ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

ഇന്ത്യയിൽ നിന്നും നിസാൻ പിൻമാറാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ നിറഞ്ഞ സാഹചര്യത്തിലാണ് ഒരു പുത്തൻ കോംപാ‌ക്‌ട് എസ്‌യുവിയുമായി ബ്രാൻഡ് കളത്തിലിറങ്ങുന്നത്. മാഗ്നൈറ്റ് എന്ന മോഡലിന്റെ വരവോടെ കമ്പനിയുടെ മുഖംതന്നെ മാറി.

ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

പണ്ട് വിൽപ്പനയില്ലാതെ മൊത്തം അനിശ്ചിതത്വത്തിൽ നിന്നിരുന്ന ഡീലർഷിപ്പിൽ ഇന്ന് വൻജനത്തിരക്കാണ്. മറ്റൊന്നുമല്ല മാഗ്നൈറ്റ് വന്നതോടെ നിസാന്റെ രാശി തെളിഞ്ഞെന്നു സാരം. കാഴ്ച്ചയിലെ പുതുമയും ഫീച്ചർ സമ്പന്നവുമായത് വാഹനത്തെ ജനഹൃദയങ്ങളിലേക്ക് വേഗം എത്തിച്ചു.

ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

അവരുടെ സമീപകാല വിൽപ്പനയനുസരിച്ച് മാഗ്നൈറ്റ് തീർച്ചയായും നിസാൻ ഇന്ത്യക്ക് പുതുജീവനാണ് സമ്മാനിച്ചത്. ഒരു മാസത്തിൽ നൂറുകണക്കിന് കാറുകൾ മാത്രം വിറ്റിരുന്ന സാഹചര്യത്തിൽ നിന്ന് ഇന്നത് 4,000 യൂണിറ്റുകളായി മാറി.

MOST READ: ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

ഇപ്പോൾ മാഗ്നൈറ്റിന്റെ ഉത്പാദനം 11,000 യൂണിറ്റ് പിന്നിട്ടിരിക്കുകയാണെന്ന് നിസാൻ പ്രഖ്യാപിച്ചിരിക്കുകയാണ്. റെനോ കാറുകൾ ഉത്പാദിപ്പിക്കുന്ന അതേ പ്ലാന്റിൽ നിന്നാണ് ജാപ്പനീസ് ബ്രാൻഡ് ഈ നേട്ടം കൊയ്തിരിക്കുന്നത്.

ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

എന്നാൽ മാഗ്നൈറ്റിനായുള്ള കാത്തിരിപ്പ് കാലയളവ് ചിലരെയെങ്കിലും നിരാശരാക്കുന്നുണ്ട്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ഇത് 10 മാസം വരെ നീളുന്നു. എന്നിരുന്നാലും 2020 ഡിസംബറില്‍ വിപണിയിലെത്തിയതു മുതല്‍ മികച്ച ജനപ്രീതിയാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

MOST READ: വിൽപ്പന വേറെ ലെവൽ; സെയിൽസ് ചാർട്ടിൽ മൂന്നാം സ്ഥാനം നേടി ടാറ്റ

ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

മാഗ്നൈറ്റിന്റെ 11,000 യൂണിറ്റ് ഉത്പാദനമെന്ന നാഴികക്കല്ല് 100 ദിവസത്തിനുള്ളിൽ പുറത്തിറക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് റെനോ-നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ സി‌ഇ‌ഒയ ബിജു ബലേന്ദ്രൻ പറഞ്ഞു.

ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

വിപണിയിലെ അമിതമായ ആവശ്യം നിറവേറ്റുന്നതിനായി 3-ഷിഫ്റ്റ് ഉത്പാദനം സുസ്ഥിരമാക്കാൻ പ്ലാന്റിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്‌യുവി അവതരിപ്പിച്ചതിനുശേഷം നാളിതുവരെ 40,000-ത്തിൽ അധികം ബുക്കിംഗ് ലഭിച്ചതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

MOST READ: സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

XE, XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് മാഗ്നൈറ്റ് വിപണിയിൽ എത്തുന്നത്. 5.49 ലക്ഷം മുതൽ 9.59 ലക്ഷം രൂപയാണ് വരെയാണ് ഈ കോംപാക്‌ട് എസ്‌യുവിയുടെ വില എന്നതും വിജയത്തിനു പിന്നിലെ മറ്റൊരു രഹസ്യമാണ്.

ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

എന്നാൽ 2021 ഏപ്രിൽ ഒന്നു മുതൽ വില വീണ്ടും വർധിക്കുമെന്ന് നിസാൻ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടര്‍ബോചാര്‍ജ്ഡ് 1.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുമായാണ് നിസാന്‍ മാഗ്‌നൈറ്റ് നിരത്തിലെത്തുന്നത്.

ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ASEAN NCAP ക്രാഷ് ടെസ്റ്റില്‍ വാഹനം 4 സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കിയിരുന്നു. CMF-A+ പ്ലാറ്റ്ഫോമില്‍ അധിഷ്ഠിതമായ മാഗ്നൈറ്റ് നിരവധി സുരക്ഷാ സവിശേഷതകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

അതിൽ ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഡ്യുവല്‍ എയര്‍ബാഗുകള്‍, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍മാര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് എന്നിവയെല്ലാം നിസാൻ ഒരുക്കിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Nissan Magnite Reached 10,000 Units Production Milestone In 100 Days. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X