ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് ഒരു പുതിയ കളർ ഓപ്ഷൻ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. പലരുടേയും പ്രിയ നിറമായ കറുപ്പാണ് ഹാച്ച്ബാക്കിന് സമ്മാനിക്കുന്നത്.

ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

2017-ൽ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഇഗ്നിസിന് കഴിഞ്ഞ വർഷമാണ് ഒരു ഫെയ്‌സ്‌ലിഫ്റ്റ് കമ്പനി നൽകിയത്. പുതിയ നിറം അവതരിപ്പിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ പുതുമയുള്ളതാക്കാൻ മാരുതി സുസുക്കിക്ക് സാധിക്കും.

ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

സിൽക്കി സിൽവർ, ഗ്ലിസ്റ്റെനിംഗ് ഗ്രേ, പേൾ വൈറ്റ്, ലൂസന്റ് ഓറഞ്ച്, കറുത്ത മേൽക്കൂരയുള്ള ലൂസന്റ് ഓറഞ്ച്, ടർക്കോയ്‌സ് ബ്ലൂ, നെക്സ ബ്ലൂ, കറുത്ത മേൽക്കൂരയുള്ള നെക്സ ബ്ലൂ, സിൽവർ മേൽക്കൂരയുള്ള നെക്സ ബ്ലൂ എന്നീ ഓപ്ഷനുകളിലാണ് നിലവിൽ മാരുതി ഇഗ്നിസ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

MOST READ: പാസഞ്ചര്‍ വാഹനങ്ങളുടെ പുതുക്കിയ ശ്രേണി നേപ്പാളില്‍ അവതരിപ്പിച്ച് ടാറ്റ

ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

പുതിയ ബ്ലാക്ക് കളർ ഓപ്ഷന് പുറമേ വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. എന്നിരുന്നാലും കറുപ്പ് നിറം സ്വീകരിക്കുമ്പോൾ വാഹനത്തിന് കൂടുതൽ സ്പോർട്ടി നിലപാട് ലഭിക്കുമെന്ന് ഉറപ്പാണ്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മാരുതി ഇഗ്നിസ് വിൽപ്പനയ്ക്ക് എത്തുന്നത്.

ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

മുൻ നിരയ്ക്കുള്ള പവർ വിൻഡോകൾ, ടിൽറ്റ് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, മാനുവൽ എസി, ഹീറ്റർ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ഇംപാക്റ്റ് സെൻസിംഗ് എന്നിവ ഇഗ്നിസിലെ സ്റ്റാൻഡേർഡ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

MOST READ: സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

ഉയർന്ന വേരിയന്റുകളിൽ മുഴുവൻ പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ സീറ്റ് ഹെഡ്‌റെസ്റ്റുകൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഡ്രൈവർ സീറ്റിനായി ഉയരം ക്രമീകരിക്കൽ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, പവർ ക്രമീകരിക്കാവുന്ന ഒ‌ആർ‌വി‌എം എന്നിവയും മാരുതി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

തീർന്നില്ല, അതോടൊപ്പം എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലൈറ്റുകൾ, പാഡിൽ ലാമ്പുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയോടൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ള സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഇഗ്നിസിലെ സാന്നിധ്യമാണ്.

MOST READ: ടെസ്‌ലക്ക് വെല്ലുവിളി; ഇലക്ട്രിക് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് കാനൂ

ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

എസ്‌യുവി പ്രചോദിത സ്റ്റൈലിംഗാണ് വാഹനത്തെ ഇത്രയും ജനപ്രീതി നേടാൻ സഹായിച്ചത്. ഇഗ്നിസിന്റെ ബാഹ്യ രൂപകൽപ്പന വളരെ രസകരമാണ്. വലിയ ഹെഡ്‌ലാമ്പുകൾ, വൈഡ് ഫ്രണ്ട് ഗ്രിൽ, മേൽക്കൂര റെയിലുകൾ, ബമ്പറുകളിൽ ഫോക്സ് ബാഷ് പ്ലേറ്റുകൾ എന്നിവ മസ്ക്കുലർ രൂപം സമ്മാനിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

ഹാച്ച്ബാക്കിന്റെ ടോൾ-ബോയ് നിലപാട് ക്യാബിനിൽ ധാരാളം സ്ഥലം ലഭ്യമാണെന്ന് ഉറപ്പാക്കുന്നു. ഉയർന്ന ട്രിമ്മുകളിൽ, ഫ്രണ്ട് ഗ്രില്ലിന് ക്രോം അലങ്കാരങ്ങളും ലഭിക്കും. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ -4 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

ഇത് പരമാവധി 83 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഡെൽറ്റ, സീറ്റ, ആൽഫ വേരിയന്റുകളിൽ 5 സ്പീഡ് എഎംടി ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു.

ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

മാരുതി ഇഗ്നിസിന് 4.89 ലക്ഷം മുതൽ 7.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ബ്ലാക്ക് നിറം അവതരിപ്പിക്കുന്നതോടെ വിലയിൽ അൽപ്പം വർധനവ് ലഭിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki To Introduce New Black Colour Option For Ignis. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X