കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

ലോഞ്ച് ചെയ്തതു മുതല്‍, ഇന്ത്യയില്‍ നിസാന്‍ എന്ന ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ വലിയൊരു പങ്കുവഹിച്ച മോഡലാണ് മാഗ്നൈറ്റ്. അക്കാലത്ത് ഏറ്റവും താങ്ങാനാവുന്ന സബ്-കോംപാക്ട് എസ്‌യുവിയായി പുറത്തിറക്കിയ നിസാന്, വാഹത്തില്‍ ഇതുവരെ 78,000 ബുക്കിംഗുകള്‍ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

രാജ്യത്ത് നിര്‍മിച്ച് വിവിധ വിപണികളിലേക്ക് കയറ്റി അയച്ചും വാഹനത്തിന്റെ ജനപ്രീതി ഉയര്‍ത്തികൊണ്ടിരിക്കുകയാണ് കമ്പനി. ചെന്നൈയിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് 15 രാജ്യങ്ങളിലേക്ക് മോഡല്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ഇതുവരെ 42,000 യൂണിറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അറിയിച്ചു.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

നിസാന്‍ മാഗ്നൈറ്റ് ഇന്ത്യയ്ക്കായി മാത്രമല്ല, മറ്റ് വളര്‍ന്നുവരുന്ന വിപണികളിലും വികസിപ്പിച്ചെടുത്ത വാഹന നിര്‍മാതാക്കളുടെ ഒരു ഗെയിം ചേഞ്ചറാണ്. സബ്-കോംപാക്ട് എസ്‌യുവി അതിന്റെ ആദ്യ വര്‍ഷത്തെ വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും വാഹന നിര്‍മാതാവിന് നല്ല പ്രതിമാസ വില്‍പ്പന നേടിക്കൊടുക്കുകയും ചെയ്യുന്നു.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

2020 ഡിസംബറില്‍ ലോഞ്ച് ചെയ്തതിനുശേഷം ഈ മോഡലിന് ഇന്ത്യയില്‍ 78,000-ലധികം ബുക്കിംഗുകള്‍ വാഹന നിര്‍മാതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും നിസാന്‍ അറിയിച്ചു. നിസാന്‍ നെക്സ്റ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്ലാനിന് കീഴില്‍ പുറത്തിറക്കുന്ന ആദ്യത്തെ ആഗോള ഉല്‍പ്പന്നമാണ് മാഗ്‌നൈറ്റ്.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

'മാഗ്‌നൈറ്റ് ഒരു അസാധാരണ കാറാണ്, കൂടാതെ നിസാന്‍ രൂപകല്‍പ്പനയ്ക്കും എഞ്ചിനീയറിംഗിനും ഒപ്പം ഇന്ത്യന്‍ നിര്‍മ്മാണത്തിന്റെ ശക്തിയും വൈദഗ്ധ്യവും ഒരു മികച്ച പ്രദര്‍ശനമാണ് ഈ വാഹനമെന്നാണ് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ്, ഓഷ്യാനിയ മേഖലകള്‍ക്കായുള്ള നിസാന്‍ ചെയര്‍പേഴ്സണ്‍ ഗില്ലൂം കാര്‍ട്ടിയര്‍ പറഞ്ഞത്.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

കൂടുതല്‍ വിപണികളിലെ ഉപഭോക്താക്കള്‍ക്ക് മാഗ്നൈറ്റ് സ്വന്തമാക്കാന്‍ കഴിയുമെന്നതില്‍ സന്തോഷമുണ്ട്. ശക്തവും അതുല്യവുമായ 'നിസാന്‍' ഐഡന്റിറ്റിയോടെ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ നിസാന്റെ നൂതന സമീപനത്തിന്റെ മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്ന നിസാന്റെ തത്ത്വചിന്തയുടെ യഥാര്‍ത്ഥ പ്രതിഫലനമാണ് മാഗ്‌നൈറ്റ് എന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് സിനാന്‍ ഓസ്‌കോക്ക് പറഞ്ഞു.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

ലോകമെമ്പാടുമുള്ള 15 വിപണികളിലേക്ക് 'ബിഗ്, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍' നിസാന്‍ മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നു. മികച്ച ഡിസൈന്‍, പ്രകടനം, മൂല്യം എന്നിവയുടെ സാര്‍വത്രിക ആകര്‍ഷണം ഇത് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

