Just In
- 17 min ago
പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
- 1 hr ago
പുത്തൻ ഇവോസ് എസ്യുവിയെ ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച് ഫോർഡ്
- 13 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 14 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
Don't Miss
- News
വീണ്ടുമൊരു ലോക്ക് ഡൗണിന് സാക്ഷ്യം വഹിച്ച് ദില്ലി, കൂട്ടപ്പാലായനം ചെയ്ത് അതിഥി തൊഴിലാളികള്‍
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടെസ്‌ലക്ക് വെല്ലുവിളി; ഇലക്ട്രിക് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് കാനൂ
ഇലക്ട്രിക് പിക്കപ്പ് ട്രക്കുകളുടെ നിരയിലേക്ക് സാന്നിധ്യമറിയിച്ചിരിക്കുകയാണ് അമേരിക്കൻ ഇവി നിർമാതാക്കളായ കാനൂ. ഒരു ക്യാബ് ഫോർവേഡ് കോൺഫിഗറേഷനോടുകൂടിയ ഒരു ഇലക്ട്രിക് മോഡലുമായാണ് ബ്രാൻഡിന്റെ കടന്നുവരവ്.

ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള കാനൂവിന്റെ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ജിഎംസി ഹമ്മർ ഇവി, ടെസ്‌ല സൈബർട്രക്ക്, ഫോർഡ് F-150 BEV, റിവിയൻ R1T, ലോർഡ്സ്റ്റൗൺ എൻഡുറൻസ്, ഷെവർലെ ഇവി പിക്കപ്പ് തുടങ്ങിയ മോഡലുകളുമായാണ് വിപണിയിൽ മാറ്റുരയ്ക്കുന്നത്.

പുതിയ ഇലക്ട്രിക് പിക്കപ്പ് കമ്പനി ഇതിനകം വെളിപ്പെടുത്തിയ മിനിവാൻ, ഡെലിവറി വാഹനത്തിന്റെ രൂപകൽപ്പനയുടെ ഒരു സംയോജനമാണെന്ന് പറയാം. സ്വയം വികസിപ്പിച്ച പ്ലാറ്റ്ഫോമിൽ നിർമിച്ച ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ഒരു സവിശേഷത പുൾ- ഔട്ട് എക്സ്റ്റൻഷനോടുകൂടിയ ക്രമീകരിക്കാവുന്ന കിടക്കയാണ്.
MOST READ: ഡിഫെന്‍ഡര്‍ ശ്രേണിയില്‍ ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

കിടക്കയുടെ നീളം ആറ് മുതൽ എട്ട് അടി വരെ വർധിപ്പിക്കാനും സാധിക്കും എന്നത് വളരെ ശ്രദ്ധേയമാണ്. ഇലക്ട്രിക് വാഹനം ക്യാംപർ വാനായും മോഡുലാർ രൂപത്തിലും എളുപ്പത്തിൽ ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.

ഇനി പുറംമോടിയിലെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലൈറ്റുകളും ഒരു റാപ്എറൗണ്ട് ശൈലിയാണ് പിന്തുടരുന്നത്. ബൂട്ട് തുറന്നതിനുശേഷം ടെയിൽ ലൈറ്റുകൾ പുറകിൽ നിന്നും ദൃശ്യമാകാത്തതിനാൽ കാനൂ ടെയിൽഗേറ്റിന്റെ അരികുകളിൽ ഒരു നേർത്ത ലംബ എൽഇഡി സ്ട്രിപ്പും ചേർത്തിട്ടുണ്ട്.
MOST READ: പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ക്യാബിനും നിരവധി സവിശേഷതകൾ ലഭിക്കുന്നുണ്ട്. വർക്ക് സൈറ്റിൽ ആവശ്യമായ വിവിധ ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതിന് ഒരു മടക്കിവെക്കാവുന്ന വർക്‌ടേബിൾ ഇതിൽ ഉൾപ്പെടുന്നു.

ഒരു റൂഫ് റാക്ക് നൽകിയിരിക്കുന്നതും വാഹനത്തിന്റെ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. മേൽക്കൂരയിൽ ഘടിപ്പിച്ച കൂടാരമുള്ള ക്യാമ്പർ ഷെല്ലും കാനൂ വാഗ്ദാനം ചെയ്യുന്നു. ഉപകരണങ്ങൾ ചാർജ് ചെയ്യാൻ എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന നിരവധി പവർ ഔട്ട്‌ലെറ്റുകളും അകത്തളത്തെ പ്രത്യേകതകളാണ്.
MOST READ: അവതരണത്തിന് പിന്നാലെ M340i എക്‌സ്‌ഡ്രൈവ് വിറ്റഴിച്ച് ബിഎംഡബ്ല്യു

മൂന്നാമത്തെ ബ്രേക്ക് ലൈറ്റ് ഓവർഹെഡ് എൽഇഡി ലൈറ്റായും ഉപയോഗിക്കാം. ഇതിൽ ഒരു കാർഗോ ഡിവിഡർ സംവിധാനവുമുണ്ട്. കാനൂ ഇലക്ട്രിക് പിക്കപ്പ് ട്രക്കിന് ഇരട്ട മോട്ടോറുകൾ ലഭിക്കുന്നു. ഓരോന്നും ഒരു ആക്‌സിൽ പവർ ചെയ്യുന്നു.

ഈ എഞ്ചിൻ 600 bhp കരുത്തിൽ 746 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കമ്പനി അവകാശപ്പെടുന്ന പ്രകാരം 322 കിലോമീറ്റർ ശ്രേണിയാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്. ഇലക്‌ട്രിക് പിക്കപ്പിന്റെ പരമാവധി പേലോഡ് ശേഷി 816 കിലോഗ്രാം ആണ്.

ടൗൺ ഹിച്ച് റിസീവറിനൊപ്പം വാഹനത്തിന് സ്റ്റിയർ-ബൈ-വയർ, ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ എന്നിവ ലഭിക്കുന്നു. 2023-ൽ വാഹനം വിപണിയിൽ ലഭ്യമാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.