ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

രാജ്യത്ത് തങ്ങളുടെ ആദ്യ ഓഫറായ C5 എയർക്രോസ് പ്രീമിയം എസ്‌യുവിക്ക് ഡീസൽ പവർട്രെയിൻ ഉണ്ടായിരിക്കുമെങ്കിലും, ഇന്ത്യയ്ക്കുള്ള ഫ്യുവൽ സ്ട്രാറ്റജിയുടെ ഭാഗമായി മാസ് മാർക്കറ്റ് വിഭാഗത്തിൽ ഡീസൽ ഉപയോഗിക്കില്ല എന്ന് സിട്രൺ വ്യക്തമാക്കി.

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

തങ്ങൾ ഡീസൽ, ഗ്യാസോലിൻ എഞ്ചിനുകളിൽ പ്രവർത്തിക്കുന്നു. C5 -ൽ ഡീസൽ വരും, എന്നാൽ ഈ ഘട്ടത്തിൽ C-ക്യൂബ് പ്രോഗ്രാം പ്രാഥമികമായി ഗ്യാസോലിൻ (പെട്രോൾ) ആണ് എന്ന് ഈ നീക്കം വിശദീകരിച്ച് സിട്രൺ ഇന്ത്യയിലെ മാർക്കറ്റിംഗ് ഓപ്പറേഷൻസ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് സീനിയർ ഡയറക്ടർ സൗരഭ് വത്സ അറിയിച്ചു.

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

രാജ്യത്ത് പെട്രോൾ വാഹന വിൽപ്പനയിൽ വർധിച്ച പങ്കാണ് കമ്പനിയുടെ പവർട്രെയിൻ തന്ത്രമെന്ന് വസ്ത വ്യക്തമാക്കി. ഡീസൽ വാഹനങ്ങളുടെ ആവശ്യം ക്രമാതീതമായി കുറയുന്നു.

MOST READ: 3 സീരീസ് ഗ്രാൻ ലിമോസിൻ 2021 ജനുവരി 21 -ന് പുറത്തിറക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

10 വർഷം മുമ്പ് 55:45 ആയിരുന്ന പെട്രോൾ, ഡീസൽ പാസഞ്ചർ വാഹന വിൽപ്പന ഇപ്പോൾ 75:25 എന്ന കണക്കിൽ എത്തിയിരിക്കുകയാണ്, പെട്രോളിന് അനുകൂലമായി 80:20 -ലേക്ക് ഇത് വളരെ വേഗത്തിൽ ഉയരുന്നു.

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

വിപണിയിൽ ഒരു പുതിയ കളിക്കാരനായി വരുമ്പോൾ, വലിയ ഭാഗത്തേക്ക് നോക്കുകയാണ് വേണ്ടത്, അതിനാൽ വ്യക്തമായും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാർക്കറ്റിന്റെ 80 ശതമാനമാണ്, 20 ശതമാനമല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

തൽഫലമായി, സിട്രൺ അതിന്റെ ‘C-ക്യൂബ്ഡ്' പ്രോഗ്രാമിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മാസ് വോളിയം മോഡലുകളിൽ പെട്രോൾ എഞ്ചിനുകൾ മാത്രം അവതരിപ്പിക്കാൻ തീരുമാനിക്കുന്നു.

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

മിക്ക ഉപഭോക്താക്കൾക്കും ഡീസൽ വാഹനങ്ങൾ ഓടിക്കുന്നതിന്റെ ഗുണം ഉയർന്ന ചിലവ് ഇല്ലാതാക്കിയിട്ടുണ്ടെന്ന് നിർമ്മാതാക്കൾ വിശ്വസിക്കുന്നു. ഇന്ന് ഒരു ഡീസൽ എഞ്ചിനിൽ നിന്ന് ലഭിക്കുന്ന ലഭത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾ എന്താണ് നോക്കുന്നതെന്ന് കാണേണ്ടത് പ്രധാനമാണ്.

MOST READ: കെടിഎം 490 സിസി ട്വിൻ സിലിണ്ടർ ബൈക്കുകൾ വികസിപ്പിക്കാനൊരുങ്ങി ബജാജ്

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

ഡീസലിന് അതിന്റെ ഗുണങ്ങളുണ്ടെന്ന് പറഞ്ഞാലും, ഉപഭോക്താക്കൾ സ്വന്തം സമവാക്യങ്ങൾ ഉന്നയിക്കുന്നു. ഗ്യാസോലിൻ, ഡീസൽ ഇന്ധനത്തിന്റെ വില ഏതാണ്ട് തുല്യമായതിനാൽ, ഉപഭോക്താവിന് ഇന്ന് കാര്യമായ ഒരു നേട്ടവും ലഭിക്കുന്നില്ല എന്ന് വത്സ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

ടോപ്പ്-ഡൗൺ തന്ത്രത്തിന്റെ ഭാഗമായി സിട്രൺ ഇന്ത്യയിൽ വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിടുന്നത്. 2021 ജനുവരി-മാർച്ച് മാസങ്ങളിൽ കമ്പനിയുടെ C5 എയർക്രോസ് വിപണിയിലെത്തും, ഇത് 30 ലക്ഷം രൂപയ്ക്ക് മുകളിൽ എക്സ്-ഷോറൂം വിലയുമായി എത്തും എന്ന് പ്രതീക്ഷിക്കാം.

MOST READ: ഹോട്ട് ഹാച്ചിന് പിന്നാലെ യാരിസ് GR-S സെഡാനും പുറത്തിറക്കി ടൊയോട്ട

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസ്, സ്കോഡ കോഡിയാക് എന്നിവയ്‌ക്കെതിരെ ഇത് മത്സരിക്കും. പൂർണമായും ഇറക്കുമതി ചെയ്യുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ‘ലോക്കൽ അസംബിൾഡ്' പ്രീമിയം എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള PSA-CK ബിർള സംയുക്ത ഉൽപാദന കേന്ദ്രത്തിൽ 1.5 ലിറ്റർ ഡീസൽ മില്ലാണ് നിർമാതാക്കൾ നിർമ്മിക്കുന്നത്.

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

ഈ യൂണിറ്റ് കമ്പനിയുടെ കൂടുതൽ മുഖ്യധാരാ മോഡലുകളിൽ ഇന്ത്യയിൽ പ്രത്യക്ഷപ്പെടുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും, അതിന്റെ ഏറ്റവും പുതിയ പ്രസ്താവന അർത്ഥമാക്കുന്നത് ഇന്ത്യൻ വിപണിയിൽ ‘പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്ന' ഡീസൽ സിട്രൺസ് ഉണ്ടാകില്ല എന്നാണ്.

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

അതുപോലെ, ബ്രാൻഡിന്റെ ആദ്യ ഇന്ത്യൻ നിർമ്മിത മോഡലായ C21 കോംപാക്ട് എസ്‌യുവി 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്.

ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

ഇന്ത്യൻ റോഡുകളിൽ ഇതിനകം തന്നെ പരിശോധന നടത്തിയ സബ് -ഫോർ മീറ്റർ മോഡൽ 2021 -ൽ എത്തും, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ എന്നിവയിൽ നിന്ന് ഇതിന് കടുത്ത മത്സരം നേരിടേണ്ടിവരും. പ്രാദേശികവൽക്കരണ നില 90-95 ശതമാനം വരെ ഉയർന്നതിനാൽ, 7-11 ലക്ഷം രൂപ പരിധിയിൽ മത്സരാധിഷ്ഠിതമായ വില പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Will Offer Only Petrol Models In India. Read in Malayalam.
Story first published: Wednesday, December 23, 2020, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X