കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

ജാവ മോഡലുകൾക്ക് ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ക്ലാസിക് ലെജന്റ്സ്. 2021 മാർച്ചിൽ വാങ്ങിയ മോട്ടോർസൈക്കിളുകളിൽ മാത്രമാണ് ഓഫർ ലഭ്യമാവുക.

കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

ജാവ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫറിന് കീഴിൽ ഉടമകൾക്ക് അവരുടെ മോട്ടോർസൈക്കിളുകളിൽ കുറഞ്ഞ നിരക്കിൽ അലോയ് വീലുകൾ, ട്യൂബ് ലെസ് ടയറുകൾ, ബാർ എൻഡ് മിററുകൾ എന്നിവ ചേർക്കാം.

കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

സാധാരണയായി ഈ പാർട്‌സുകൾക്ക് വില 14,500 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ പുതിയ ഓഫർ പ്രകാരം 7,999 രൂപയ്ക്ക് പ്രത്യേക നിരക്കിൽ ഈ ഘടകങ്ങളെല്ലാം സ്വന്തമാക്കാം എന്നതാണ് ശ്രദ്ധേയം.

MOST READ: കൊച്ചിയിലേക്ക് വിപണി ശൃംഖല വ്യാപിപ്പിച്ച് ഏഥര്‍; ഡെലിവറികള്‍ ഉടന്‍

കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളും സുരക്ഷയുടെയും പ്രായോഗികതയുടെയും കാഴ്ചപ്പാടിൽ നിന്ന് തീർച്ചയായും സ്വാഗതാർഹമാണ്. ഈ പാർട്‌സുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള എല്ലാ ജാവ ഡീലർഷിപ്പുകളിലുടെയും ഇത് സ്വന്തമാക്കാം.

കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

ഉപഭോക്താക്കൾക്ക് 2021 മാർച്ച് 31 വരെ മാത്രമാണ് സ്ട്രൈപ്പ്സ് ഓഫറിന് സാധുതയുള്ളൂ. അലോയ് വീലുകൾ, ട്യൂബ് ലെസ് ടയറുകൾ, ബാർ എൻഡ് മിററുകൾ എന്നിവയ്ക്ക് പുറമെ ഫ്ലൈസ്‌ക്രീൻ, ഹെഡ്‌ലാമ്പ് ഗ്രിൽ, സാഡിൽബാഗുകൾ, സാഡിൽ സ്റ്റേകൾ എന്നിവയും കമ്പനി ഓഫറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

26.51 bhp കരുത്തിൽ 27.05 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 293 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ മോട്ടോർ ഉപയോഗിച്ചാണ് ജാവ മോട്ടോർസൈക്കിളുകൾ വിപണിയിൽ എത്തുന്നത്.

കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

എന്നാൽ 42 മോഡലിന്റെ പുതിയ 2.1 വേരിയന്റ് സ്റ്റാൻ‌ഡേർഡ് പതിപ്പിനേക്കാൾ അധിക 0.8 bhp പവർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ജാവ 42 നിലവിൽ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. അതിൽ സിംഗിൾ ഡിസ്ക്, ഡബിൾ ഡിസ്ക്, 42 2.1 എന്നിവ ഉൾപ്പെടുന്നു.

MOST READ: ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

സിംഗിൾ ഡിസ്ക് വേരിയന്റിന് 1.68 ലക്ഷം രൂപയും ഡബിൾ ഡിസ്ക് വേരിയന്റിന് 1.77 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. അതേസമയം, ജാവ 42 2.1 പതിപ്പിന് 1.83 ലക്ഷം രൂപയാണ് മുടക്കേണ്ടത്.

കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

ജാവ 42 2.1 വേരിയന്റിൽ ബാർ-എൻഡ് മിററുകളും അലോയ് വീലുകളും സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു. മാത്രമല്ല കൂടുതൽ പവർ, ബ്ലാക്ക്ഔട്ട് എഞ്ചിൻ, എക്‌സ്‌ഹോസ്റ്റ്, ഒരു ട്രിപ്പ് മീറ്റർ, മികച്ച കുഷീനിംഗുള്ള പുനർ‌രൂപകൽപ്പന ചെയ്ത സീറ്റ് പാൻ എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു.

Most Read Articles

Malayalam
English summary
Jawa India Launched New Golden Stripes Offer. Read in Malayalam
Story first published: Saturday, March 13, 2021, 12:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X