റി ഫീച്ചറുകളും പരിഷ്‌ക്കരിച്ച SYNC സിസ്റ്റവും OTR അപ്ഡേറ്റുകളും ഉണ്ടായിരിക്കും. ഫോര്‍ഡ് തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ക്കായി സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

MOST READ: മൂടിക്കെട്ടലുകള്‍ ഇല്ലാതെ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; അവതരണം ഉടന്‍

മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

സങ്കീര്‍ണ്ണമായ സെല്ലുകള്‍ ഉള്‍പ്പെടെയുള്ള സെല്‍ നിര്‍മ്മാണത്തെക്കുറിച്ച് ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ഫോര്‍ഡ് മോട്ടോര്‍ സിഇഒ ജിം ഫാര്‍ലി വെളിപ്പെടുത്തി.

മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

ഇലക്ട്രിക് പ്രൊഡക്റ്റ് ലൈനപ്പിനായി സ്വന്തമായി ബാറ്ററികള്‍ നിര്‍മ്മിക്കുന്ന ടെസ്‌ലയുടെയും ജനറല്‍ മോട്ടോര്‍സിന്റെയും ചുവടുപിടിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഒരു മൂന്നാം കക്ഷി വിതരണക്കാരനില്‍ നിന്ന് ബാറ്ററികള്‍ വാങ്ങുന്നത് കമ്പനിക്ക് യാതൊരു ഗുണവുമില്ലെന്ന് ജൂലൈയിലെ മുന്‍ സിഇഒയുടെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

മൂന്നാം കക്ഷി വിതരണക്കാരില്‍ നിന്ന് ബാറ്ററികള്‍ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം വഴക്കം ഇല്ലെന്ന് ഫോര്‍ഡ് വിശ്വസിക്കുന്നു. 2025 ഓടെ അവതരിപ്പിക്കാന്‍ സാധ്യതയുള്ള അടുത്ത തലമുറ വാഹനങ്ങളെക്കാള്‍, ഇവി പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനെക്കുറിച്ചും ബാറ്ററി ഉത്പാദനത്തെക്കുറിച്ചുമാണ് ബ്രാന്‍ഡ് മുന്‍ഗണന നല്‍കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Tests Upcoming F-150 Electric Pickup Truck In Snow. Read in Malayalam.
Story first published: Thursday, December 24, 2020, 10:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X