കൊച്ചിയിലേക്ക് വിപണി ശൃംഖല വ്യാപിപ്പിച്ച് ഏഥര്‍; ഡെലിവറികള്‍ ഉടന്‍
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ വിപണി ശൃംഖല വര്‍ധിപ്പിക്കുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ നിരവധി നഗരങ്ങളില്‍ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

ഇപ്പോഴിതാ കൊച്ചിയിലേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ് കമ്പനി. വൈറ്റിലയിലാണ് ഏറ്റവും പുതിയ ഏഥര്‍ സ്‌പെയിസിന്റെ പ്രവര്‍ത്തനം കമ്പനി ആരംഭിച്ചിരിക്കുന്നത്.

അണ്ണാമലൈ നഗറിലെ ഒരു പോപ്പ്-അപ്പ് സ്റ്റോറിന്റെ സഹായത്തോടെ തിരുച്ചിരപ്പള്ളിയില്‍ ഇ-സ്‌കൂട്ടര്‍ നിര്‍മ്മാതാവ് ടെസ്റ്റ് റൈഡുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. കൊച്ചി എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇവിടുത്തെ ഡെലിവറി വൈകാതെ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

അതേസമയം ഏഥര്‍ എനര്‍ജിക്ക് ബെംഗളൂരുവിലെ ഡെലിവറികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ട്രായ് അറിയിച്ചതനുസരിച്ച്, ബോര്‍ഡിലുടനീളം OTP സംവിധാനം ബാധിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി, FAME പരിശോധനയില്‍ ഒരു ഒടിപി ആവശ്യമുള്ളതിനാല്‍ ഇത് ഡെലിവറിയെ ബാധിക്കുന്നുവെന്നാണ് പറയുന്നത്.

ഇതോടെയാണ് ഇപ്പോള്‍ ബെംഗളൂരുവിലെ ഡെലിവറികള്‍ കമ്പനി നിര്‍ത്തിവെച്ചിരിക്കുന്നത്. വിപണിശ്യംഖല വര്‍ധിപ്പിക്കുന്നതിനൊപ്പം കമ്പനി അതിന്റെ ഉത്പാദനം അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.
MOST READ: ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

ഒരു മാസം മുമ്പ്, ഏഥര്‍ എനര്‍ജി അതിന്റെ ഹൊസൂര്‍ സൗകര്യത്തില്‍ ഉത്പാദനം ആരംഭിച്ചു. ഉത്പ്പാദനം പല മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ഈ നീക്കം നിര്‍മ്മാതാവിനെ പ്രാപ്തമാക്കുന്നു. വാര്‍ഷിക ശേഷി ഇപ്പോള്‍ 1.10 ലക്ഷം സ്‌കൂട്ടറുകളും 1.20 ലക്ഷം ബാറ്ററി പായ്ക്കുകളുമാണ്.

2022-ല്‍ ഈ ശേഷി പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. ആദ്യ ഘട്ട ലക്ഷ്യങ്ങള്‍ക്കനുസരിച്ച്, ഉത്പാദനം പ്രതിവര്‍ഷം 3.5 ലക്ഷം സ്‌കൂട്ടറുകളിലേക്ക് വികസിപ്പിക്കാന്‍ കഴിയും.
MOST READ: ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

വരും മാസങ്ങളില്‍, നിരവധി നിര്‍മ്മാതാക്കള്‍ക്ക് ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന മെച്ചപ്പെടുത്താനൊരുങ്ങുകയാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വിപണിയില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നുവെന്നാണ് സൂചന.

തങ്ങളുടെ ഏറ്റവും പുതിയ സീരീസ് D ഫണ്ടിംഗില്‍ 35 മില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം കമ്പനിക്ക് ലഭിച്ചതായി ഏഥര്‍ എനര്‍ജി അടുത്തിടെ പ്രഖ്യാപിച്ചു.
MOST READ: ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

ഈ പുതിയ നിക്ഷേപം രാജ്യത്തൊട്ടാകെയുള്ള ഒന്നിലധികം പുതിയ നഗരങ്ങളിലേക്ക് അതിവേഗം വ്യാപിപ്പിക്കാന്‍ കമ്പനിയെ അനുവദിക്കും, അതേസമയം പുതിയ ഉല്‍പാദന സൗകര്യം എല്ലാ വിപണികളിലുമുള്ള ബ്രാന്‍ഡിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫറിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും.


Click it and Unblock the Notifications








