കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

ഇന്ത്യന്‍ വാഹന വിപണിയെ സംബന്ധിച്ച് ഇന്ന് ആവശ്യക്കാര്‍ ഏറെയുള്ളൊരു ശ്രേണിയാണ് സബ് ഫോര്‍ മീറ്റര്‍ കോംപാക്ട് എസ്‌യുവികളുടേത്. കുറഞ്ഞ വില, സ്പോര്‍ടി ലുക്ക്, മികച്ച ഇടം എന്നിവ കാരണം ഈ വിഭാഗത്തിലെ വാഹനങ്ങള്‍ മിക്ക ആളുകളും ഇഷ്ടപ്പെടുന്നു.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

ഉപഭോക്താക്കളുടെ ഈ താല്‍പ്പര്യം കണക്കിലെടുത്ത്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി പുതിയ മോഡലുകള്‍ ഈ ശ്രേണിയില്‍ പ്രവേശിച്ചു. ടാറ്റ മുതല്‍ നിസാന്‍ വരെയുള്ള നിരവധി കമ്പനികളുടെ കോംപാക്ട് എസ്‌യുവികള്‍ വിപണിയില്‍ ലഭ്യമാണ്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ അഞ്ച് മോഡലുകള്‍ ഇതാ.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

റെനോ കൈഗര്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയില്‍ നിന്നും അടുത്തിടെ വിപണിയില്‍ എത്തിയ വില കുറഞ്ഞ കോംപാക്ട് എസ്‌യുവിയാണ് കൈഗര്‍. ഈ എസ്‌യുവിയുടെ പ്രാരംഭ പതിപ്പിന് 45 5.45 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 9.55 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

ഇത് ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാവുന്ന വിലയായി മാറുന്നു. ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുള്ള 5 വേരിയന്റുകളില്‍ കൈഗര്‍ എസ്‌യുവി ലഭ്യമാണ്. രണ്ട് പെട്രോള്‍ എഞ്ചിനുകളുമായാണ് ഇത് വരുന്നത്.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 72 bhp കരുത്തും 96 Nm toeque ഉം ഉത്പാദിപ്പിക്കുന്നു. മറ്റൊന്ന് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്, ഇത് 100 bhp കരുത്തും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ട് കണ്‍ട്രോള്‍, വോയ്സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ്, 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

നിസാന്‍ മാഗ്നൈറ്റ്

കഴിഞ്ഞ വര്‍ഷം അവസാനം വിപണിയിലെത്തിയപ്പോള്‍ നിസാന്‍ മാഗ്‌നൈറ്റ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സബ് കോംപാക്ട് എസ്‌യുവിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ റെനോ കൈഗറിനോട് ചെറിയ വ്യത്യാസത്തില്‍ അത് നഷ്ടപ്പെടുത്തി.

MOST READ: ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

മാഗ്‌നൈറ്റ് എസ്‌യുവിയുടെ വില 5.49 ലക്ഷം മുതല്‍ 9.59 ലക്ഷം വരെയാണ്. മാഗ്‌നൈറ്റ് അടുത്തിടെ 4 സ്റ്റാര്‍ റേറ്റിംഗോടെ ASEAN NCAP ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ചിരുന്നു.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

CMF-A മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് മാഗ്‌നൈറ്റ് എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 16 ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, എയര്‍ പ്യൂരിഫയറുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് വിതരണം (EBD) തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ട്. റെനോ കൈഗറിനെ ശക്തിപ്പെടുത്തുന്ന സമാനമായ എഞ്ചിനാണ് മാഗ്‌നൈറ്റിന് ലഭിക്കുന്നത്.

MOST READ: കൂടുതൽ മോടിയാക്കാം; ഫോർച്യൂണറിന് ലിമിറ്റഡ് എഡിഷൻ സ്റ്റൈലിംഗ് പാക്കേജ് II അവതരിപ്പിച്ച് ടൊയോട്ട

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

കിയ സോനെറ്റ്

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സബ് കോംപാക്ട് എസ്‌യുവികളുടെ പട്ടികയില്‍ കിയ സോനെറ്റ് മൂന്നാം സ്ഥാനത്താണ്. രണ്ട് പെട്രോളും ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും സോനെറ്റില്‍ ലഭ്യമാണ്.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

എസ്‌യുവിയുടെ വില 6.79 ലക്ഷത്തിനും 13.19 ലക്ഷത്തിനും ഇടയിലാണ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 115 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

ഡീസല്‍ വേരിയന്റില്‍ 1.5 ലിറ്റര്‍ എഞ്ചിന്‍ 100 bhp പവറും 240 Nm torque ഉം ഉത്പാദിപ്പിക്കുന്നു. UVO കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് കിയ സോനെറ്റിനുള്ളത്. ഇത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുമായി ബന്ധിപ്പിക്കാന്‍ കഴിയും.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

ഇതുകൂടാതെ, എയര്‍ പ്യൂരിഫയറുകള്‍, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, 6 എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (EBD), വെഹിക്കിള്‍ സ്‌റ്റെബിളിറ്റി മാനേജുമെന്റ് എന്നിവയും ലഭ്യമാണ്.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

ഹ്യുണ്ടായി വെന്യു

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നുള്ള വെന്യുവാണ് നാലാം സ്ഥാനത്ത്. 6.86 ലക്ഷം മുതല്‍ 11.66 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

രണ്ട് പെട്രോളും ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും വെന്യുവില്‍ ലഭ്യമാണ്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് ടെക്‌നോളജി, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍റൂഫ് തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

ടാറ്റ നെക്‌സോണ്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും താങ്ങാനാവുന്ന അഞ്ചാമത്തെ സബ് കോംപാക്ട് എസ്‌യുവിയാണ് ടാറ്റ നെക്‌സോണ്‍. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചതിന് ശേഷം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

നെക്സോണ്‍ എസ്‌യുവിയുടെ വില 7.09 ലക്ഷം മുതല്‍ 79 12.79 ലക്ഷം വരെയാണ്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 120 bhp പവറും 170 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 110 bhp പവറും 260 Nm torque ഉം ഉത്പാദിപ്പിക്കും. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നെക്സോണിന് ലഭിക്കുന്നു.

കൈഗര്‍ മുതല്‍ വെന്യു വരെ; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 സബ് കോംപാക്ട് എസ്‌യുവികള്‍

ഇതിനുപുറമെ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (EBD), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈല്‍ഡ് സീറ്റ് തുടങ്ങിയ സവിശേഷതകള്‍ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Find Here Top 5 Most Affordable Sub-Compact SUVs; Renault Kiger to Tata Nexon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X