MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

മെർസിഡീസ് ബെൻസ് MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ടു. വാഹനത്തിന്റെ മുഴുവൻ വീതിയിലും ഡ്രൈവറിനും ഫ്രണ്ട് പാസഞ്ചറിനും മുന്നിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ വളഞ്ഞ സ്ക്രീൻ യൂണിറ്റാകും ഇത് എന്നതാണ് ശ്രദ്ധേയമാകുന്നത്.

MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

ഓപ്ഷണലായി ലഭ്യമാകുന്ന ഹൈപ്പർസ്ക്രീൻ ജനുവരി ഏഴിന് ഉപഭോക്തൃ 2021 ഇലക്ട്രോണിക്സ് ഷോയിൽ ഡിജിറ്റലായി പ്രദർശിപ്പിക്കും.

സമ്പൂർണ ഇലക്ട്രിക് ആഢംബര സലൂൺ EQS-ൽ ആകും ഇത് ആദ്യം ഇടംപിടിക്കുക.

MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

അടുത്ത വർഷം മാത്രമേ EQS സെഡാൻ പൂർണമായും അരങ്ങേറുകയുള്ളൂ. 2022 മോഡൽ ഇയർ ഉൽപ്പന്നമായി 2021 ന്റെ രണ്ടാം പകുതിയിൽ യുഎസിൽ വാഹനം വിൽപ്പനയ്‌ക്കെത്തും.

MOST READ: 2021 ജനുവരി മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

ഇൻഫോടെയ്ൻമെന്റ്, കംഫർട്ട്, വെഹിക്കിൾ ഫംഗ്ഷനുകൾ എന്നിവയുടെ പ്രവർത്തനവും പ്രദർശനവും പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയാണ് ഈ പുതിയ ഹൈപ്പർസ്ക്രീൻ ഉൾക്കൊള്ളുന്നത്.

MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

ഡിസ്പ്ലേ യൂണിറ്റ് മുഴുവൻ വാഹനത്തിന്റെ വൈകാരിക ബുദ്ധിയുടെ പ്രതിനിധിയാണെന്നും പഠിക്കാൻ വളരെ പ്രാപ്തിയുള്ളതാണെന്നും മെർസിഡീസ് പറയുന്നു. ഇത് ഡ്രൈവറുടെയും യാത്രക്കാരുടെയും ഡിജിറ്റൽ അനുഭവം വർധിപ്പിക്കുകയും അവബോധജന്യവും അനായാസവുമാക്കുകയും ചെയ്യുന്നു.

MOST READ: മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

EQS മോഡലിന്റെ ഡിജിറ്റൽ കോർ ആയി MBUX ഹൈപ്പർ‌സ്ക്രീൻ ഒരു പങ്ക് വഹിക്കും. ഡിജിറ്റൽ ഷോകേസ് സമയത്ത് മെർസിഡീസ് ഡിജിറ്റൽ സ്ക്രീനിനെക്കുറിച്ചുള്ള മറ്റ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.

MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

ഡിസ്പ്ലേ യൂണിറ്റിന്റെ പ്രവർത്തനം, മെറ്റീരിയൽ, ഡിസൈൻ, സാങ്കേതിക വിശദാംശങ്ങൾ, അതിന്റെ സവിശേഷതകൾ, വികസനം എന്നിവയെക്കുറിച്ചുള്ള നിയന്ത്രണം എന്നിവയെക്കുറിച്ചുള്ള പ്രവർത്തനങ്ങളും ആ സമയത്ത് മാത്രമാകും അറിയാൻ സാധിക്കുക.

MOST READ: ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

2019 ഫ്രാങ്ക്ഫർട്ട് ഷോയിൽ നിന്നുള്ള EQS കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടെസ്‌ല മോഡൽ എസിന്റെ ഡ്രൈവിംഗ് ശ്രേണിയെ വെല്ലുവിളിക്കാൻ പര്യാപ്തമായ ഒരു ബാറ്ററി പായ്ക്കുമായാകും മെർസിഡീസിന്റെ ഇലക്ട്രിക് സെഡാൻ വിപണിയിലേക്ക് എത്തുക.

MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

2021-ന്റെ ആദ്യ പകുതിയിൽ EQS അൾട്രാ ആഢംബര സെഡാൻ വിപണിയിലെത്തിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. EQS ഉൾപ്പടെ 2022 ഓടെ ആറ് ഇവികൾ വിപണിയിൽ എത്തിക്കാനാണ് മെർസിഡീസിന്റെ പദ്ധതി.

MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

GLC അധിഷ്ഠിത മെർസിഡീസ് EQC ഇലക്ട്രിക് ക്രോസ്ഓവറിൽ നിന്ന് വ്യത്യസ്തമായി EQS ഒരു പ്രത്യേക ഇവി പ്ലാറ്റ്ഫോമിലാകും ഒരുങ്ങുക. EVA2 എന്നാണ് ഈ പ്ലാറ്റ്ഫോമിനെ വിളിക്കപ്പെടുന്നത്. ഇത് മെർസിഡീസ് ഇവികളുടെ എസ്-ക്ലാസ് ആയിരിക്കും.

MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

എന്നാൽ ബ്രാൻഡ് അടുത്തിടെ പുനർരൂപകൽപ്പന ചെയ്ത മുൻനിര സെഡാനുമായി EQS അതിന്റെ വാസ്തുവിദ്യ പങ്കിടില്ല എന്നതും ശ്രദ്ധേയമാണ്. വലിയ ഇവി തുടക്കത്തിൽ ഓൾ-വീൽ ഡ്രൈവ് (ഓരോ ആക്‌സിലിലും ഒരു ഇലക്ട്രിക് മോട്ടോർ), ഏകദേശം 100 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് എന്നിവ ഉപയോഗിച്ച് ആരംഭിക്കുമെന്നാണ് സൂചനയും.

Most Read Articles

Malayalam
English summary
Mercedes-Benz MBUX Hyperscreen Teased. Read in Malayalam
Story first published: Tuesday, December 22, 2020, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X