നിസ്സാൻ തങ്ങളുടെ പുതിയ കോംപാക്ട്-എസ്‌യുവി, മാഗ്നൈറ്റ് ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വർഷമാണ് അവതരിപ്പിച്ചത്. 4.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്-ഷോറൂം വിലയിലെത്തിയ നിസാൻ മാഗ്നൈറ്റ് തൽക്ഷണം വിപണിയിൽ വലിയ വിജയമായി മാറുകയായിരുന്നു. നിലവിൽ ബ്രാൻഡിനെ ഇന്ത്യൻ വിപണിയിൽ ശക്തമായി പിന്തുണയ്ക്കുന്ന മോഡലാണിത്.