പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ മികച്ച വില്‍പ്പനയാണ് കൈവരിക്കുന്നതെന്ന് വ്യക്തമാക്കി ഒഖിനാവ. വില്‍പ്പന കണക്കുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, മൊത്തം വോള്യങ്ങള്‍ ഇപ്പോഴും കുറവാണ്.

പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

നിലവില്‍ പെട്രോളിന് വില വര്‍ധിച്ചതാണ് ഉപഭോക്താക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പത്. മിക്ക നഗരങ്ങളിലും പെട്രോള്‍ വില ഒരു ലിറ്ററിന് 100 രൂപയോട് അടുക്കുകയാണ്. ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്കും ഇത് ഒരു പ്രശ്നമാണ്.

പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

കഴിഞ്ഞ പാദത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവാണ് ഒഖിനാവ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ധനവില ഉയരുന്നതാണ് കമ്പനി ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വില്‍പ്പന മാത്രമല്ല, ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി അന്വേഷണങ്ങളും വര്‍ദ്ധിച്ചുവരുന്നു, ഇത് വരാനിരിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് 3 മടങ്ങ് വര്‍ദ്ധനവിന് അടുത്താണ്.

MOST READ: ഹ്യുണ്ടായിയുടെ പുതിയ അൽകാസർ 7-സീറ്റർ എസ്‌യുവി ഏപ്രിൽ ആറിന് ഇന്ത്യയിൽ അവതരിപ്പിക്കും

പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയിലെ ഇവി മേഖല അതിവേഗം വളരുകയാണെന്നും, ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി സംരംഭങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണെന്ന് ഒഖിനാവ എംഡിയും സ്ഥാപകനുമായ ജീതേന്ദര്‍ ശര്‍മ പറയുന്നു.

പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

അടുത്തിടെയുള്ള ഇന്ധനവില വര്‍ദ്ധനവ് ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങള്‍ പോലുള്ള ഇതര ഓപ്ഷനുകള്‍ക്കായി പ്രേരിപ്പിച്ചു. ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുകയും ഐസിഇ എഞ്ചിന് തുല്യമായ ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ റാങ്ലര്‍ അവതരണം വൈകും; പുതിയ തീയതി വെളിപ്പെടുത്തി ജീപ്പ്

പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

പെട്രോള്‍ വില ലിറ്ററിന് 100 രൂപയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഡിമാന്‍ഡ് പോസിറ്റീവ് വര്‍ദ്ധനവ് കാണിക്കുന്നു. കാലക്രമേണ, ഇ-സ്‌കൂട്ടറുകളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുന്നു.

പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

നിലവില്‍, ഒഖിനാവ സ്‌കൂട്ടര്‍ വില്‍പ്പന ഈ വര്‍ഷം 35 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ മാര്‍ക്കറ്റ് ഡൈനാമിക്‌സ് ഒരു പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനക്കാരില്‍ ഒരാളായി മാറാന്‍ നിര്‍മ്മാതാവിനെ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

ഉല്‍പന്ന പോര്‍ട്ട്ഫോളിയോയില്‍ ഇപ്പോള്‍ ആറ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒഖിനാവിനുള്ളത്. 50,000 രൂപ മുതല്‍ 1.14 ലക്ഷം രൂപ വരെ എക്‌സ്‌ഷോറും വിലയില്‍ ഇവ ലഭ്യമാണ്. 2021-ല്‍ ഒഖിനാവ 2 പുതിയ അതിവേഗ ഇരുചക്രവാഹനങ്ങള്‍ കൂടി പുറത്തിറക്കാന്‍ പദ്ധതിയിടുന്നു.

പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

Oki100 എന്ന് പേരിട്ടിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ അധികം വൈകാതെ വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം വൈകാതെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് മഹാമാരി പദ്ധതികള്‍ തകിടം മറിച്ചു.

MOST READ: സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ ആയുസ് 15 വർഷം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

പെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തു; ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവെന്ന് ഒഖിനാവ്

എന്തായാലും ഈ വര്‍ഷം മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്തിടെ ഇലക്ട്കിക് ബൈക്കിന്റെ ടീസര്‍ കമ്പനി പങ്കുവെച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗം വരും കാലങ്ങളില്‍ അടിത്തറ സ്ഥാപിക്കുമ്പോള്‍, സര്‍ക്കാര്‍ സബ്‌സിഡി നയങ്ങള്‍ ഉല്‍പ്പന്ന വികസനത്തെ സ്വാധീനിക്കുന്നുവെന്നും ഒഖിനാവ് പറയുന്നു.

Most Read Articles

Malayalam
English summary
Okinawa Says Electric Scooter Sales Increase By 30 Percentage, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X