Just In
- 3 min ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 59 min ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- 1 hr ago ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
- 3 hrs ago ഇത് ശരിക്കും ഇവി വിപ്ലവം! റേഞ്ച് ആശങ്കയ്ക്ക് ബൈബൈ; വെറും 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും ഷവോമിയുടെ കാർ
Don't Miss
- Movies പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുന്ന സ്ത്രീകളുണ്ട്, എനിക്ക് ആ പണം വേണ്ട!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
2021 ഡെസേർട്ട് സ്ലെഡ്, സ്ക്രാംബ്ലർ നൈറ്റ്ഷിഫ്റ്റ് മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി ഡ്യുക്കാട്ടി
അപ്ഡേറ്റ് ചെയ്ത 2021 ഡെസേർട്ട് സ്ലെഡ്, സ്ക്രാംബ്ലർ നൈറ്റ്ഷിഫ്റ്റ് എന്നിവ ഡ്യുക്കാട്ടി ഇന്ത്യ പുറത്തിറക്കി. ഇവയ്ക്ക് യഥാക്രമം 10.89 ലക്ഷം രൂപയും, 9.80 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.
നൈറ്റ്ഷിഫ്റ്റ് ലൈനപ്പിന് ഒരു പുതിയ കൂട്ടിച്ചേർക്കലാണ്, മാത്രമല്ല വ്യത്യസ്ത മോഡലുകളുടെ ഒരു മിശ്രിത പാക്കേജാണിത്. ആഗോള സ്ക്രാംബ്ലർ പോർട്ട്ഫോളിയോയിൽ ഇത് സ്ക്രാംബ്ലർ കഫെ റേസർ, ഫുൾ ത്രോട്ടിൽ മോഡലുകൾ മാറ്റിസ്ഥാപിച്ചു.
1100 സ്പോർട്ട് പ്രോയിൽ നിന്നുള്ള ഫ്ലാറ്റ് ഹാൻഡിൽബാർ, കഫെ റേസറിലുള്ളവയെ അനുസ്മരിപ്പിക്കുന്ന ബാർ-എൻഡ് റിയർവ്യൂ മിററുകൾ, ഫുൾ ത്രോട്ടിൽ നിന്ന് കടമെടുത്ത നമ്പർ പ്ലേറ്റുകൾ, പുതിയ ബെഞ്ച് സീറ്റ്, സ്പോക്ക്ഡ് വീലുകൾ എന്നിവയുമായാണ് ഇത് വരുന്നത്.
MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ റാങ്ലര്‍ അവതരണം വൈകും; പുതിയ തീയതി വെളിപ്പെടുത്തി ജീപ്പ്
ബ്ലാക്ക്-ഔട്ട് തീം വഹിക്കുന്ന ഡ്യുക്കാട്ടി സ്ക്രാംബ്ലർ നൈറ്റ്ഷിഫ്റ്റ് 18 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ വീലുകളിൽ പ്രവർത്തിക്കുന്നു. 2021 ഡ്യുക്കാട്ടി സ്ക്രാംബ്ലർ നൈറ്റ്ഷിഫ്റ്റ് അപ്പീലിൽ ലളിതമാണ്, കൂടാതെ കറുത്ത തീം ഒരു പ്രീമിയം വൈബ് നൽകുന്നു.
എൽഇഡി ഹെഡ്ലാമ്പിനൊപ്പം അഗ്രസ്സീവ് ബ്ലാക്ക് എക്സ്ഹോസ്റ്റ് സിസ്റ്റവും ബൈക്കിന് ലഭിക്കുന്നു. 803 സിസി എയർ-കൂൾഡ് L-ട്വിൻ എഞ്ചിനാണ് ഡ്യുക്കാട്ടി ഡിസേർട്ട് സ്ലെഡിന്റെ ഹൃദയം. 8,250 rpm -ൽ 73 bhp കരുത്തും 5,750 rpm -ൽ 66 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.
MOST READ: 'റേസിംഗ് ത്രിൽ അൺലിഷഡ്' കൂടുതൽ സ്പോർട്ടിയറായി ബജാജ് പൾസർ RS200; പരസ്യ വീഡിയോ കാണാം
2021 ഡ്യുക്കാട്ടി ഡെസേർട്ട് സ്ലെഡ് പഴയകാല സ്ക്രാംബ്ലർ മോഡലുകൾക്ക് ആദവ് അർപ്പിക്കുന്നു, 1980 -കളിലെ എൻഡ്യൂറോ മോട്ടോർസൈക്കിളുകളെ അനുസ്മരിപ്പിക്കുന്ന പുതിയ സ്പാർക്കിംഗ് ബ്ലൂ ലിവറി ഇതിന് ലഭിക്കുന്നു.
തികച്ചും വിന്റേജ് അപ്പീലിനൊപ്പം, ഓഫ്-റോഡിംഗിന്റെ മെച്ചപ്പെടുത്തലിനായി മോട്ടോർസൈക്കിൾ ആധുനിക സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്നു.
സവിശേഷതകളുടെ പട്ടികയിൽ ഉയർന്ന ഫെൻഡർ, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ റിംമ്മുകൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെൻഷൻ, ആന്റി സ്ലിപ്പ് ലൈനിംഗുള്ള പുതിയ സീറ്റ് തുടങ്ങിയവ ഉൾപ്പെടുന്നു.
ഇലക്ട്രോണിക് എയിഡ് പാക്കേജിൽ കോർണറിംഗ് ABS, ജർണി, ഓഫ്-റോഡ് റൈഡിംഗ് മോഡുകൾ അടങ്ങിയിരിക്കുന്നു. സസ്പെൻഷനെ സംബന്ധിച്ചിടത്തോളം, ഫോർക്കുകൾ പൂർണ്ണമായും ക്രമീകരിക്കാവുന്നതാണ്, കൂടാതെ പ്രീലോഡിനും റീബൗണ്ടിനുമായി ഷോക്കുകൾ ക്രമീകരിക്കാൻ കഴിയും.
MOST READ: ഹ്യുണ്ടായിയുടെ പുതിയ അൽകാസർ 7-സീറ്റർ എസ്യുവി ഏപ്രിൽ ആറിന് ഇന്ത്യയിൽ അവതരിപ്പിക്കും
നാല് പിസ്റ്റൺ കാലിപ്പറുള്ള 330 mm ഫ്രണ്ട് ഡിസ്കും സിംഗിൾ പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുള്ള 245 mm ഡിസ്കും ബ്രേക്കിംഗ് ഡ്യൂട്ടിക്കായി ഉപയോഗിക്കുന്നു.