YouTube

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

ഇന്ത്യൻ വിപണിയിൽ കുറഞ്ഞ നിരക്കിൽ വാഹനങ്ങളെത്തിക്കാൻ തങ്ങളുടെ സബ്-ബ്രാൻഡായ ജെറ്റയെ പരിഗണിക്കുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍.

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

FAW ഗ്രൂപ്പുമായി സഹകരിച്ച് കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ച താങ്ങാനാവുന്ന കാർ നിർമാതാക്കളാണ് ജെറ്റ. പുതിയ ബ്രാൻഡിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിലൂടെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് രാജ്യത്തെ തങ്ങളുടെ സാന്നിധ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

ചൈനയിൽ ഉത്‌പാദിപ്പിക്കുന്ന ചില ബഹുജന വിപണി മോഡലുകൾ ഇന്ത്യയിൽ നിർമിക്കുന്നതിനെക്കുറിച്ചും ഫോക്സ്‍വാഗൺ ആലോചിക്കുന്നുണ്ട്. ഈ കാറുകൾ

ജീറ്റ് ബ്രാൻഡിന് കീഴിൽ തെക്ക്-കിഴക്കൻ ഏഷ്യ പോലുള്ള മറ്റ് വളർന്നുവരുന്ന വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.

MOST READ: MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

ടാക്‌സി വിഭാഗത്തിലേക്ക് കുറഞ്ഞ നിരക്കിൽ ജെറ്റ കാറുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും ജർമൻ ബ്രാൻഡ് പരിഗണിക്കുന്നുണ്ട് എന്നതും വളരെ ശ്രദ്ധേയമാണ്. കൂടാതെ ഇന്ത്യയിൽ പുറത്തിറക്കാൻ കഴിയുന്നത്ര ഉൽ‌പ്പന്നങ്ങൾ ജെറ്റ ബ്രാൻഡിന് ഉണ്ടെന്നും ഇത് കമ്പനിയ്ക്ക് ചെലവ് ലാഭിക്കാനും സഹായിക്കുമെന്ന് ഫോക്സ്‍വാഗൺ വിശ്വസിക്കുന്നു.

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

ആഭ്യന്തര പ്രവർത്തനങ്ങൾ സജീവമായി തുടരുന്നതിന് കമ്പനിക്ക് മികച്ച വിൽപ്പന ആവശ്യമാണ്. കുറഞ്ഞ നിരക്കിൽ ജെറ്റ കാറുകൾ നിർമിക്കുന്നത് ഇതിനെ സഹായിക്കാൻ കഴിയുന്ന മാർഗങ്ങളിലൊന്നാണ്. വിൽപ്പന പുനരുജ്ജീവിപ്പിക്കാനുള്ള ഫോക്സ്‍വാഗൺ ഗ്രൂപ്പ് ഇന്ത്യ 2.0 പദ്ധതി പ്രകാരം 7,900 കോടി നിക്ഷേപിക്കുന്നുണ്ട്.

MOST READ: 2021 A4 സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് ഔഡി

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

അടുത്ത വർഷം ആദ്യ പകുതിയിൽ കമ്പനി ടൈഗൺ എസ്‌യുവിയെ അവതരിപ്പിക്കും. യൂട്ടിലിറ്റി വെഹിക്കിൾ, ഹാച്ച്ബാക്ക് സെഗ്‌മെന്റുകളിൽ ഒന്നിലധികം ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രാദേശികവൽക്കരിച്ച MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എസ്‌യുവി ഒരുങ്ങുന്നത്.

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

വാസ്തവത്തിൽ സ്കോഡയുടെ വരാനിരിക്കുന്ന വിഷൻ ഇൻ അധിഷ്ഠിത എസ്‌യുവിയും പുതുതലമുറ റാപ്പിഡും ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയായിരിക്കും നിർമിക്കുന്നതും.

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

1.0 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടിഎസ്ഐ ഇവോ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഫോക്‌സ്‌വാഗൺ ടൈഗൺ മിഡ് സൈസ് എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുക.

MOST READ: മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

അടുത്ത തലമുറ വെന്റോയിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും. 2021 അവസാനത്തോടെ കമ്പനി ഒരു പുതിയ മിഡ്-സൈസ് സെഡാനും അവതരിപ്പിക്കും. ഇത് പ്രായമാകുന്ന വെന്റോ സെഡാന് പകരമായി ഇന്ത്യയിൽ അവതരിപ്പിക്കും.

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

ഇപ്പോൾ ഇന്ത്യയിലുടനീളം വില്‍പ്പന ശൃംഖല വിപുലീകരിക്കുന്ന തിരക്കിലാണ് ഫോക്‌സ്‌വാഗണ്‍. ഈ വര്‍ഷാവസാനത്തോടെ 150 ഉപഭോക്തൃ ടച്ച്പോയിന്റുകള്‍ അഥവാ സെയില്‍സ് ഷോറൂമുകൾ ആരംഭിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

നിലവില്‍ 137 സെയില്‍സ് ഔട്ട്ലെറ്റുകളും 116 സര്‍വീസ് ടച്ച്പോയിന്റുകളുമാണ് ഫോക്‌സ്‌വാഗന് ഇന്ത്യയിൽ ഉള്ളത്. വരും വർഷങ്ങളിൽ നിരവധി മോഡലുകൾ എത്തുന്നതിന്റെ ഭാഗമാണ് ഈ വിപുലീകരണം.

Most Read Articles

Malayalam
English summary
Volkswagen Considering The Low-Cost Jetta Brand For The Indian Market. Read in Malayalam
Story first published: Tuesday, December 22, 2020, 14:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X