തമിഴ്നാട്ടിലെ ഒറഗഡത്തുള്ള റെനോ-നിസാന്‍ പ്ലാന്റിലാണ് നിസാന്‍ മാഗ്നൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. മാഗ്നൈറ്റിന്റെ ആഗോള ഉല്‍പ്പാദന കേന്ദ്രമാണ് ഇന്ത്യന്‍ പ്ലാന്റ്.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

കയറ്റുമതി ആദ്യം ദക്ഷിണാഫ്രിക്കയിലേക്കും ഇന്തോനേഷ്യയിലേക്കും ആരംഭിച്ചു, അത് പിന്നീട് നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ബ്രൂണെ, ഉഗാണ്ട, കെനിയ, സീഷെല്‍സ്, മൊസാംബിക്ക്, സാംബിയ, മൗറീഷ്യസ്, ടാന്‍സാനിയ, മലാവി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

കൊവിഡ്-19 വെല്ലുവിളികളും സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യവും അവഗണിച്ച് കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ 42,000 മാഗ്നൈറ്റ് എസ്‌യുവികള്‍ നിര്‍മ്മിച്ചതായി നിസാന്‍ പറയുന്നു. കമ്പനി ഇതുവരെ 6,344 യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചപ്പോള്‍ ഭൂരിഭാഗം വാല്യങ്ങളും ആഭ്യന്തര വില്‍പ്പനയാണ് സംഭാവന ചെയ്തത്.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് മാഗ്‌നൈറ്റ് പുറത്തിറക്കിയത് - 1.0 ലിറ്റര്‍ B4D നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ HRA0 ടര്‍ബോ-പെട്രോള്‍. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ യൂണിറ്റും ഏറെ പ്രശംസ നേടിയ XTronic CVT ഗിയര്‍ബോക്‌സും ഓഫറിലുണ്ട്.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

XTronic CVT ഗിയര്‍ബോക്സുമായി ജോടിയാക്കിയ ടര്‍ബോ എഞ്ചിന്‍ പലരും തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, മാഗ്നൈറ്റിന്റെ വിജയത്തിന്റെ വലിയൊരു ഭാഗം അതിന്റെ ആകര്‍ഷകമായ വിലയും അതിന്റെ സ്പോര്‍ട്ടി ബാഹ്യ രൂപവുമാണ്. ലോഞ്ച് ചെയ്യുമ്പോള്‍, അടിസ്ഥാന വേരിയന്റിന് 5 ലക്ഷം രൂപയില്‍ താഴെ (എക്‌സ് ഷോറൂം) വില ഉണ്ടായിരുന്നു. നിലവില്‍, മാഗ്നൈറ്റിന് 5.76 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പോര്‍ട്ടി അലോയ്കള്‍, ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിന്‍ എന്നിവയും മാഗ്നൈറ്റിന്റെ വിജയത്തെ തുടര്‍ന്നും സഹായിക്കുന്നു.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

ഇന്ത്യയ്ക്ക് പുറത്തുള്ള ടേക്കര്‍മാരെ കണ്ടെത്താന്‍ കാറിനെ സഹായിക്കുന്നതും ഈ ഘടകങ്ങളായിരിക്കാം. നിസാന്‍ മാഗ്നൈറ്റ്, നിസാന്റെ മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്ന തത്ത്വചിന്തയുടെ യഥാര്‍ത്ഥ പ്രതിഫലനമാണെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റ് സിനാന്‍ ഓസ്‌കോക്ക് പറഞ്ഞു.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

നിലവില്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ഉഗാണ്ട, കെനിയ, സീഷെല്‍സ്, സാംബിയ, മൗറീഷ്യസ് തുടങ്ങിയ ദക്ഷിണേഷ്യന്‍, ആഫ്രിക്ക മേഖലയിലെ രാജ്യങ്ങളിലേക്കാണ് നിസാന്‍ മാഗ്‌നൈറ്റ് കയറ്റുമതി ചെയ്യുന്നത്.

കയറ്റുമതി 15 രാജ്യങ്ങളിലേക്ക്; 78,000 യൂണിറ്റും പിന്നിട്ട് Nissan Magnite-ന്റെ ബുക്കിംഗ്

ഇന്ത്യയില്‍, കിയ സോനെറ്റ്, റെനോ കൈഗര്‍, ഹ്യുണ്ടായി വന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, മഹീന്ദ്ര XUV300 എന്നിവയ്ക്കെതിരെയാണ് മാഗ്നൈറ്റ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Friday, January 28, 2022, 19:56 [IST]
English summary
Nissan expands magnite exports to 15 countries bookings cross 78 000 units details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X