Just In
- 4 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 5 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 5 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 6 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Finance
മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം ഉയർത്തണം: നിർമാണ കമ്പനിയുമായി കൈകോർത്ത് എംജി മോട്ടോർ
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Movies
ആദ്യ ദിവസം മുതല്‍ മെന്റല്‍ ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്, കിടിലത്തിനെതിരെ ഡിംപല്‍ ഭാല്‍
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു ഭാഗ്യശാലിക്ക് മാഗ്നൈറ്റ് ഫ്രീ; വാലന്റൈൻസ് ഡേ പ്രോഗ്രാമിലെ 100 വിജയികളെ പ്രഖ്യാപിച്ച് നിസാൻ
നിസാൻ മാഗ്നൈറ്റിന് വിപണിയിൽ വളരെ ആവശ്യക്കാർ ഏറിയതിനാൽ കാറിന് നിലവിൽ മാസങ്ങളുടെ കാത്തിരിപ്പ് കാലയളവുണ്ട്.

ഉപഭോക്താക്കളെ എൻഗേജ്ഡാക്കി ഇരുത്തുന്നതിനായി, വാഹനം ബുക്ക് ചെയ്യുകയും ഫെബ്രുവരിയിൽ ഡെലിവറിക്ക് കാത്തിരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കൾക്കായി നിസാൻ വാലന്റൈൻസ് ഡേ പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു. മത്സരത്തിൽ 100 വിജയികളെ കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്, ഇവരിൽ ഒരാൾക്ക് കാർ സൗജന്യമായി ലഭിക്കും.

നിസാന്റെ പ്രഖ്യാപനമനുസരിച്ച്, ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ശ്രീ സൗരഭ് ഭട്ടാചാര്യയ്ക്ക് തന്റെ പുതിയ നിസാൻ മാഗ്നൈറ്റിന് 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

മധ്യപ്രദേശിലെ അഷ്ടയിൽ നിന്നുള്ള പ്രേം സിംഗ് ഹരിവൻഷി, ബറേലിയിൽ നിന്നുള്ള രാമൻ സിംഗ്, ഔറംഗാബാദിൽ നിന്നുള്ള ഗണേഷ് ദോയിഫോഡ്, മൊഹാലിയിൽ നിന്നുള്ള ബസന്ത് കുമാർ ബൻസാൽ, ബാംഗ്ലൂരിൽ നിന്നുള്ള ഗോകുലനാഥ് ജയകുമാർ, രംഗറെഡ്ഡിയിൽ നിന്നുള്ള മൊഹ്‌സിൻ ഷരീഫ്, ഹൈദരാബാദ് സ്വദേശിയായ അഫ്ദർ അഹമ്മദ് ഷെയ്ഫ്, പശ്ചിമ ഗോദാവരിയിൽ നിന്നുള്ള മന്ദ ബ്രാഹ്മണന്ദ റാവു എന്നിവർ ഒരു വേരിയന്റ് അപ്പ്ഗ്രേഡ് നേടി.

ബാക്കി വിജയികളെ നിസാൻ ഇന്ത്യ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. അടുത്ത കുറച്ച് നാളത്തേക്ക്, എല്ലാ മാസവും പുതിയ നിസാൻ മാഗ്നൈറ്റിനായി കാത്തിരിക്കുന്ന 100 ഉപഭോക്താക്കളെ ബ്രാൻഡ് തെരഞ്ഞെടുക്കും.
MOST READ: ഹ്യുണ്ടായിയുടെ പുതിയ അൽകാസർ 7-സീറ്റർ എസ്‌യുവി ഏപ്രിൽ ആറിന് ഇന്ത്യയിൽ അവതരിപ്പിക്കും

വിജയികൾക്ക് എന്ത് ലഭിക്കും എന്നതിന്റെ വിശദാംശങ്ങൾ ഇതാ:
* 1 ഉപഭോക്താവിന് - എക്സ്-ഷോറൂം വിലയുടെ 100 ശതമാനം ക്യാഷ്ബാക്ക്
* 8 ഉപയോക്താക്കൾക്ക് - ബുക്ക് ചെയ്ത വേരിയന്റിൽ നിന്ന് ഒരു വേരിയന്റ് അപ്പ്ഗ്രേഡ്
* 25 ഉപയോക്താക്കൾക്ക് - ഒരു വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി
* 66 ഉപഭോക്താക്കൾക്ക് - രണ്ട് വർഷം / 20,000 കിലോമീറ്റർ മെയിന്റനൻസ് പാക്കേജ്

പുതിയ നിസാൻ മാഗ്നൈറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, വലിയ, ബോൾഡ്, ബ്യൂട്ടിഫുൾ, കരിസ്മാറ്റിക് എസ്‌യുവി ഓടിക്കാൻ ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവരുടെ കാത്തിരിപ്പ് മൂല്യവത്താക്കുന്ന വാലന്റൈൻസ് പ്രോഗ്രാമിലെ 100 വിജയികൾക്കും നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ അഭിനന്ദനങ്ങൾ അറിയിച്ചു.

വ്യവസായത്തിലെ സെമികണ്ടക്ടർ ക്ഷാമത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും നിസാൻ അറിയിച്ചു. കാത്തിരിപ്പ് കാലയളവ് വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്.

നിസാൻ ഇന്ത്യ തങ്ങളുടെ പ്ലാന്റിൽ ആയിരത്തോളം ജോലിക്കാരെ നിയമിച്ച് മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിച്ചു, കൂടാതെ 500 -ൽ അധികം ജീവനക്കാർ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പ് ശൃംഖലയിൽ ജോലി ചെയ്യുന്നു.

നിസാൻ മാഗ്നൈറ്റിന്റെ വില ആരംഭിക്കുന്നത് 5.49 ലക്ഷം രൂപ മുതലാണ്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിവയാണ് നിസാൻ നിലവിൽ മാഗ്നൈറ്റിൽ വാഗ്ദാനം ചെയ്യുന്നത്.

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പരമാവധി 72 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഉപയോഗിച്ച് മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 99 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ചാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. റെനോ കൈഗറിനും റെനോ ട്രൈബറിനും അടിവരയിടുന്ന CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണിത്.