നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

രാജ്യത്ത് ഇന്ന് ഏറ്റവും ഡിമാന്റുള്ള സെഗ്മെന്റാണ് കോംപാക്‌ട് എസ്‌യുവികളുടേത്. അവിടേക്ക് ഹാച്ച്ബാക്ക് മോഡലുകളുടെ വിലയുമായി ഒരു പുതിയ അതിഥി എത്തിയത് മാത്രമേ ഓർമയുള്ളൂ. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.

നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ എന്ന നാഴികക്കല്ലാണ് മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി മറികടന്നതെന്ന് നിസാൻ ഇന്ത്യ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത്രയും നാൾ നിസാൻ എന്നു കേട്ടാൽ നെറ്റി ചുളുക്കിയിരുന്ന പലരും ഇന്ന് മോഡലിന്റെ പിന്നാലെയാണ്.

നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

കിടിലൻ ലുക്കും മികച്ച ഫീച്ചറും ചെറിയ വിലയും ഉപഭോക്താക്കളെ വാഹനത്തിലേക്ക് എത്തിക്കുകയാണ്. ഈ വർഷം ആദ്യം കൺസെപ്റ്റ് രൂപത്തിൽ പുറത്തിറക്കിയതു മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട മാഗ്നൈറ്റ് 2020 ഡിസംബർ രണ്ടിനാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്.

MOST READ: ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

4.99 ലക്ഷം രൂപയുടെ നിസാൻ മാഗ്നൈറ്റിന്റെ അവതരണം പ്രഖ്യാപിച്ചത്. എട്ട് നിറങ്ങളിലായി നാല് വേരിയന്റുകളിൽ മോഡൽ ലഭ്യമാണ്. എന്നാൽ പുതുവർഷമാവുന്നതോടെ എസ്‌യുവിക്കായുള്ള പ്രാരംഭ വില 5.54 ലക്ഷം രൂപയായി ഉയരുമെന്ന് കമ്പനി വ്യക്മതാക്കിയിട്ടുണ്ട്.

നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

രണ്ട് പെട്രോൾ എഞ്ചിനാണ് നിസാൻ എസ്‌യുവിയുടെ ഹൃദയം. അതിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോചാർജ്ഡ് പെട്രോൾ എന്നിവയാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക. അഞ്ച് സ്പീഡ് മാനുവൽ ഒരു സിവിടി യൂണിറ്റ് ഓപ്ഷൻ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: 2020-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച 5 എസ്‌യുവികള്‍

നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

ഇന്ത്യയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, വരാനിരിക്കുന്ന റെനോ കിഗർ എന്നിവയുമായാണ് നിസാൻ മാഗ്നൈറ്റ് മാറ്റുരയ്ക്കുന്നത്.

നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

എന്നാൽ ഈ സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ പരിപാലനച്ചെലവാണ് മാഗ്നൈറ്റിനെ വ്യത്യസ്‌തമാക്കുന്ന മറ്റൊരു പ്രധാന ഘടകം. വാഹനത്തിന് മെയിന്റനൻസ് ചെലവായി കിലോമീറ്ററിന് വെറും 29 പൈസയാണ് (50,000 കിലോമീറ്റർ വരെ) മുടക്കേണ്ടി വരികയെന്നാണ് നിസാന്റെ വാദം.

MOST READ: ഇന്റീരിയര്‍ ഫീച്ചറുകള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

മാഗ്നൈറ്റ് രണ്ട് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് നിരത്തിലെത്തുന്നത്. ഇത് അഞ്ച് വർഷം വരെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ നീട്ടാനും കഴിയും.

നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

രാജ്യമെമ്പാടുമുള്ള മുഴുവൻ നെറ്റ്‌വർക്കിലുടനീളം നിരവധി ലേബർ ഫ്രീ സേവനങ്ങളും ഉപഭോക്താക്കൾക്കായി നിസാൻ ഒരുക്കിയിട്ടുണ്ട്. അങ്ങനെ മികച്ച ഉടമസ്ഥാവകാശമാണ് നിസാൻ വാഗ്ദാനം ചെയ്യുന്നത്. വാഹനം സ്വന്തമാക്കിയാലും സർവീസ് ഉൾപ്പടെയുള്ള കാര്യങ്ങളും മികച്ചതാക്കാൻ ജാപ്പനീസ് ബ്രാൻഡ് ശ്രമിച്ചിട്ടുണ്ട്.

നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

കോംപാക്ട് എസ്‌യുവി അവതരിപ്പിക്കുന്നതിനുമുമ്പ് തന്നെ നിസാൻ ഇന്ത്യയിലുടനീളം പുതിയ 50 ടച്ച്‌പോയിന്റുകൾ ചേർത്ത് സെയിൽസ്-സർവീസ് ശൃംഖല വിപുലീകരിച്ചിരുന്നു. രാജ്യത്തൊട്ടാകെയുള്ള 30 സേവനങ്ങളും 20 സെയിൽസ് ഡീലർഷിപ്പുകളും ഇതിൽ ഉൾപ്പെടുന്നു.

നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

നിസാൻ ഇന്ത്യയുടെ ഭാവി അങ്കലാപ്പിലായ സാഹചര്യത്തിലാണ് മാഗ്നൈറ്റ് കമ്പനിക്ക് പുതുജീവൻ ഏകിയത്. ഈ വിജയത്തോടെ രാജ്യത്ത് പുതിയ മോഡുകളെ കൂടി കമ്പനി ഭാവിയിൽ അവതരിപ്പിക്കുമെന്ന് ഉറപ്പാണ്.

Most Read Articles

Malayalam
English summary
Nissan Magnite Surpassed 15,000 Bookings In 15 Days. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X