മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കാറുകളോടുള്ള കമ്പം മലയാളിക്ക് ഏറെ സുപരിചിതമാണ്. മിക്കപ്പോഴും ഇതെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

ഇപ്പോഴിതാ ഏതാനും ദിവസങ്ങളായി മമ്മൂട്ടിയുടെ പുത്തന്‍ കാരവാന്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഫോട്ടോകളും, വീഡിയോകളും കൊച്ചുകുട്ടികള്‍ മുതല്‍ വലിയവര്‍ വരെ ഷെയര്‍ചെയ്യുകയാണ്.

മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

ബെഡ് റൂം മുതല്‍ കിച്ചന്‍ വരെ തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനില്‍ ഒട്ടനവധി ആധുനിക സവിശേഷതകളുമുണ്ട്. ഓജസ് ഓട്ടോ മൊബൈല്‍സ് എന്ന പ്രമുഖ വാഹന ബോഡി നിര്‍മ്മാതാക്കളാണ് മമ്മൂട്ടിക്കായി ഈ കാരവന്‍ തയ്യാറാക്കിയിരിക്കുന്നത്.

MOST READ: ഹൈനസ് CB350 സ്വന്തമാക്കാന്‍ മികച്ച അവസരം; ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

ഭാരത് ബെന്‍സ് കമ്പനിയുടെ ഷാസിയാണ് മമ്മൂട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഓജസ് ഓട്ടോ മൊബൈല്‍സ് കാരവനായി രൂപാന്തരപ്പെടുത്തിയത്. ഭാരത് ബെന്‍സിന്റെ ഷാസിയില്‍ നിര്‍മിച്ചിരിക്കുന്ന കാരവന്‍ ബോഡി കോഡ് പ്രകാരം നിര്‍മിച്ച് റജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ്.

മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

12 മീറ്റര്‍ നീളമാണ് ഇതിനുള്ളത്. എആര്‍എഐയുടെ എഐഎസ് 124 കോഡ് പ്രകാരം ക്രാഷ് ടെസ്റ്റ്, റോള്‍ ഓവര്‍ ടെസ്റ്റ്, ആക്‌സിലറേഷന്‍ ടെസ്റ്റ്, മോട്ടര്‍ ടെസ്റ്റ് തുടങ്ങി നിരവധി സുരക്ഷ പരീക്ഷകള്‍ക്ക് ശേഷമാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്.

MOST READ: ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൌണ്ട് പ്രൂഫ് എന്നീ പ്രത്യേകതകളും ഈ കാരവനുണ്ട്. യാത്രയ്‌ക്കൊപ്പം വിശ്രമിക്കാനും താമസിക്കാനുമുള്ള സജ്ജീകരണം ഈ വാഹനത്തിന്റെ സവിശേഷതയാണ്. തിയറ്റര്‍ സംവിധാനത്തിനായി സൈനോജ് ടിവികളാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമുള്ളപ്പോള്‍ ഇത് ഉയര്‍ന്നുവന്ന് വാഹനത്തിനകം തീയേറ്ററായി മാറും. യമഹയുടെ തിയറ്റര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

റോള്‍സ് റോയ്‌സ് കാറുകളില്‍ കാണുന്നതുപോലുള്ള സ്റ്റാര്‍ലൈറ്റ് ഹെഡ്ലൈനര്‍ റൂഫ്‌ടോപ് ആണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. കൂടാതെ ബെഡ് റൂമില്‍ പനോരമിക് സണ്‍റൂഫുമുണ്ട്. മമ്മൂട്ടിയുടെ ഫോണുമാണ് കണക്റ്റ് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ഫീച്ചറുകള്‍ ഫോണില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

സുരക്ഷയ്ക്കായി 360 ഡിഗ്രി ക്യാമറയും നല്‍കിയിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങളും ഫോണില്‍ ലഭിക്കും. കൂടാതെ അലക്‌സ വോയിസ് സൗകര്യവും വാഹനത്തിന്റെ സവിശേഷതയാണ്. കടുംനീലയും വെള്ളയും നിറമാണ് വാഹനത്തിന്.

മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

ബെന്‍സിന്റെ OM 906 എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6373 സിസി എഞ്ചിന്‍ 235 bhp കരുത്തും 850 Nm torque ഉം സൃഷ്ടിക്കും. ഇഷ്ട നമ്പര്‍ തന്നെയാണ് താരം ഈ കാരവനും നല്‍കിയിരിക്കുന്നത്. KL 07 CU 369 ആണ് ഈ വാഹനത്തിന്റെ നമ്പര്‍.

MOST READ: 2021 ജനുവരി മുതൽ മാരുതി ജിംനി നെക്സ ഷോറൂമുകളിൽ പ്രദർശനത്തിനെത്തും

മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

ഇടക്കാലത്ത് ഈ നമ്പര്‍ സോഷ്യല്‍ മീഡിയായില്‍ വലിയ ചര്‍ച്ചകള്‍ക്ക് വരെ വഴിവെച്ചിരുന്നു. 369 എന്ന മമ്മൂട്ടിയുടെ നമ്പറാണ് ചര്‍ച്ചയ്ക്ക് പിന്നിലെ കാരണക്കാരന്‍. 369 കാറുകളുടെ ഉടമയാണോ മമ്മൂട്ടി എന്നതായിരുന്നു ചര്‍ച്ചയ്ക്ക് ആധാരം.

മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

പ്രചരിച്ചതുപോലെ മമ്മൂട്ടിയ്ക്ക് 369 കാറുകളൊന്നുമില്ല. എന്നാല്‍ കാറുമായി ബന്ധപ്പെടുത്തിയാല്‍ 369 എന്ന നമ്പറുമായി മെഗാസ്റ്റാറിന് ഒരു ബന്ധമുണ്ട്. അത് മറ്റൊന്നുമല്ല സൂപ്പര്‍ താരത്തിന്റെ കാറുകളുടെ റെജിസ്ട്രേഷന്‍ നമ്പര്‍ 369 ആണ്. അല്ലാതെ താരത്തിന്റെ കാറുകളുടെ എണ്ണമല്ല.

Image Courtesy: Ojes Automobiles And All Kerala Contract Carriages

Most Read Articles

Malayalam
English summary
Malayalam Actor Mammootty Buys A Luxurious Semi-Bullet Proof Caravan. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X