പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

കഴിഞ്ഞ വർഷം ഡിസംബറിലാണ് നിസാൻ മാഗ്നൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ചെറിയ ക്രോസ്ഓവർ ഇതിനകം തന്നെ ജാപ്പനീസ് കാർ നിർമ്മാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി.

പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

വാഹനത്തിന്റെ ജനപ്രീതി ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്, തെരഞ്ഞെടുത്ത വേരിയന്റുകൾക്കായി കാത്തിരിപ്പ് കാലയളവ് ആറ് മാസം വരെ നീളുന്നു. മാഗ്നൈറ്റ് താരതമ്യേന പുതിയ വാഹനമാണെങ്കിലും, ഇതിന്റെ പരിഷ്കരിച്ച ഉദാഹരണങ്ങൾ ഇതിനകം തന്നെ ഓൺലൈനിൽ പോപ്പ് അപ്പ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

ഒരു ബജറ്റ് വാഹനമായതിനാൽ, നിസാൻ മാഗ്നൈറ്റിന്റെ ഇന്റീരിയർ അത്ര ശ്രദ്ധേയമല്ല. ഇവിടെ വിപുലമായ പരിഷ്‌ക്കരിച്ച ഇന്റീരിയർ ഫീച്ചർ ചെയ്യുന്ന ഒരു കസ്റ്റമൈസ്ഡ് മാഗ്നൈറ്റിന്റെ ഒരു പ്രീമിയം മേക്ക് ഓവറാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

ഇതൊരു മാഗ്നൈറ്റ് ബേസ് XE വേരിയന്റാണ്. ഷാ കാർ ഡെക്കോർ എന്ന സ്ഥാപനമാണ് ഇത് കസ്റ്റമൈസ് ചെയ്തിരിക്കുന്നത്. ക്യാബിന് ഒരു ചെറി റെഡ്, ബ്ലാക്ക് കളർ തീം ലഭിക്കുന്നു, കൂടാതെ ഡോർ പാനലുകളിലും ഡാഷ്‌ബോർഡിലും ലെതർ ഉദാരമായി ഉപയോഗിച്ചിരിക്കുന്നു.

പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

സീറ്റുകളിൽ ലെതർ കവറുകളും ആംബിയന്റ് ക്യാബിൻ ലൈറ്റിംഗും ചേർത്തിട്ടുണ്ട്. സ്റ്റിയറിംഗ് വീൽ ലെതർ കൊണ്ട് പൊതിഞ്ഞ് ഫോക്സ് കാർബൺ-ഫൈബർ ഇൻസേർട്ടുകൾ അവതരിപ്പിക്കുന്നു.

പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

യൂണിവേർസൽ സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകളും വാഹനത്തിൽ ചേർത്തിരിക്കുന്നു. റിവേർസ് പാർക്കിംഗ് ക്യാമറയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇതിൽ ഒരുക്കിയിരിക്കുന്നു.

പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

മുൻ നിരയിലെ സെൻട്രൽ ആംറെസ്റ്റ് ലെതർ കൊണ്ട് പൊതിഞ്ഞതാണ്, കൂടാതെ ഡോർ ആംസ്ട്രെസ്റ്റുകളിലും അകത്തെ ഡോർ ഹാൻഡിലുകൾക്ക് ചുറ്റുമായും ഗിയർ ലിവർ ചുറ്റിലും ഫോക്സ് കാർബൺ-ഫൈബർ ഇൻസേർട്ടുകൾ ഉണ്ട്.

പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

7D ഫ്ലോർ മാറ്റുകളും ഇതിൽ ചേർത്തു. ഈ പരിഷ്കരിച്ച മാഗ്നൈറ്റിന്റെ ഇന്റീരിയർ പോർഷെ വാഹനങ്ങളായ കയീൻ, മക്കാൻ എന്നിവയോട് സാമ്യമുള്ളതാണ്, പ്രത്യേകിച്ച് റെഡ് വർണ്ണ സ്കീമും വൈഡ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുന്നു.

പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

ഈ വാഹനത്തിൽ കുറച്ച് എക്സ്റ്റീരിയർ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മുന്നിൽ ഓഫ് മാർക്കറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളാണ്, കൂടാതെ ഫ്രണ്ട് ഗ്രില്ലിലും ഫോഗ് ലാമ്പ് ഹൗസിംഗുകളിലും റെഡ് ഹൈലൈറ്റുകൾ ഒരുക്കിയിരിക്കുന്നു. റൂഫ്, പില്ലറുകൾ, ORVM- കൾ എന്നിവയ്ക്ക് ഒരു പിയാനോ ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു, ഒപ്പം ബ്ലാക്ക് നിറമുള്ള, റൂഫിൽ ഘടിപ്പിച്ച സ്‌പോയിലറും കാണാം.

റെഡ് ബ്രേക്ക് ക്യാലിപ്പറുകളും റെഡ് ഹൈലൈറ്റുകൾക്കൊപ്പം16 ഇഞ്ച് പുതിയ മെഷീൻ കട്ട് അലോയി വീലുകളും കാറിന് ലഭിക്കും. പഡിൽ ലാമ്പുകൾ, എൽഇഡി സൈഡ് ഇൻഡിക്കേറ്ററുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന എന്നിവയും ഇതിൽ ചേർത്തിരിക്കുന്നു. ഈ മോഡിഫിക്കേഷനുകളുടെ കൃത്യമായ വിലകൾ അറിയില്ല.

Most Read Articles

Malayalam
English summary
Customized Nissan Magnite With New Interior And Exterior Highlights. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X